മേക്കപ്പ് ഇല്ലാതെ ഫോട്ടോഷൂട്ടില്‍; പിരല്ലി കലണ്ടര്‍ സ്ത്രീ വികാരങ്ങളുടെ പ്രതിഫലനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മേക്കപ്പ് ഇല്ലാതെ ഫോട്ടോഷൂട്ടില്‍; പിരല്ലി കലണ്ടര്‍ സ്ത്രീ വികാരങ്ങളുടെ പ്രതിഫലനം

ഒരല്‍പ്പം മേക്കപ്പെങ്കിലും ഇടാതെ സാധാരണ പെണ്‍കുട്ടികള്‍ ക്യാമറയ്ക്കു മുന്നിലെത്തി നോക്കില്ല അപ്പോള്‍ പിന്നെ സെലിബ്രിറ്റികളുടെ കാര്യം പറയേണ്ടതില്ലല്ലോ..എന്നാല്‍ മേക്കപ്പ് തീരെയില്ലാതെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികള്‍ ചിന്തിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടെങ്കിലും സംഭവം സത്യമാണ്.

 


ജര്‍മ്മന്‍ ഫോട്ടോഗ്രാഫര്‍ പീറ്റര്‍ ലിന്‍ഡ്ബര്‍ഗിന് ആവശ്യം സെലിബ്രേറ്റികളുടെ മേക്കപ്പ്  ഇല്ലാത്ത യഥാര്‍ത്ഥ സൗന്ദര്യവും ഭാവങ്ങളും വികാരങ്ങളുമായിരുന്നു. 2017 പിരെല്ലി കലണ്ടറിന് വേണ്ടിയാണ് പഴയകാല സെലിബ്രേറ്റികളുടെ മേക്കപ്പ്  ഇല്ലാത്ത ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് സീരീസില്‍ ഇമോഷണല്‍ എന്ന പേരില്‍ ലിന്‍ഡ്ബര്‍ഗ് ഒരുക്കിയത്. 

എല്ലാം തികഞ്ഞ സ്ത്രീകള്‍ എന്ന ആശയത്തിലല്ല ഈ ഫോട്ടോഷൂട്ട്. മറിച്ച് സ്ത്രീകളുടെ വികാരങ്ങളും അനുഭവങ്ങളും ഒപ്പിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് ഫോട്ടോഗ്രാഫര്‍ ലിന്‍ഡ്ബര്‍ഗ് പറഞ്ഞു. അതിലേക്ക് ആര്‍ട്ടിഫിഷ്യല് പെര്‍ഫക്ഷന്‍ വേണ്ട, യഥാര്‍ത്ഥ ലോകമെന്തെന്നാണ് ചിത്രീകരിക്കേണ്ടിയിരുന്നതെന്ന് ലിന്‍ഡ്ബര്‍ഗ് വ്യക്തമാക്കി.

നിക്കോള്‍ കിഡ്മാന്‍, ഉമ തര്‍മന്‍, പെനലോപ് ക്രൂസ് തുടങ്ങി 14 നടിമാരാണ് ഫോട്ടോഷൂട്ടില്‍ അണിനിരന്നത്്. ലണ്ടന്‍, ന്യൂയോര്‍ക്ക്, ബര്‍ലിന്‍, ലോസ് ആഞ്ചല്‍സ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട്.


Loading...