ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ ഒറ്റമൂലികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ ഒറ്റമൂലികള്‍
  • ഒരു കപ്പ് പഞ്ചസാര, കാല്‍കപ്പ് തേന്‍, പകുതി നാരങ്ങയുടെ നീര് എന്നിവ മിക്സ് ചെയ്ത് അല്‍പസമയം ചൂടാക്കുക. ചൂടാറഇയ ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിഞ്ഞതിനു ശേഷം വാക്സിംഗ് പേപ്പര്‍ ഉപയോഗിച്ച് തുടച്ചു നീക്കാം.
  • തണുത്ത വെള്ളത്തില്‍ ബേക്കിംഗ് സോഡ അലിയിച്ചതിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക.
  • ഒരു ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും അല്‍പം നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് ബ്ലാക്ക്ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. 
  • ഓട്സ് തേന്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്യുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും ചെയ്യുക. 
  • ഒരു മുട്ടയുടെ വെള്ള നന്നായി പതപ്പിച്ച് മുഖത്ത് തേയ്ക്കുക. അതിനു ശേഷം ടിഷ്യൂ പേപ്പര്‍ മുഖത്ത് ഒട്ടിച്ചു വെയ്ക്കുക. ഇത് ആദ്യത്തെ ലെയര്‍ ആക്കുക. അതിനു മുകളില്‍ വീണ്ടും മുട്ടയുടെ വെള്ളം തേച്ച് വീണ്ടും ടിഷ്യൂ ഒട്ടിക്കുക. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം പതുക്കെ മാറ്റുക. 

LATEST NEWS