മൈലാഞ്ചി ഇട്ട ചുവന്ന പാടുകൾ മാറണോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൈലാഞ്ചി ഇട്ട ചുവന്ന പാടുകൾ മാറണോ?

വിവാഹത്തിന്‌ മൈലാഞ്ചി ഇട്ട കൈകള്‍ വളരെ പ്രധാനമാണെങ്കിലും പലര്‍ക്കും ഇതിന്റെ ഗന്ധം ഇഷ്ടമാവില്ല . അതുപോല തന്നെ ഏതാനം ദിവസം കഴിയുമ്പോള്‍ മൈലാഞ്ചിയുടെ നിറം മങ്ങുന്നതും പലര്‍ക്കും ഇഷ്ടമല്ല.ഇത്തരത്തിലുള്ള ആളാണ്‌ നിങ്ങള്‍ എങ്കില്‍ വിഷമിക്കേണ്ട, മൈലാഞ്ചി വളരെ പെട്ടെന്ന്‌ സുരക്ഷിതമായി നീക്കം ചെയ്യാന്‍ ചില വഴികളുണ്ട്‌.

ബ്ലീച്ച്‌

ഗുണമേന്മ ഉള്ള ബ്ലീച്ച്‌ ഉപയോഗിക്കുക- മുഖത്ത്‌ ഉപയോഗിക്കുന്ന തരത്തിലുള്ളത്‌- മൈലാഞ്ചി ഇട്ടിട്ടുള്ള ഭാഗങ്ങളില്‍ പുരട്ടിയിട്ട്‌ ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുക.

ബേക്കിങ്‌ സോഡയും നാരങ്ങയും

ബേക്കിങ്‌ സോഡയില്‍ നാരങ്ങ നീര്‌ ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. മൈലാഞ്ചി ഇട്ട ഭാഗങ്ങളില്‍ പുരട്ടി ഉണങ്ങിയതിന്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത്‌ കൈ വരണ്ടു പോകാന്‍ കാരണമാകും അതിനാല്‍ നന്നായി മോയിസ്‌ച്യുറൈസര്‍ പുരട്ടുക.

ടൂത്ത്‌ പേസ്റ്റ്‌

മൈലാഞ്ചി വളരെ വേഗം മങ്ങുന്നതിന്‌ ടൂത്ത്‌ പേസ്റ്റിലെ ചില ഘടകങ്ങള്‍ സഹായിക്കും. മൈലാഞ്ചി ഇട്ടുള്ള ഭാഗങ്ങളില്‍ ടൂത്ത്‌ പേസ്റ്റ്‌ പുരട്ടുക. ഉണങ്ങിയതചിന്‌ ശേഷം ഇരുകൈകളും കൂട്ടിത്തിരുമ്മിയാല്‍ നിറം പെട്ടന്ന്‌ മങ്ങും.

ഹാന്‍ഡ്‌ വാഷ്‌

ഇടയ്‌ക്കിടെ കൈകള്‍ കഴുകുക. ദിവസം 10-12 പ്രാവശ്യം വരെ ആകാം. മൈലാഞ്ചി മങ്ങാന്‍ സോപ്പ്‌ സഹായിക്കും. അമിതമായി കൈകഴുകുന്നത്‌ കൈ വരണ്ടു പോകാന്‍ കരാണമാകും. അതിനാല്‍ ഓരോ തവണ കൈകഴുകി കഴിയുമ്പോഴും നല്ല മോയ്‌സ്‌ച്യുറൈസര്‍ പുരട്ടുക.

ഒലിവ്‌ ഓയിലും ഉപ്പും

മൈലാഞ്ചിയുടെ നിറം മങ്ങാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണിത്‌. ഒലിവ്‌ എണ്ണ നിറം മങ്ങാന്‍ സഹായിക്കും ഒലിവ്‌ എണ്ണയില്‍ അല്‍പം ഉപ്പ്‌ ചേര്‍ത്ത്‌ മൈലാഞ്ചി ഇട്ട്‌ ഭാഗത്ത്‌ പുരട്ടുക. പത്ത്‌ മിനുട്ടിന്‌ ശേഷം വീണ്ടും പുരട്ടുക. ഇത്‌ പല പ്രാവശ്യം തുടരുക. ഏതാനം ദിവസം തുടര്‍ച്ചയായി ചെയ്‌താല്‍ പെട്ടെന്ന ഫലം കിട്ടും.

ഉപ്പ്‌ വെള്ളം

ചൂട്‌ വെള്ളത്തില്‍ ഉപ്പ്‌ ചേര്‍ത്ത്‌ കൈയും കാലും 20 മിനുട്ട്‌ നേരം അല്ലെങ്കില്‍ വെള്ളം തണുക്കുന്നത്‌ വരെ അതില്‍ മുക്കി വയ്‌ക്കുക. പല പ്രാവശ്യം ഇത്‌ ചെയ്‌താല്‍ മികച്ച ഫലം ലഭിക്കും. കൂടുതല്‍ സമയം കൈകള്‍ വെള്ളത്തില്‍ മുക്കി വച്ചാല്‍ വരണ്ടുപോകും . അതിനാല്‍ നല്ല മോയ്‌സ്‌ച്യുറൈസര്‍ പുരട്ടുക.

ക്ലോറിന്‍

മൈലാഞ്ചി മങ്ങാന്‍ ക്ലോറിന്‍ സഹായിക്കും. ഇതിനായി കൈയും കാലും ക്ലോറിന്‍ വെള്ളത്തില്‍ മുക്കി വയ്‌ക്കുക.


Loading...