മുഖത്തെ വൈറ്റ് ഹെഡ്‌സ് കളയാന്‍ എളുപ്പ വഴികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖത്തെ വൈറ്റ് ഹെഡ്‌സ് കളയാന്‍ എളുപ്പ വഴികള്‍

മുഖം ആവി പിടിയ്ക്കുന്നത് മുഖത്തെ വൈറ്റ് ഹെഡ്‌സ് നീക്കം ചെയ്യാനുള്ള നല്ലൊരു വഴിയാണ്. ഇത് മുഖത്തെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നു. അഴുക്കും മറ്റും വിയര്‍പ്പിലൂടെ പുറന്തള്ളാനും നല്ലതാണ്. 

ബ്രൗണ്‍ ഷുഗര്‍ ഒലീവ് ഓയിലുമായി കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. അതിനു മുന്‍പ് മുഖം മസാജ് ചെയ്യണം.

2 ടീസ്പൂണ്‍ ഓട്‌സ് 1 ടീസ്പൂണ്‍ പനിനീരുമായി കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പനേരം സ്‌ക്രബ് ചെയ്യാം. ഇത് പിന്നീട് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ദിവസവും അല്‍പനാള്‍ അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.

കറുവപ്പട്ട പൊടി അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. എന്നാല്‍ അല്‍പസമയം മുഖം ഈ ഫേസ്പാക്ക് കൊണ്ട് സ്‌ക്രബ്ബ് ചെയ്യേണ്ടത് അത്യാവശ്യമാണ്.