വരണ്ട ചര്‍മ്മത്തിന് പരിഹാരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വരണ്ട ചര്‍മ്മത്തിന് പരിഹാരം

റോസ് വാട്ടര്‍ മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയണം. ഒരല്‍പം പഞ്ഞിയില്‍ റോസ് വാട്ടര്‍ മുക്കിയാണ് മുഖത്ത് തേക്കേണ്ടത്. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ അല്‍പം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. 

ഗ്ലിസറിനും റോസ് വാട്ടറും മിക്‌സ് ചെയ്ത് ഇത് മുഖത്തും ചര്‍മ്മത്തിലും തേച്ച് പിടിക്കുക. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റി മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. 

നല്ലതു പോലെ പഴുത്ത ആവക്കാഡോ ഒരു ബൗളില്‍ എടുത്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്‍പം തേന്‍ കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ചാല്‍ ഇരട്ടി ഫലം ലഭിക്കും. മുഖത്ത് തേച്ച് പിടിപ്പിച്ച ആവക്കാഡോ പേസ്റ്റ് 20 മിനിട്ടിനു ശേഷം വേണം കഴുകിക്കളയാന്‍.

തണ്ണിമത്തനും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്ത് തേച്ച് 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കും. 

വെളിച്ചെണ്ണ കൂടാതെ ഒലീവ് ഓയില്‍, ജോജോബ ഓയില്‍ ആല്‍മണ്ട് ഓയില്‍ എന്നിവയെല്ലാം ഉപയോഗിച്ച് ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാം.

വാസ്ലിന്‍ മുഖത്തും ചര്‍മ്മത്തിലും തേച്ച് പിടിപ്പിക്കുന്നത് മുഖത്തെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മുഖത്തും ശരീരത്തിലും ഉള്ള വരണ്ട ചര്‍മ്മത്തേയും മൃതകോശങ്ങളേയും നീക്കം ചെയ്യുകയും ചെയ്യുന്നു.

കറ്റാര്‍ വാഴയുടെ ഒരു തണ്ട് എടുത്ത് നെടുകേ പിളര്‍ന്ന് ജെല്‍ കൊണ്ട് ചര്‍മ്മത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയാവുന്നതാണ്.


 


LATEST NEWS