പല്ലിലെ കറ കളയാൻ അഞ്ച് എളുപ്പവഴികൾ അറിയൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പല്ലിലെ കറ കളയാൻ അഞ്ച് എളുപ്പവഴികൾ അറിയൂ

പല്ലിലെ കറ കറയുന്ന, പല്ലിന്റെ ആരോഗ്യത്തിനു യാതൊരു പ്രശ്‌നവും വരുത്താത്ത പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ, പല്ലിന്റെ കറ മാറ്റാന്‍ സഹായിക്കുന്ന ചില വഴികള്‍.

ബേക്കിംഗ് സോഡയും ഉപ്പും

പല്ലിന്റെ കറ കളയാനുള്ള നല്ലൊരു വഴിയാണ് ബേക്കിംഗ് സോഡയും ഉപ്പും. ബേക്കിംഗ് സോഡയില്‍ അല്‍പം ഉപ്പു ചേര്‍ത്ത് വെള്ളവും കലര്‍ത്തി പേസ്റ്റാക്കുക. ഇത് ഉപയോഗിച്ചു ബ്രഷ് ചെയ്യാം. ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കുകയുമരുത്. പല്ലിന്റെ ഇനാമലിന് ഇതു കേടുണ്ടാക്കും. ഇടയ്ക്കിടെ ഉപയോഗിയ്ക്കാം. പല്ലിനു വെളുപ്പു ലഭിയ്ക്കാനും ഇത് നല്ലൊരു വഴിയാണ്.

 

കടുകെണ്ണ

കടുകെണ്ണ പല്ലിലെ കറകള്‍ നീക്കാനും പല്ലിന് നിറം നല്‍കാനുമുള്ള എളുപ്പ വഴിയാണ്. കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇതു പേസ്റ്റാക്കി ബ്രഷിലെടുത്ത് ബ്രഷ് ചെയ്യാം. ഇതും പല്ലിന് നിറം നല്‍കുന്ന ഒരു മാര്‍ഗമാണ്.

 

നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട്

ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന് നിറം ലഭിയ്ക്കാനും കറ നീക്കാനുമുള്ള നല്ലൊരു വഴിയാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കുന്നതുമെല്ലാം പല്ലിന്റെ കറകള്‍ നീക്കാന്‍ സഹായിക്കും. ഇതെല്ലാം പല്ലിനും നിറം നല്‍കും. കറകള്‍ നീക്കുക മാത്രമല്ല, ഗുണമെന്നര്‍ത്ഥം.

 

ചെറുനാരങ്ങാനീര്

2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത വായിലൊഴിച്ച് 1 മിനിറ്റ് വായില്‍ കുലുക്കൊഴിഞ്ഞ് തുപ്പാം. കൂടുതല്‍ നേരം വായില്‍ വച്ചു കൊണ്ടിരിയ്ക്കരുത്. പിന്നീട് വായില്‍ സാധാരണ വെള്ളമുപയോഗിച്ചു കഴുകാം. നാരങ്ങാനീരില്‍ വെള്ളമൊഴിയ്‌ക്കേണ്ടത് അത്യാവശ്യം. ഇല്ലെങ്കില്‍ ഇതിലെ സിട്രിക് ആസിഡ് നേരിട്ടു പല്ലുകളെ ദ്രവിപ്പിച്ചു കഴിയും.

 

വെളിച്ചെണ്ണ

വെളിച്ചെണ്ണ പല്ലിലെ കറകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്. വെളിച്ചെണ്ണയില്‍ ലേശം നാരങ്ങാ നീരും ഉപ്പും കലര്‍ത്തി പല്ലു തേയ്ക്കാം. ഗുണമുണ്ടാകും. ഇതല്ലെങ്കില്‍ വെറുതേ ഉപ്പു ചേര്‍ത്തു പല്ലു തേച്ചാലും മതിയാകും. ദിവസവും വെളിച്ചെണ്ണ വായിലൊഴിച്ച് അല്‍പനേരം കുലുക്കുഴിയുന്നതും നല്ലതാണ്. ഒായില്‍ പുള്ളിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.

 


LATEST NEWS