മാറിടം ആരോഗ്യത്തോടെയും ഭംഗിയോടെയും ഇരിക്കാൻ എന്തൊക്കെ ചെയ്യണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാറിടം ആരോഗ്യത്തോടെയും ഭംഗിയോടെയും ഇരിക്കാൻ എന്തൊക്കെ ചെയ്യണം

സ്തനഭംഗി സത്രീകളുടെ സൗന്ദര്യത്തിന് പ്രധാന്യമുള്ളതുപോലെത്തന്നെ അതിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. ശരീരവണ്ണം പെട്ടെന്നു കുറയുന്നതും കൂടുന്നതും സ്താകൃതി നശിപ്പിക്കും. ആരോഗ്യകരമായ ശരീരഭാരം എപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇത് കൂടുകയും, കുറയുകയും ചെയ്യരുത്. അഴകുള്ള മാറിടത്തിന്..

 

ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും സ്തനങ്ങളുടെ ആരോഗ്യവും ഭംഗിയും വര്‍ദ്ധിപ്പിക്കാം. പ്രത്യേകിച്ച് സ്താനര്‍ബുദം പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്തനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. സ്തനങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒട്ടേറെ ഭക്ഷണങ്ങളുണ്ട്. ആവശ്യമായ ഭക്ഷണങ്ങള്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, വൈറ്റമിന്‍ ഇ ഓയില്‍, ഫല്‍ക്‌സ് സീഡുകള്‍, ഒലീവ് ഓയില്‍ എന്നിവ സ്തനാരോഗ്യത്തിന് സഹായിക്കും.

മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ മഞ്ഞനിറത്തിലുള്ള പഴങ്ങള്‍ സ്തനഭംഗിക്കും ആരോഗ്യത്തിനും പ്രധാനമാണ്. പഴം, ഓറഞ്ച്, ആപ്രിക്കോട്ട് എന്നിവ ആന്റിയോക്‌സിഡന്റ് അടങ്ങിയതാണ്. ഇവ സ്തനത്തിന് ഉണ്ടാകുന്ന രോഗങ്ങള്‍ ചെറുക്കാന്‍ സഹായിക്കും. മഞ്ഞ നിറത്തിലുള്ള പച്ചക്കറികള്‍ മഞ്ഞനിറത്തിലുള്ള ക്യാപ്‌സിക്കം, ക്യാരറ്റ് എന്നിവയും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

 

കോളിഫഌവര്‍ ഒട്ടേറെ പോഷക ഘടകങ്ങള്‍ അടങ്ങിയ കോളിഫഌവറും സ്താനാരോഗ്യത്തിന് കഴിക്കാവുന്നതാണ്. ക്യാബേജ് ക്യാബേജും സ്തനാര്‍ബുദം പോലുള്ള രോഗത്തില്‍ നിന്നും പരിപാലിക്കും. ബ്രൊക്കോളി ബ്രൊക്കോളി കഴിക്കുന്നതും സ്തനാരോഗ്യത്തിന് വളരെ നല്ലതാണ്. മുളപ്പിച്ച ധാന്യങ്ങള്‍ പോഷകങ്ങളുടെ കലവറയായ മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കുന്നതും ഉത്തമം.

ഇതില്‍ ഐസോത്തിയോസൈനേറ്റ്‌സ് എന്ന ഘടകമുണ്ട്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കും. വൈറ്റമിന്‍ ഇ വൈറ്റമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളും സ്തനാരോഗ്യത്തിന് നല്ലതാണ്. ബദാം, ബട്ടര്‍ഫ്രൂട്ട് എന്നിവയില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. മാറിടത്തിനുള്ള വേദനകളും ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ മാറ്റാം.

 

ഈസ്ട്രജന്‍ അളവ് ഉയര്‍ത്താന്‍ ഫല്‍ക്‌സ് സീഡ്, ഫല്‍ക്‌സ് സീഡ് ഓയില്‍ എന്നിവ ഒമേഗ ത്രീ, ഒമേഗ സിക്‌സ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. ഇവ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇവ സഹായകമാണ്. മീനെണ്ണ ഒലീവ് ഓയില്‍, മീനെണ്ണ എന്നിവയും സ്തനാരോഗ്യത്തിനും രോഗങ്ങള്‍ തടയാനും സഹായിക്കുന്നതാണ്. അനാവശ്യമായ കൊഴുപ്പ് കുറയ്ക്കാനും അതുവഴി രോഗങ്ങള്‍ തടയുകയും ചെയ്യും.