ചുണ്ടുകള്‍ ആകര്‍ഷ്ണിയമാക്കാന്‍ ലിപ് ഓഗ്മെന്റേഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചുണ്ടുകള്‍ ആകര്‍ഷ്ണിയമാക്കാന്‍ ലിപ് ഓഗ്മെന്റേഷന്‍

ചുണ്ടുകള്‍ ആകര്‍ഷണീയവും മുഖത്തിന് ആനുപാതികവുമാക്കുന്നതിനായി നടത്തുന്ന സൗന്ദര്യവര്‍ധക ശസ്ത്രക്രിയയാണ് ലിപ് ഓഗ്മെന്റേഷന്‍. എളുപ്പത്തില്‍ സുന്ദരമായ ചുണ്ടുകള്‍ ലഭിക്കുമെന്നതിനാല്‍ മിക്കപ്പോഴുംസ്ത്രീകളാണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത്. സൗന്ദര്യവും യുവത്വവും നല്‍കുന്ന ഈ നടപടിക്രമം പുതിയൊരു ഫാഷന്‍ പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്.

ആരോഗ്യനിലയില്‍ പ്രശ്നങ്ങള്‍ ഇല്ലാത്ത, ആകൃതിയൊത്തതും നിറഞ്ഞതുമായ ചുണ്ടുകള്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലിപ് ഓഗ്മെന്റേഷന്‍ ചെയാവുന്നതാണ്.  കടുത്ത രക്താതിസമ്മര്‍ദം, പ്രമേഹം, ഹെര്‍പ്സ് അണുബാധയുടെ പരുക്കുകള്‍ ഉള്ളവര്‍, മുഖത്തെ പേശികള്‍ക്ക് തകരാറുകളുള്ളവര്‍, പ്രതിരോധസംവിധാനം ശരീരത്തെനെതിരാവുന്ന ഓട്ടോഇമ്മ്യൂണ്‍ തകരാറുകളുള്ളവര്‍ അലര്‍ജികളുള്ളവര്‍ ലിപ് ഓഗ്മെന്റേഷന്‍ ചെയ്യാന്‍ പാടില്ല.

 

 

ചുണ്ടുകള്‍ സ്ഥിരമായി വലുതാക്കല്‍ (Permanent lip enlargement): സ്തനങ്ങളുടെ ഭാഗത്തു നിന്നോ അടിവയറ്റില്‍ നിന്നോ എടുക്കുന്ന ചര്‍മ്മത്തിന്റെ ആഴത്തിലുള്ള പാളി (ഡെര്‍മിസ്) ചുണ്ടുകള്‍ക്ക് ഭംഗി പകരുന്നതിനായി ഉപയോഗിക്കുന്നു. ചുണ്ടിലെ ചര്‍മ്മത്തിന്റെ പുറം പാളി നീക്കംചെയ്ത ശേഷം ചുണ്ടിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഡെര്‍മിസ് വച്ചുപിടിപ്പിക്കുന്നു.ഇതേപോലെ, ലിപ് ഓഗ്മെന്റേഷന്‍ ശസ്ത്രക്രിയകള്‍ക്ക് ലിപ് ഇംപ്ളാന്റുകളും ഉപയോഗിക്കുന്നു.

ലിപ് ഓഗ്മെന്റേഷന്‍ നടപടിക്രമങ്ങള്‍ക്കുള്ള ചെലവ്, നിങ്ങള്‍ ഏത് തരത്തിലുള്ള നടപടിയാണ് തെരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. 35000 രൂപ മുതല്‍ മുകളിലേക്കായിരിക്കും അതിന്റെ ചെലവ്.