ഒത്തിരി വെള്ളം കുടിക്കൂ യുവത്വം നിലനിർത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒത്തിരി വെള്ളം കുടിക്കൂ യുവത്വം നിലനിർത്തു

വെള്ളം കുടിക്കാൻ മടിയുള്ളവരാണ് യുവ തലമുറ.ഇതുമൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും യുവതലമുറക്ക് ഉണ്ട് .പക്ഷെ ഇവരൊന്നും അറിയാത്ത ഒരു കാര്യമുണ്ട് വെള്ളം കുടിച്ചാൽ സൗന്ദര്യം വർധിക്കും എന്നുള്ളത്.സൗന്ദര്യം നിലനിർത്താനായി പലതരത്തിലുള്ള പൊടികൈകൾ ഉപയോഗിക്കുന്നവരാണ് പലരും ദിവസേന 8 ഗ്ലാസ്സ് വെള്ളം കുടിക്കണം എന്ന് എല്ലാവർക്കും അറിയാം എന്നാൽ അത് ചെയ്യാനായി ആരും തന്നെ സമയം കണ്ടെത്തുന്നില്ല .സൗന്ദര്യ വർദ്ധക വസ്തുക്കളുടെ പുറകെ ഓടുകയാണ് .ചർമ്മ സംരക്ഷണത്തിനാണ് വെള്ളം കൂടുതൽ മുൻഗണന നൽകുന്നത് 

ഏപ്പോഴും യുവത്വം നില നിര്‍ത്താന്‍ ജലം സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. പ്രൊക്ടര്‍ ആന്‍ഡ് ഗാംബിളിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയിരിക്കുന്നത് .ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ ജലത്തിനു സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. യുവത്വം കാത്ത് സൂക്ഷിക്കാന്‍ സഹായിക്കുന്ന 1500 ഓളം ജീനുകളെ തിരിച്ചറിഞ ശാസ്ത്രജ്ഞര്‍ ത്വക്കിന് പ്രായമേറുന്നത് എട്ട് കാരണങ്ങള്‍ മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട് .കോശങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നത് 700 ജീനുകളാണ്. ഇവയുടെ പ്രവര്‍ത്തന ശേഷി കുറയുന്നതോടെ ചര്‍മ്മ കോശങ്ങള്‍ക്ക് പ്രായമേറുകയും ചുളിവുകള്‍ ഉണ്ടാവാന്‍ തുടങ്ങുകയും ചെയ്യും.എന്നാല്‍ കോശങ്ങളിലെ ജല സാന്നിധ്യം ചര്‍മ്മത്തിലെ ചുളിവുകളെ ഇല്ലാതാക്കാനും യുവത്വം തോന്നിക്കാനും സഹായിക്കുമെന്നും ഇവര്‍ കണ്ടെത്തി.


LATEST NEWS