പുരുഷന്‍മാരുടെ വസ്‌ത്രധാരണത്തിലെ പിഴവുകള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുരുഷന്‍മാരുടെ വസ്‌ത്രധാരണത്തിലെ പിഴവുകള്‍

ഒരാളുടെ വസ്‌ത്ര ധാരണം അയാളുടെ സ്വഭാവത്തെയാണ്‌ പ്രകടമാക്കുന്നത്‌.അതിനാല്‍ തനിക്കിണങ്ങുന്ന വസ്‌ത്രമേതെന്ന്‌ കണ്ടെത്തി ധരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. പല പുരുഷന്‍മാരും നല്ല വസ്‌ത്രങ്ങള്‍ ധരിക്കാറുണ്ടെങ്കിലും അവ തന്റെ ശരീരത്തിനിണങ്ങുന്നതാണോ എന്ന്‌ ശ്രദ്ധിക്കാറില്ല. ഇത്‌ കാഴ്‌ചയില്‍ അവരെ അനുരൂപരല്ലാതാക്കും.

പുരുഷന്‍മാരുടെ വസ്‌ത്രധാരണത്തിലെ പിഴവുകള്‍ പലപ്പോഴും അവരുടെ ദൈനം ദിന ശീലങ്ങളുടെ ഭാഗമാണ്‌. ഇവ പലരിലും പൊതുവായി കാണാന്‍ സാധിക്കും.

നിങ്ങള്‍ ഈ വിഭാഗത്തില്‍ പെടാതിരിക്കാന്‍ താഴെ പറയന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

പുരുഷന്‍മാരിലേറെ പേരും സ്വന്തം വലുപ്പത്തിനിണങ്ങാത്ത വലിയ വസ്‌ത്രങ്ങളാണ്‌ പലപ്പോഴും ധരിക്കുക. ശരീരത്തിന്‌ ചേരുന്ന വസ്‌ത്രങ്ങള്‍ ധരിച്ചാല്‍ കാഴ്‌ചയിലുണ്ടാകുന്ന വ്യത്യാസം വളരെ വലുതാണ്‌.

വലിയ ട്രൗസറും തോളില്‍ നിന്നും തൂങ്ങി കിടക്കുന്ന വലിയ ഷര്‍ട്ടും പലരുടേയും രൂപത്തിനിണങ്ങുന്നവയല്ല. ഇത്തരം വസ്‌ത്രങ്ങള്‍ ഒഴിവാക്കി ശരീരത്തിനിണങ്ങുന്ന വസ്‌ത്രങ്ങള്‍ തിരഞ്ഞെടുക്കുക

ജീന്‍സും ട്രൗസറും മറ്റുമിടുമ്പോള്‍ അവയുടെ അടിവശത്തിന്റെ നീളമാണ്‌ ശ്രദ്ധിക്കാതെ വിടുന്ന മറ്റൊന്ന്‌. നീളം കൂടുതലാണന്ന്‌ പറഞ്ഞ്‌ പലരുമിത്‌ മടക്കി വയ്‌ക്കാറുണ്ട്‌. ഈ ശീലം ഉപേക്ഷിക്കുക. ട്രൗസറുകളുടെ നീളം ഷൂസിന്റെ ഹീലിന്റൊപ്പം വേണം. ജീന്‍സ്‌ ആണെങ്കില്‍ കുറച്ചു കൂടി താഴേക്കാകാം. എന്നാല്‍ തറയില്‍ തൊടാന്‍ അനുവദിക്കരുത്‌.

ടൈ ധരിക്കുമ്പോള്‍ ചെറിയ കൈയ്യുള്ള ഷര്‍ട്ട്‌ ധരിക്കരുത്‌. വസ്‌ത്രധാരണത്തില്‍ വരുത്തുന്ന വലിയൊരു അബദ്ധമാണിത്‌. ഇതൊരിക്കലും കോര്‍പറേറ്റ്‌ ചിത്രത്തിന്‌ ഇണങ്ങില്ല. ടൈ എപ്പോഴും ഫുള്‍കൈ ഷര്‍ട്ടിനൊപ്പം ധരിക്കുക. വിശ്രമിക്കുന്ന സമയത്ത്‌ വേണമെങ്കില്‍ കൈ ചുരുട്ടി വയ്‌ക്കാം

ബോട്ടത്തിന്‌ ചേരാത്ത സോക്‌സാണ്‌ സാധാരണയായി കാണുന്ന മറ്റൊരു പിഴവ്‌. ഷൂസിന്‌ ചേരുന്ന നിറമല്ല മറിച്ച ബോട്ടത്തിന്‌ ചേരുന്ന നിറമാണ്‌ സോക്‌സിന്‌ വേണ്ടത്‌. ഫോര്‍മല്‍ വസ്‌ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. ഡെനിംസിന്റെ കൂടി സ്‌പോര്‍ടി വൈറ്റ്‌ നല്ലതാണ്‌

 

വസ്‌ത്രങ്ങള്‍ക്ക്‌ പുറമെ ധരിക്കുന്ന ആഭരണങ്ങളും പരസ്‌പരം ചേരുന്നവയായിരിക്കണം. വാച്ചിന്റെ സ്‌ട്രാപും ബെല്‍റ്റിന്റെ തുകലും പരസ്‌പരം ഇണങ്ങുന്നതായിരിക്കണം. തമ്പ്‌ നിയമമനുസരിച്ച വാച്ചിന്റെ സ്‌ട്രാപ്‌, ബെല്‍റ്റ്‌, ഷൂസ്‌ എന്നിവയുടെ നിറം പരസ്‌പരം ചേരുന്നവയായിരിക്കണമെന്നാണ്‌. ഒരേ വിഭാഗത്തില്‍ പെടുന്ന വിവിധ നിറങ്ങള്‍ ഉപോഗിക്കുന്നതില്‍ തെറ്റില്ല. സാധാരണ ഷൂസാണ്‌ ധരിക്കുന്നതെങ്കില്‍ കനം കുറഞ്ഞ ഫോര്‍മല്‍ ബെല്‍റ്റിനേക്കാള്‍ വീതിയുള്ള ബെല്‍റ്റ്‌ ധരിക്കുന്നതാണ്‌ കൂടുതല്‍ നല്ലത്‌.

സോക്‌സ്‌ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കുക. എല്ലാത്തിനൊപ്പവും ചന്ദന നിറമുള്ള സോക്‌സ്‌ മാത്രം ധരിക്കുന്ന ശീലം ഒഴിവാക്കുക.

കൂടുതല്‍ ആഭരണങ്ങള്‍ ധരിക്കുന്നത്‌ ഒഴിവാക്കുക. പുരുഷന്‍മാരുടെ ശരിക്കുള്ള ആഭരണങ്ങള്‍ വാച്ചും കല്യാണ മോതിരവും കഫ്‌ലിങ്കുമാണ്‌. ചിലര്‍ ബ്രേസ്ലെറ്റോ കഴുത്തില്‍ ചെറിയ മാലയോ ധരിക്കാറുണ്ട്‌. എന്നാല്‍ ഫോര്‍മല്‍സിന്റെ കൂടെ ഇതൊന്നും ധരിക്കാറില്ല. ഒരേ സമയം കൂടുതല്‍ ആഭരണങ്ങള്‍ അണിയാതിരിക്കുന്നതാണ്‌ നല്ലത്‌.

ടൈയുടെ നീളം വളരെ പ്രധാനപ്പെട്ടതാണ്‌. ടൈയുടെ നീളം ബെല്‍റ്റിന്റെ കൊളുത്തിന്‌ തൊട്ട്‌ മുകളിലായി നില്‍ക്കുന്ന അളവിലായിരിക്കണം. ടൈയുടെ അറ്റം ബെല്‍റ്റ്‌ കൊളുത്തിന്റെ മധ്യത്തിലായിട്ടായിരിക്കണം നില്‍ക്കാന്‍. ടൈ കെട്ടുന്നതും അതിന്റേതായ രീതിയ്‌ക്കായിരിക്കണം. വിവിധ ഫാഷനനുസരിച്ച്‌ ടൈയുടെ വീതി വ്യത്യാസപ്പെടുത്താം.

പുറകിലും മുമ്പിലും വീര്‍ത്ത പോക്കറ്റുകളുമായി നടക്കുന്നവരെ ധാരാളമായി കാണാം. ട്രൗസര്‍ വളരെ ഇറുക്കമുള്ളതാണെങ്കില്‍ പേഴ്‌സ്‌ വയ്‌ക്കാനുള്ള സ്ഥലമുണ്ടാകില്ല അപ്പോള്‍ പുറത്തേയ്‌ക്ക്‌ വീര്‍ത്തു നില്‍ക്കും. ശരിയായ വലുപ്പവും വീതിയും ഉള്ള പേഴ്‌സ്‌ അല്ലെങ്കിലും ഇതു പോലെ സംഭവിക്കാം. ഇത്തരത്തില്‍ കാണുകയാണെങ്കില്‍ യാതൊരു വസ്‌ത്രധാരണ ബോധവും ഇല്ലാത്തയാളാണ്‌ നിങ്ങളെന്ന്‌ തോന്നിപ്പിക്കും. ആവശ്യമില്ലാത്ത സാധനങ്ങള്‍ പോക്കറ്റില്‍ നിന്നും ഒഴിവാക്കുക.