മുഖം തിളങ്ങാൻ കിവി ഫെയ്സ് പായ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖം തിളങ്ങാൻ കിവി ഫെയ്സ് പായ്ക്ക്

മുഖത്തിന്റെ തിളക്കം തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എത്രയൊക്കെ പ്രായമായാലും മുഖത്തിന്റെ സൗന്ദര്യവും ഭംഗിയും എന്നും നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇനി മുഖത്തിന് തിളക്കം നല്‍കാന്‍ കിവി ഫ്രൂട്ട് ധാരാളം. ആളൊരു വിദേശിയാണെങ്കിലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് കിവി എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അത്രയേറെ സൗന്ദര്യ ഗുണങ്ങള്‍ ഇതിലുണ്ട്. എങ്ങനെ മുഖം വെളുപ്പിക്കാന്‍ കിവി ഉപയോഗിക്കാമെന്നും അതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

ചര്‍മ്മത്തിന് ഉണര്‍വ്വ്

ചര്‍മ്മത്തിന് ഉണര്‍വ്വ് നല്‍കുന്നതില്‍ പലപ്പോഴും കിവി സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സിയും വിറ്റാമിന്‍ ഇയുമാണ് ചര്‍മ്മത്തിന് ഉണര്‍വ്വ് നല്‍കുന്നത്.

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കാനും കിവി തന്നെയാണ് മുന്നില്‍. വിറ്റാമിന്‍ സി നാച്ചുറല്‍ ബ്ലീച്ചിന്റെ ഗുണം നല്‍കുന്നു.

എണ്ണമയം കുറയ്ക്കുന്നു

എണ്ണമയമുള്ള ചര്‍മ്മം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരമാണ് കിവി. കിവി ഉപയോഗിക്കുന്നത് എണ്ണമയത്തെ കുറയ്ക്കുന്നു.

മുഖക്കുരുവിനെ പ്രതിരോധിയ്ക്കാം

മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമാണ് കിവി. കാരണം മുഖക്കുരു പാട് മാറ്റിയും മുഖക്കുരുവിനെ ഇല്ലാതാക്കിയും കിവി സഹായിക്കും.

കിവി ഫേസ് പാക്ക് തയ്യാറാക്കാം

എന്നാല്‍ കിവി എങ്ങനെ സൗന്ദര്യസംരക്ഷണത്തില്‍ ഉപയോഗിക്കാം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് എങ്ങനെ കിവിയെ സൗന്ദര്യസംരക്ഷണ ഉപാധിയായി ഉപയോഗിക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ കിവി പഴം, വാഴപ്പഴം, തൈര് എന്നിവയാണ് കിവി ഫേസ്പാക്ക് ഉണ്ടാക്കാന്‍ ആവശ്യമായി വേണ്ട വസ്തുക്കള്‍.

തയ്യാറാക്കി ഉപയോഗിക്കുന്ന വിധം

നല്ലതു പോലെ പഴുത്ത കിവിയും പഴവും മിക്‌സ് ചെയ്ത് അതിലേക്ക് തൈര് ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖത്തെ എല്ലാം മേക്കപ്പും കഴുകിക്കളഞ്ഞ് ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. 30 മിനിട്ടിനു ശേഷം കഴുകിക്കളയാം. മുഖം തിളങ്ങാന്‍ ഇത്രയും നല്ലൊരു ഫേസ്പാക്ക് വേറെ ഇല്ലെന്നു തന്നെ പറയാം.
 


Loading...
LATEST NEWS