സാരി ഉടുക്കുന്നത് നല്ലത്! പക്ഷേ ഇങ്ങനെ  ഉടുത്ത് ബോറാക്കരുത്..

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാരി ഉടുക്കുന്നത് നല്ലത്! പക്ഷേ ഇങ്ങനെ  ഉടുത്ത് ബോറാക്കരുത്..

സാരി വേണ്ട പോലെ ഉടുത്താല്‍ സൗന്ദര്യമേറും. അല്ലെങ്കില്‍ വൃത്തികേടാവുകയും ചെയ്യും.

സാരിയുടുക്കുമ്പോള്‍ പലരും വരുത്തുന്ന ചില പൊതുവായ തെറ്റുകളുണ്ട്. സാരിയുടേയും ഉടുക്കുന്ന ആളുടേയും ഭംഗി കെടുത്തുന്ന തെറ്റുകള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ, ..

സാരിയുടുക്കുമ്പോള്‍ തടിച്ച പ്രകൃതമുള്ളവര്‍ പിന്‍കഴുത്തു വല്ലാതെ ഇറക്കിയ ബ്ലൗസ് ഇടാതിരിയ്ക്കുന്നതാണ് നല്ലത്. ഫാഷനു പുറകെ പോകാതെ ശരീരപ്രകൃതിയ്ക്കനുസരിച്ച ബ്ലൗസ് ധരിയ്ക്കുക.

സാരിയ്‌ക്കൊപ്പം അല്‍പമെങ്കിലും ഹീലുള്ള ചെരിപ്പു ധരിയ്ക്കുന്നതാണ് നല്ലത്. ശരീരത്തിനും നടപ്പിനും സാരിയുടെ സൗന്ദര്യം എടുത്തു കാണിയ്ക്കാന്‍ ഇത് ഗുണം ചെയ്യും.

സാരിയ്‌ക്കൊപ്പം അമിതമായ ആഭരണങ്ങള്‍ ഭംഗിയല്ല. മിതമായ,സാരിയുടെ ഭംഗി എടുത്തു കാണിയ്ക്കുന്ന ആഭരങ്ങള്‍ അണിയുക.

പാര്‍ട്ടികളിലോ കല്യാണത്തിലോ ഒഴികെ മിതമായ മേയ്ക്കപ്പു ധരിയ്ക്കുന്നതായിരിയ്ക്കും സാരി ലുക്കിന് നല്ലത്.

അരയ്ക്കു തീരെ താഴെയും മുകളിലും സാരി ധരിയ്ക്കുന്നതു ഭംഗിയല്ല. അരയെല്ലിനു ചുറ്റുമായി സാരി ചുറ്റുക.

 

ഷിഫോണ്‍, നെറ്റ് സാരികളുടെ പല്ലു പ്ലീറ്റിടാതെ ഇടുന്നതാണ് നല്ലത്.

ബ്ലൗസിനു പുറത്ത് ബ്രാ സ്ട്രാപ് കാണുന്നത് അപഹാസ്യമാണ്. ഈ തെറ്റൊഴിവാക്കുക.

സാരിയ്‌ക്കൊപ്പം കഴിവതും വലിയ ഹാന്റ്ബാഗ് ഒഴിവാക്കുക. അലങ്കാരങ്ങളുള്ള പഴ്‌സോ ചെറിയ ബാഗോ ആയിരിയ്ക്കും നല്ലത്.

സാരിയുടെ കളറിനു യോജിയ്ക്കുന്ന അടിപ്പാവാട ഉപയോഗിയ്ക്കുക. കോട്ടന്‍ അടിപ്പാവാടയാണ് ഏറെ നല്ലത്. ഇത് സാരി വൃത്തിയായി നില്‍ക്കാന്‍ സഹായിക്കും.

സാരിയ്‌ക്കൊപ്പം ചേരുന്ന പൊട്ട് ആഢ്യത്യം നല്‍കും.


Loading...