7 ദിവസത്തിനുള്ളില്‍ ചര്‍മം വെളുക്കാന്‍ ബേക്കിംഗ് സോഡ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

7 ദിവസത്തിനുള്ളില്‍ ചര്‍മം വെളുക്കാന്‍ ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ക്കു ചുറ്റും ഇതു പുരട്ടാതെ സൂക്ഷിക്കുക. മുറിവുകള്‍ക്കു മീതേ ഇതൊരിയ്ക്കലും പുരട്ടരുത്. ബേക്കിംഗ് സോഡ പുരട്ടി കഴുകിയ ശേഷം ഏതെങ്കിലും നല്ല മോയിസചറൈസര്‍ ചര്‍മത്തില്‍ പുരട്ടണം. ഇല്ലെങ്കില്‍ ചര്‍മം വരളാന്‍ കാരണമാകും

തക്കാളിയുടെ ജ്യൂസും ബേക്കിംഗ് സോഡയും കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക.

ബേക്കിംഗ് സോഡയും ഓട്‌സ് പൊടിച്ചതും ചേര്‍ത്ത് വെള്ളം ചേര്‍ത്തു പേസ്റ്റാക്കി മുഖത്തു പുരട്ടണം. ഇത് അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

അര ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 1 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, എട്ടില്‍ ഒന്നു വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ആവര്‍ത്തിയ്ക്കാം.

1 സ്പൂണ്‍ വീതം ബേക്കിംഗ് സോഡയും ചെറുനാരങ്ങാനീരും 2 ടീസ്പൂണ്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതു ദിവസവും ചെയ്യാം. 

ബേക്കിംഗ് സോഡ, തൈര്, ചെറുനാരങ്ങാനീര്, മുട്ട എന്നിവ കലര്‍ത്തി മുഖത്തു തേയ്ക്കാം. 

3 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും കലര്‍ത്തുക. ഇത മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

1 ടേബിള്‍ സ്പൂണ്‍ കോണ്‍ ഫ്‌ളോര്‍, 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ബേക്കിംഗ് സോഡ, 2 ടേബിള്‍ സ്പൂണ്‍ ലെമണ്‍ ജ്യൂസ്, അല്‍പം പനിനീര് എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.