ഫേഷ്യല്‍ ചെയ്യുമ്പോള്‍ ആവി കൊള്ളുന്നത് കുറയ്ക്കുക! കാരണം? പിന്നെയുമുണ്ട് ഫേഷ്യൽ ചെയ്യുമ്പോൾ അരുതാത്ത ചിലത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫേഷ്യല്‍ ചെയ്യുമ്പോള്‍ ആവി കൊള്ളുന്നത് കുറയ്ക്കുക! കാരണം? പിന്നെയുമുണ്ട് ഫേഷ്യൽ ചെയ്യുമ്പോൾ അരുതാത്ത ചിലത്

സൗന്ദര്യ സംരക്ഷണത്തിനായി എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് ഫേഷ്യല്‍ എങ്കിലും സ്ത്രീകള്‍ ഫേഷ്യല്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഫേഷ്യല്‍ വസ്തുക്കളില്‍ എന്തെങ്കിലും മായമുണ്ടെങ്കില്‍ അത് പുരുഷനെ അപേക്ഷിച്ച് കൂടുതല്‍ മൃദുവായ മുഖചര്‍മ്മമുള്ള സ്ത്രീയെ കൂടുതല്‍ ബാധിക്കുക സ്വാഭാവികമാണ്.

അതിനാല്‍ ചില മുന്‍കരുതലുകള്‍ എടുക്കണം. ഫേസ്പാക്കിലടങ്ങിയിട്ടുള്ള കെമിക്കലുകളെ കുറിച്ച് ചോദിച്ച് മനസിലാക്കണം. ഫേഷ്യല്‍ ചെയ്യുമ്പോള്‍ മുഖത്ത് ആവികൊള്ളിക്കുന്നത് പരമാവധി ഒഴിവാക്കണം. വൈറ്റ് ഹെഡ്സ് ഉണ്ടെങ്കില്‍ അത് പോകാന്‍ അല്പം അരിപ്പൊടി പുളിക്കാത്ത തൈര് ഉപയോഗിച്ച് കുഴച്ച് മുഖത്ത് നന്നായി തിരുമ്മി കഴുകിയാല്‍ മതി.

ആവി പിടിക്കുന്നതിനേക്കാള്‍ നല്ലത് ഇതാണ്. കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങള്‍ മസാജ് ചെയ്യുമ്പോള്‍ കൂടുതല്‍ ബലം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്ഥിരമാക്കിയാല്‍ കണ്ണിന് കുഴിവുണ്ടാകുകയും ചുറ്റുമുള്ള മസിലുകള്‍ ദുര്‍ബലമാകുകയും ചെയ്യും. മുഖത്ത് പായ്ക്കിടാന്‍ വീട്ടില്‍ തന്നെ ഉണ്ടായ പപ്പായ ഉപയോഗിക്കുന്നത് നല്ലത്.

കാര്‍ബൈഡ് പോലുള്ള കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങള്‍ ഒഴിവാക്കണം. കാരറ്റും വെള്ളരിക്കയും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചുള്ള പായ്ക്ക് നല്ലത്) പായ്ക്കിട്ടശേഷം പാതിയുണങ്ങുമ്പോള്‍ കഴുകിയകളയണം. പാതി ഉണങ്ങിയ പായ്ക്ക് അടര്‍ത്തി മാറ്റാന്‍ ശ്രമിക്കരുത്. 


LATEST NEWS