മഴക്കാലാരോഗ്യം നിലനിര്‍ത്താന്‍ ആയുര്‍വേദ വഴികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴക്കാലാരോഗ്യം നിലനിര്‍ത്താന്‍ ആയുര്‍വേദ വഴികള്‍


മഴക്കാലം പലതരം രോഗങ്ങളും, പനിയും ചുമയായുമെല്ലാം വരുന്ന കാലഘട്ടമാണ്. മഴക്കാലത്ത് ആരോഗ്യം  നില നിര്‍ത്താനും, അസുഖങ്ങള്‍ വരാതിരിയ്ക്കാനും, ആയുര്‍വേദം പറയുന്ന ചില ചിട്ടകളുണ്ട്.
1.കയ്പ്പുള്ള ആര്യവേപ്പു് മഴക്കാലത്തു കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ ശരീരത്തിലെ രോഗാണുക്കളെ കൊന്നൊടുക്കാന്‍ ഇവ സഹായിക്കുന്നു.                          2.പാവയ്ക്ക കഴിക്കുന്നത് മഴക്കാലത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ സി അടങ്ങിയിര്ക്കുന്നത്‌കൊണ്ട് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ അകറ്റാന്‍ സഹായിക്കുന്നു.
3.ഉലുവ മഴക്കാലത്ത് ശരീരത്തിനു ചേര്‍ന്നൊരു ഭക്ഷണമാണ്. ഇത് ദഹനപ്രശ്നങ്ങളൊഴിവാക്കുകയും ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും. ഉലുവമരുന്ന് കര്‍ക്കിടകമാസത്തില്‍ കഴിയ്ക്കുന്നതിനുള്ള ഒരു കാരണവുമിതാണ്. 
4.തുളസിയും ചൂടുവെള്ളവും കൂടി കഴിയ്ക്കുന്നതും ആയുര്‍വേദത്തില്‍ പറയുന്ന മറ്റൊരു വഴിയാണ്. തുളസിയില്‍ ധാതുക്കളുംആന്റിഓക്സിഡന്റുകളും ധാരാളമുള്ളതുകൊണ്ട് ഡെങ്കു, മലേറിയ തുടങ്ങിയ അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.
 മഴക്കാലത്തു എണ്ണയില്‍ വറുത്തതും പൊരിച്ചതുമെല്ലാം കഴിക്കാ്ന്‍ താല്‍പര്യമേറും. എന്നാല്‍ ഇവ ഹൃദയത്തിനും അനുബന്ധ അവയവങ്ങള്‍ക്കുമെല്ലാം ദോഷം വരുത്തുന്നു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി തടയുകയും ചെയ്യുന്നു.
 


LATEST NEWS