മുടി കൊഴിയാതെ ഇരിക്കാൻ വെളുത്തുള്ളി-തേങ്ങാപ്പാല്‍ മാജിക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുടി കൊഴിയാതെ ഇരിക്കാൻ വെളുത്തുള്ളി-തേങ്ങാപ്പാല്‍ മാജിക്

മുടികൊഴിച്ചില്‍ സ്ത്രീ പുരുഷഭേദമന്യേ പലര്‍ക്കുമുള്ളൊരു പ്രശ്‌നമാണ്. ഇത് ഗുരുതമായി തലയില്‍ മുടി പേരിനു മാത്രമുള്ളവരും കുറവല്ല.

ഇൗ പ്രശ്‌നത്തിന് പരിഹാരം പ്രകൃതിദത്ത വഴികള്‍ തന്നെയാണ്. ഇത്തരം പ്രകൃതിദത്ത വഴികളിലൊന്നാണ് വെളുത്തുള്ളി, തേങ്ങാപ്പാല്‍ എന്നിവ.

ഇവ രണ്ടും ഉപയോഗിച്ച് മുടികൊഴിച്ചില്‍ എപ്രകാരം കുറയ്ക്കാമെന്നു നോക്കൂ,

  • ഇതിനായി ഒരു കപ്പു തേങ്ങാപ്പാല്‍, 6-7 അല്ലി വെളുത്തുളളി എന്നിവയാണ് ആവശ്യം. തേങ്ങാപ്പാല്‍ ടിന്നില്‍ ലഭിയ്ക്കുന്നതല്ലാതെ തേങ്ങയില്‍ നിന്നും തന്നെ നേരിട്ടെടുക്കുന്നതാണ് ഏറ്റവും നല്ലത്.
  • തേങ്ങാപ്പാലിലെ പല ഘടകങ്ങള്‍ ചേര്‍ന്ന് മുടിവേരുകളെ ബലമുള്ളതാക്കും. മുടിയ്ക്കു മിനുസവും ഈര്‍പ്പവുമെല്ലാം നല്‍കും. 
  • വെളുത്തുള്ളി ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കുന്ന ഒന്ന്.
  • തേങ്ങാപ്പാല്‍, വെളുത്തുള്ളി ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് ഊറ്റിയെടുക്കണം.
  • ആ മിശ്രിതം ശിരോചര്‍മത്തില്‍ സ്േ്രപ ചെയ്യുകയോ പുരട്ടുകയോ ചെയ്യാം. മുടിയില്‍ പുരട്ടണമെന്നില്ല.
  • ഇത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.
  • ആഴ്ചയില്‍ മൂന്നുനാലു തവണ ഈ മാര്‍ഗം പരീക്ഷിയ്ക്കുന്നത് മുടികൊഴിച്ചില്‍ നിറുത്തും.
  • വെളിച്ചെണ്ണയില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി തലയില്‍ തേയ്ക്കുന്നതും നല്ലതാണ്.

Loading...