ഉറങ്ങുമ്പോൾ മേക്കപ്പ് നല്ലതാണോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉറങ്ങുമ്പോൾ മേക്കപ്പ് നല്ലതാണോ?

മുഖത്ത് മേക്കപ്പ് ഇടാന്‍ എല്ലാവർക്കും ഇഷ്ടമാണ്. വിശേഷപ്പെട്ട ചടങ്ങുകളിലൊന്നും പങ്കെടുക്കുന്നില്ലെങ്കിൽപ്പോലും; പ്രത്യേകിച്ചും ഓഫീസുകളിൽ പോകുമ്പോഴോ, അതുമല്ലെങ്കിൽ സുഹൃദ് സംഗമത്തിനൊക്കെ പോകുമ്പോഴോ ചമയങ്ങളിടാൻ നാം കുറച്ചെങ്കിലും പ്രേരിതരാകാറുണ്ട്. പലപ്പോഴും വളരെ വൈകി ക്ഷീണിച്ച് ഉറക്കക്ഷീണവുമായിട്ടായിരിക്കും നാം വീട്ടിൽ മടങ്ങിയെത്താറ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ചിന്തിക്കാതെ മേക്കപ്പ് ഒഴിവാക്കാതെ തന്നെ നാം ഉറങ്ങുകയാണ് പതിവ്.

എന്നാല്‍  നമ്മൾ പെട്ടന്ന്‍  ശ്രദ്ധിക്കാത്തതും, വളരെ വലുതുമായചര്‍മ്മ പ്രശ്നങ്ങള്‍  ഇത് സൃഷ്ടിക്കും. മേക്കപ്പുമായി  ഉറങ്ങുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ചർമ്മവ്യത്യാസങ്ങൾ കാലക്രമേണ മാത്രമാണ് നാം ശ്രദ്ധിക്കുന്നത്. മേക്കപോടുകൂടി  ഉറങ്ങുവാൻ പോകുന്നതിന്റെ ദൂഷ്യവശങ്ങളേയും, അവയെ കിടക്കുന്നതിനുമുമ്പ് എളുപ്പത്തിൽ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുമാണ് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. മാത്രമല്ല വിവിധ സന്ദർഭങ്ങൾക്ക് അനുയോജ്യമായ വ്യത്യസ്ത മേക്കപ്പുകളെ കുറിച്ചും അറിയേണ്ടതുണ്ട്. 

ഉറങ്ങുമ്പോൾ മേക്കപ്പ് ഉണ്ടായിരിക്കുന്നത്  നല്ലതല്ല. അങ്ങനെ ചെയ്യുന്നത് ചർമ്മത്തെ അപകടപ്പെടുത്തും. ബാഹ്യതലത്തിൽ മാത്രമായിരിക്കുകയില്ല, ആന്തരികമായും അത് ചര്‍മത്തെ ദോഷമായി തന്നെ ബാധിക്കും. ഉറങ്ങുന്ന സമയത്താണ് ചർമ്മം അതിന്റെ സ്വന്തമായ തയ്യാറെടുപ്പുകൾ നടത്തുന്നത് എന്നതാണ് ഇതിനുള്ള ശാസ്ത്രീയ വിശദീകരണം. മേക്കപ്പോടുകൂടിയാണ് ഉറങ്ങാൻ കിടക്കുന്നതെങ്കിൽ, ചർമ്മത്തിന്റെ സ്വയം തയ്യാറെടുപ്പിൽ അത് തടസ്സങ്ങൾ സൃഷ്ടിക്കും. ഉറങ്ങാൻ പോകുന്നതിനുമുമ്പ് മേക്കപ്പ് ഒഴിവാക്കുന്നതാണ് ചര്‍മ്മ സംരക്ഷണത്തിന് നല്ലത്.