സൗന്ദര്യം സംരക്ഷിക്കാൻ സമ്മതിക്കാത്തത് ഇവരാണ്!!!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗന്ദര്യം സംരക്ഷിക്കാൻ സമ്മതിക്കാത്തത് ഇവരാണ്!!!

ഉപ്പ് കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. ചിലര്‍ക്കാകട്ടെ ഭക്ഷണത്തില്‍ അല്‍പം ഉപ്പ് മതിയാകും, ചിലര്‍ക്ക് എത്ര ഉപ്പ് ഉണ്ടെങ്കിലും തൃപ്തിയാവില്ല. അത് തന്നെയാണ് ഉപ്പിന്റെ പ്രത്യേകതയും. എന്നാല്‍ ഉപ്പ് നമ്മുടെ ചര്‍മ്മത്തെ വളരെ ദോഷകരമായി തന്നെ ബാധിയ്ക്കും. ഉപ്പ് മാത്രമല്ല സൗന്ദര്യത്തിന് പ്രശ്‌നം സൃഷ്ടിയ്ക്കുന്ന പല വിധത്തിലുള്ള ഭക്ഷണശീലങ്ങളുണ്ട്.

സൗന്ദര്യസംരക്ഷണത്തില്‍ ഭക്ഷണത്തിന് വളരെ വലിയ പങ്ക് തന്നെയാണ് ഉള്ളത്. എന്നാല്‍ പലര്‍ക്കും ഇക്കാര്യം അറിയില്ല എന്നതാണ് സത്യം. സൗന്ദര്യസംരക്ഷണത്തില്‍ ഭക്ഷണം എങ്ങനെ വില്ലന്‍മാരാകുന്നു എന്ന് നോക്കാം.

ഉപ്പ്

ഉപ്പ് തന്നെയാണ് ആദ്യത്തെ വില്ലന്‍. നമ്മള്‍ പല ഭക്ഷണത്തിലും ഉപ്പ് ഉപയോഗിക്കുന്നു. എന്നാല്‍ ഉപ്പ് കൂടുതല്‍ കഴിയ്ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ക്കും പ്രായാധിക്യത്തിനും കാരണമാകുന്നു.

കഫീന്‍

കഫീന്‍ ആണ് മറ്റൊരു പ്രശ്‌നക്കാരന്‍. കാപ്പിയിലും ചായയിലും കഫീന്‍ കൂടിയ രീതിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് കാരണമാകും. അതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുകയും ചെയ്യുന്നു.

മദ്യം

മദ്യപിയ്ക്കാത്തവര്‍ ചുരുക്കമായിരിക്കും എന്നത് സത്യമാണ്. എന്നാല്‍ മദ്യപിയ്ക്കുന്നതിലൂടെ സൗന്ദര്യവും ആരോഗ്യവും നഷ്ടപ്പെടുന്നു. ഇത് അകാല വാര്‍ദ്ധക്യത്തിലേക്കും നയിക്കുന്നു.

പഞ്ചസാര

മധുരത്തിനോട് എന്നും എല്ലാവര്‍ക്കും ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. എന്നാല്‍ ഇത് ചര്‍മ്മത്തേയും ആന്തരീകാവയവങ്ങളേയും വരെ ബാധിയ്ക്കുന്നു.

സോഫ്റ്റ് ഡ്രിങ്ക്‌സ്

സോഫ്റ്റ് ഡ്രിങ്ക്‌സ് എന്ന ഓമനപ്പേരില്‍ അറിയുപ്പെടുന്ന ശീതള പാനീയങ്ങള്‍ ചര്‍മ്മത്തില്‍ ചുളിവും വരള്‍ച്ചയും ഉണ്ടാക്കാന്‍ കാരണമാകും.

ടിന്‍ ഫുഡ്‌സ്

ടിന്‍ഫുഡ്‌സ് ആണ് മറ്റൊന്ന്. ഇന്നത്തെ കാലത്ത് ടിന്‍ഫുഡുകള്‍ക്ക് ആണ് പ്രാധാന്യം കൂടുതല്‍. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ മൃദുലത കളയുകയും ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

റെഡ് മീറ്റ്

ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നതാണ് റെഡ്മീറ്റ്. എന്നാല്‍ അതിലുപരി ഇത് സൗന്ദര്യത്തിനും വില്ലനായി മാറുന്നു. അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് റെഡ് മീറ്റ്.

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കൊഴുപ്പുള്ള ഭക്ഷണങ്ങളാണ് മറ്റൊന്ന്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ഇത് ചര്‍മ്മത്തെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യുന്നു.

 


Loading...