മുടി ‘സ്ട്രെയ്റ്റൻ’ ചെയ്‌തത്‌ വില്ലനായി; അമിതമായി മുടി കൊഴിഞ്ഞതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്‌തു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുടി ‘സ്ട്രെയ്റ്റൻ’ ചെയ്‌തത്‌ വില്ലനായി; അമിതമായി മുടി കൊഴിഞ്ഞതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്‌തു 

സൗന്ദര്യ വർദ്ധനക്കായി ബ്യൂട്ടി പാർലറിൽ നടത്തിയ ഹെയർ സ്ട്രെയ്റ്റനിംഗ് പാളിയതിനെ തുടർന്നുള്ള മനോവിഷമം മൂലം യുവതി ആത്മഹത്യ ചെയ്‌തു. മൈസുരുവിൽ വിദ്യാർഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ (18) ആണ് മരിച്ചത്. നദിയിൽ ചാടിയ ഇവരുടെ മൃതദേഹം കാവേരി ലക്ഷ്മണ തീർഥയിൽനിന്ന് കണ്ടെടുത്തു.

മൈസൂരു വി.വി. മൊഹല്ലയിലെ ബ്യൂട്ടി പാർലറിൽ മുടി ‘സ്ട്രൈറ്റൻ’ ചെയ്ത യുവതിക്ക് പിന്നീട് അമിതമായി മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നതായി മാതാപിതാക്കളെ അറിയിച്ചിരുന്നു. മനോവിഷമം കാരണം കോളജിൽ പോകാൻ കഴിയുന്നില്ലെന്നും നാട്ടിലേക്ക്​ മടങ്ങുകയാണെന്നും അറിയിച്ചെങ്കിലും യുവതി വീട്ടിൽ എത്തിയില്ല.

തുടർന്ന് മാതാപിതാക്കൾ മൈസൂരു ജയലക്ഷ്മിപുരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പൊന്നംപേട്ട്​ പൊലീസ് കേസെടുത്തു.