കാന്‍സറിനെ ചെറുക്കാന്‍ ഇനി മഞ്ഞള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാന്‍സറിനെ ചെറുക്കാന്‍ ഇനി മഞ്ഞള്‍

നമ്മള്‍ ഇന്ത്യക്കാര്‍ക്ക് എന്തിനും മഞ്ഞള്‍ വേണം.ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു മഞ്ഞൾ. കറികള്‍ക്കു നിറം നല്‍കാന്‍, ശുഭകരമായ ചടങ്ങുകള്‍ക്ക് ഐശ്വര്യം പകരാന്‍ എന്നുവേണ്ട മരുന്നിനും മന്ത്രത്തിനും ഒക്കെ മഞ്ഞള്‍ പണ്ടുതൊട്ടേ നമ്മുടെ അവശ്യവസ്തുവായിരുന്നു. വിഷ ജന്തുക്കളുടെ കടി, ഉദരപ്പുണ്ണ്, കുഴിനഖം, മുറിവ്, പഴുപ്പ് എന്നിങ്ങനെ പല രോഗങ്ങൾക്കും മഞ്ഞൾ ഉപയോഗിക്കാറുണ്ട്.സ്ത്രീകള്‍ ചര്‍മത്തിന് പ്രായം തോന്നാതിരിക്കാന്‍ ആശ്രയിച്ചതും മഞ്ഞളിനെത്തന്നെ.
അല്‍ഷിമേഴ്‌സിനെയും  പ്രതിരോധിക്കാനുള്ള ശേഷി മഞ്ഞളിനുണ്ടെന്നു കണ്ടെത്തിയ പാശ്ചാത്യഗവേഷകര്‍ അതുകൊണ്ടൊന്നും തൃപ്തരായില്ല.മഞ്ഞളിന് ഒരുപക്ഷേ അര്‍ബുദം ഭേദമാക്കാനും കഴിഞ്ഞേക്കുമത്രേ. മഞ്ഞളിലെ ഒരു രാസവസ്തുവിന് അര്‍ബുദകോശങ്ങളെ വകവരുത്താന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സറി'ലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അയര്‍ലന്‍ഡില്‍ കോര്‍ക്ക് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. വായിലെയും ഗര്‍ഭാശയത്തിലെയും അര്‍ബുദത്തിന് കാരണമാകുന്നത് ഹ്യൂമന്‍ പാപ്പിലോമ (എച്ച് പി) വൈറസാണ്. ഈ വൈറസിന്റെ പ്രവര്‍ത്തനം തടയാന്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന ആന്റി ഓക്‍സിഡന്റിന് കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ മറവി രോഗത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുമെന്നും മെല്‍ബണിലെ മോനാഷ് ഇന്‍സ്റ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വക്തമാകുന്നത് .മഞ്ഞളിലെ രാസവസ്തു രോഗബാധിത കോശങ്ങളെ നശിപ്പിക്കുന്നതായി തെളിഞ്ഞതായി പഠനറിപ്പോര്‍ട്ട് പറയുന്നു. അന്നനാളത്തിലെ അര്‍ബുദകോശങ്ങളുപയോഗിച്ചായിരുന്നു പരീക്ഷണം.

വെറും 24 മണിക്കൂറിനുള്ളില്‍ തന്നെ അര്‍ബുദകോശങ്ങളെ നശിപ്പിച്ചു തുടങ്ങാന്‍ കുര്‍കുമിന് കഴിവുണ്ടെന്നാണ്, ഡോ. ഷാരോണ്‍ മക്‌കെന്നയുടെ നേതൃത്ത്വത്തില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞത്. കോശങ്ങള്‍ക്ക് മരിക്കാനുള്ള സിഗ്നല്‍ നല്‍കുകയാണ് കുര്‍കുമിന്‍ ചെയ്യുക. അതോടെ അര്‍ബുദകോശങ്ങള്‍ നശിക്കാനാരംഭിക്കുന്നു.
മഞ്ഞള്‍ പോലെ പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്ന് അര്‍ബുദത്തിന് പുതിയ ചികിത്സ കണ്ടെത്താന്‍ വഴിതുറക്കുന്നതാണ് ഈ പഠനമെന്ന് കാന്‍സര്‍ റിസര്‍ച്ച് യു.കെ.യിലെ ഡോ. ലെസ്‌ലീ വാക്കര്‍ അഭിപ്രായപ്പെട്ടു.