മിനുസമുള്ള ചര്‍മത്തിനും മുടിക്കും വേണ്ടത് ഏതെല്ലാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മിനുസമുള്ള ചര്‍മത്തിനും മുടിക്കും വേണ്ടത് ഏതെല്ലാം

മിനുസമുള്ള ചര്‍മം ലഭിക്കാന്‍ നമ്മള്‍ മാര്‍ഗ്ഗവും നോക്കും .  അതുപോലെ തന്നെ മുടി വളരാനും. പ്രയോഗം മുഴുവന്‍ ചര്‍മത്തിനും മുടിയ്ക്കും പുറമേയാണെന്നുമാത്രം. ഇത് ലഭിക്കാനായി ശരീരത്തിനുവേണ്ട ഘടകങ്ങള്‍ എന്തൊക്കെയാണെന്ന്  ആരും ചിന്തിക്കാരില്ല. യഥാര്‍ത്ഥത്തില്‍ നാം കഴിക്കുന്ന ഭക്ഷണമാണ് ചര്‍മത്തേയും മുടിയേയുമെല്ലാം ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. എന്തെങ്കിലും മാറ്റം ഇവയ്ക്ക് വേണമെങ്കില്‍ ആദ്യം നിയന്ത്രിക്കേണ്ടത് ഭക്ഷണമാണ്.

ശരീരത്തിനുവേണ്ടതായ ഘടകങ്ങള്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് പഴങ്ങളിലും പച്ചക്കറികളിലുമാണ്. ചില പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചര്‍മത്തിന് മിനുസവും മുടിയ്ക്ക് വളര്‍ച്ചയും ഉണ്ടാകും. ആപ്പിള്‍, വാഴപ്പഴം എന്നിവയ്ക്ക് സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ഇവയ്ക്ക് പുറമെ ഉപയോഗിക്കേണ്ടതായ പഴങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കു നോക്കാം.

മാമ്പഴം
ചര്‍മത്തിന് പുത്തനുണര്‍വുണ്ടാക്കാന്‍ മാമ്പഴം സഹായിക്കും. തൊലിക്കും മുടിക്കും മയമുണ്ടാവും. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തും. മാമ്പഴച്ചാര്‍ നേരിട്ട് പ്രയോഗിക്കുകയുമാവാം. ബ്യൂട്ടിപാര്‍ലറുകളില്‍ നാം ചെയ്യാറുള്ള ചില ഫേഷ്യലുകളില്‍ മാമ്പഴച്ചാര്‍ അടങ്ങിയിട്ടുണ്ട്. മാമ്പഴച്ചാര്‍ നേരിട്ട് മുടിയിലേക്കും പുരട്ടാം.

നാരങ്ങ
വിറ്റാമിന്‍ സി യുടേയും മിനറലുകളുടേയും കലവറയാണ് നാരങ്ങ. നാരങ്ങയുടെ നീര് നേര്‍പ്പിച്ചാണ് നാം കഴിക്കാന്‍ ഉപയോഗിക്കുന്നതെങ്കിലും ചിലരെങ്കിലും നാരങ്ങ അതേപടി ത്വക്കില്‍ പ്രയോഗിക്കാറുണ്ട്. ഇത്  തെറ്റാണ്. ശരീരത്തില്‍ പുരട്ടിയാല്‍പോലും നേര്‍പ്പിച്ചുവേണം ചെയ്യാന്‍. അല്ലെങ്കില്‍ അത് ചര്‍മത്തില്‍ പാണ്ടുകള്‍ സൃഷ്ടിക്കും. ശരിയായി നേര്‍പ്പിച്ച് ഉപയോഗിച്ചാല്‍ നാരങ്ങ ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും മാത്രമല്ല നിറവും കൂട്ടും.

പപ്പായ
പപ്പായയുടെ ഗുണങ്ങള്‍ കാരണം ‘മാലാഖമാരുടെ ഭക്ഷണം’ എന്നാണ് അതിനെ വിളിക്കുന്നതുതന്നെ. വിറ്റാമിന്‍ എയുടേയും ബിയുടേയും സിയുടേയും വലിയൊരു ശേഖരം തന്നെയാണ് ഈ പഴം. പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം എന്നിവയെല്ലാം പപ്പായയില്‍നിന്ന് ലഭിക്കും. പപ്പായ നല്ലപോലെ ഉടച്ച് തൈരോ പാലോ തേനോ ചേര്‍ത്ത് ഫേഷ്യല്‍ ചെയ്യാം.


LATEST NEWS