മുഖത്തേയും ശരീരത്തിലേയും ചുളിവകറ്റാന്‍ നാടന്‍ മാര്‍ഗ്ഗങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖത്തേയും ശരീരത്തിലേയും ചുളിവകറ്റാന്‍ നാടന്‍ മാര്‍ഗ്ഗങ്ങള്‍

റോസ് വാട്ടറില്‍ മുക്കിയ പഞ്ഞികൊണ്ട് വട്ടത്തില്‍ തേച്ച് വേണം മുഖം വൃത്തിയാക്കുന്നത്. ചര്‍മ്മത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും.

ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങള്‍ കൊണ്ട് എന്നും മുഖത്ത് തേച്ചാല്‍ പാടുകള്‍, ചുളിവുകള്‍ വരകള്‍ എന്നിവയില്‍ കുറവുണ്ടാകും. ഉരുളക്കിഴങ്ങ് കൊണ്ട് മുഖ ലേപനവും ഉണ്ടാക്കാം. ഒരു ഉരുളക്കിഴങ്ങ് ചതച്ച് കുറച്ച് നാരങ്ങ നീരും ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുക. 510 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. 

കാരറ്റും ഏത്തപ്പഴവും ഓരോന്നു വീതം എടുത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇവ നന്നായി ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകുക.

തൈര് എന്നും കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഒരു കപ്പ് തൈരില്‍ ഏതാനം തുള്ളി നാരങ്ങ നീര് ചേര്‍ത്താണ് മുഖലേപനം തയ്യാറാക്കുന്നത്. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം ചൂട് വെള്ളത്തില്‍ കഴുകി കളയുക. 

ഒരു മുട്ട പകുതി പാത്രം ക്രീമില്‍ ചേര്‍ത്താണ് ഈ മുഖലേപനം ഉണ്ടാക്കുന്നത് ഈ മിശ്രിതത്തില്‍ കുറച്ച് നാരങ്ങ തുള്ളികള്‍ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. 


LATEST NEWS