ഇതൊക്കെ അറിഞ്ഞിട്ട്  തന്നെയാണോ നിങ്ങൾ ബദാം കഴിക്കുന്നത്?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇതൊക്കെ അറിഞ്ഞിട്ട്  തന്നെയാണോ നിങ്ങൾ ബദാം കഴിക്കുന്നത്?

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആയുര്‍വേദത്തിലാണ് ബദാം ഉപയോഗിച്ചു തുടങ്ങിയത്. വൈറ്റമിന്‍ ഇ, ഡി എന്നിവ ധാരാളമടങ്ങിയ ബദാം ഇന്നു പ്രകൃതിദത്തമായി ലഭിക്കുന്ന ഏറ്റവും മികച്ച മോയിസ്ചറൈസര്‍ ആണ്.മഞ്ഞുകാലത്ത് വീട്ടില്‍ ബദാം എണ്ണ കരുതുന്നത് ആബാലവൃദ്ധം പേരുടെയും സ്‌കിന്‍-ബ്യൂട്ടി ട്രീറ്റ്‌മെന്റിന് ഉപകരിക്കും.ഒമേഗ-3, മോണോ സാച്ചുറേറ്റഡ് ഫാറ്റുകള്‍, മറ്റ് അവശ്യ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ ബദാം എണ്ണയുടെ മാഹാത്മ്യങ്ങള്‍ അറിഞ്ഞ് ഇനി നിങ്ങളും ബ്യൂട്ടി എക്‌സ്‌പേര്‍ട്ട് ആകൂ.


* നിറം വര്‍ധിപ്പിച്ച് ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തുവാന്‍ കുളികഴിഞ്ഞ ശേഷം ബദാം എണ്ണ മുഖം, കഴുത്ത്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ പുരട്ടുക.

* കഴുകി വൃത്തിയാക്കിയശേഷം രാത്രിയില്‍ മുഖത്തും കണ്‍തടങ്ങളിലും ബദാം എണ്ണ തടവുന്നതു രാവിലെ ഫ്രഷ് ലുക്ക് ലഭിക്കുവാന്‍ ഏറ്റവും ഉത്തമം.

* നിത്യവും ബദാം എണ്ണ പുരട്ടിയാല്‍ ചര്‍മത്തിന്റെ ചുളിവുകള്‍, വരള്‍ച്ച എന്നിവ പൂര്‍ണമായി മാറും.

* കണ്‍തടങ്ങളിലെ കറുപ്പ് മാറാനും ചുണ്ട് വിണ്ടുകീറുന്നതു തടയാനും ബദാം എണ്ണ ഫലപ്രദം.
 

* ചര്‍മത്തിലെ റാഷസ്, നീര് എന്നിവയ്ക്ക് ബദാം എണ്ണ പുരട്ടാം.

* വെറും വയറ്റില്‍ കുതിര്‍ത്ത ബദാം (5 എണ്ണം) നിത്യവും കഴിക്കുന്നത് ചര്‍മ സൗന്ദര്യം നിലനിര്‍ത്തും (മിക്ക സെലിബ്രിറ്റികളുടെയും ബ്യൂട്ടി സീക്രട്ടുകളിലൊന്നാണിത്).

* നന്നായി പഴുത്ത ഏത്തപ്പഴത്തിനൊപ്പം 3-4 കുതിര്‍ത്ത ബദാം അരച്ചെടുത്ത് ഏറ്റവും നല്ല ഒരു ഫെയ്‌സ് പായ്ക്ക് തയാറാക്കാം.

* മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുക.

* കുതിര്‍ത്ത ബദാം അരച്ചു പാലില്‍ ചേര്‍ത്തു കുട്ടികള്‍ക്കു കൊടുക്കുന്നതും നല്ലതാണ്.

* ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയര്‍ ശുദ്ധീകരിക്കുവാനും ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കുവാനും ഇടയ്ക്ക് 2 സ്പൂണ്‍ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും.


LATEST NEWS