ഭംഗിയുള്ള പാദങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭംഗിയുള്ള പാദങ്ങള്‍

ഒരാളുടെ കാല്‍ പാദങ്ങള്‍ പറയും അയാള്‍ എത്രത്തോളം ശുചിത്വത്തോടെയാണ് ശരീരം നോക്കുന്നതെന്ന്. ശുചിത്വമുള്ള പാദങ്ങള്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. പാദങ്ങള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍  പാദങ്ങളുടെ നഖങ്ങളില്‍ ഫംഗസ് ബാധ, കുഴിനഖം എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. മഴക്കാലത്ത് പാദങ്ങളില്‍ നിന്ന്  വെള്ളം കഴിവതും തുടച്ച് മാറ്റണം.  സോപ്പോ എന്തെങ്കിലും ഉപയോഗിച്ച് കാലുകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്. വിരലുകളുടെ വിടവുള്ള ഭാഗങ്ങളില്‍  പഞ്ഞി ഉപയോഗിച്ച് ഈര്‍പ്പം മാറ്റി ക്രീം പുരട്ടുന്നത് നല്ലതാണ്.
നഖങ്ങള്‍ വൃത്തിയായിരിക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിക്കുന്നത് നല്ലതാണ്. 


 


LATEST NEWS