മഞ്ഞളുപയോഗിച്ച് ചര്‍മത്തെ വെളുപ്പിക്കാം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഞ്ഞളുപയോഗിച്ച് ചര്‍മത്തെ വെളുപ്പിക്കാം 

പച്ചമഞ്ഞളും പാലും ചര്‍മത്തിന് വെളുപ്പു നല്‍കാനുള്ള നല്ലൊരു വഴിയാണ്. പച്ചമഞ്ഞള്‍ അരച്ച് പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

പച്ചമഞ്ഞളും പാലും തേനും കലര്‍ത്തുക. ഇത് മുഖത്തിന് ഏറെ നല്ലതാണ് നിറം വര്‍ദ്ധിയ്ക്കാനും ചര്‍മത്തിന് മൃദുത്വമേകാനുമുള്ള വഴിയാണിത്.

പച്ചമഞ്ഞളും പാല്‍പ്പാടയും ചേര്‍ത്തു മുഖത്തു പുരട്ടുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കുക മാത്രമല്ല, വരണ്ട ചര്‍മത്തിന് നല്ലൊരു പ്രതിവിധിയുമാണ്.

പച്ചമഞ്ഞള്‍, ചെറുനാരങ്ങാനീര് എന്നിവയാണ് മറ്റൊരു വഴി. ഇത് മുഖത്തുരുവിനുളള നല്ലൊരു പരിഹാരമാണ്. ചെറുനാരങ്ങാനീര് ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്.

പച്ചമഞ്ഞളും തുളസിയും ചേര്‍ത്തരച്ചു മുഖത്തിട്ടാല്‍ മുഖക്കുരുവിന് ശമനം ലഭിയ്ക്കും. ഇവ രണ്ടും ചേരുമ്പോള്‍ മരുന്നുഗുണം ഇരട്ടിയ്ക്കും.

പച്ചമഞ്ഞള്‍ രക്തചന്ദവും പാലും ചേര്‍ത്തു മുഖത്തിടുന്നത് നിറം വര്‍ദ്ധിയ്ക്കുക മാത്രമല്ല, മുഖത്തെ പാടുകള്‍ മാറ്റുന്നതിനും ഇത് നല്ലൊരു വഴിയാണ്.


LATEST NEWS