വളരെ എളുപ്പത്തിൽ എങ്ങനെ നെയിൽ പോളിഷ് റിമുവ് ചെയ്യാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വളരെ എളുപ്പത്തിൽ എങ്ങനെ നെയിൽ പോളിഷ് റിമുവ് ചെയ്യാം

 

പെൺകുട്ടികൾ ഏറെ ശ്രദ്ധകൊടുക്കുന്ന കാര്യമാണ് അവരുടെ കൈ വിരലുകളുടെയും  കൽ വിരലുകളുടെയും സൂക്ഷ്മതയ്ക്ക് .പൊതുവെ നഖം വളർത്തുന്ന ശീലവും പെൺകുട്ടികൾക്ക് കൂടുതലാണ് .ഡ്രെസ്സിനു അനുയോജ്യമായ നെയിൽ പോളിഷ് ഉപയോഗിക്കാനും കൂടുതൽ ഇഷ്ടമാണ്. പക്ഷേ  ഒരു പ്രശനം എന്താന്നെന്നു വെച്ചാൽ നെയിൽപോളിഷ് എങ്ങനെ നഖത്തിൽ നിന്നും കളയാം എന്നുള്ളതാണ്.അതിനു വേണ്ടി പലതരത്തിലുള്ള നെയിൽപോളിഷ് റിമൂവർ മാർക്കറ്റിൽ ലഭ്യമാണ് .നോക്കി വാങ്ങിയില്ലെങ്കിൽ പണി തരും എന്നതിൽ സംശയം വേണ്ട .

ദ്രാവകരൂപത്തിലുള്ള നെയില്‍പോളിഷ് റിമൂവറിനേക്കാള്‍ ഇപ്പോള്‍ പ്രിയം റിമൂവര്‍ വൈപ്സിനോടാണ്. ഓരോദിവസവും വസ്ത്രത്തിനനുസരിച്ച്‌ നെയില്‍പോളിഷിന്റെ നിറംമാറ്റാന്‍ ആഗ്രഹിക്കുന്ന യുവത്വത്തിന് കൂട്ടാവും ഈ വൈപ്സ്. 15 മുതല്‍ 100 വൈപ്സ് വരെയുള്ള ഡപ്പികള്‍ വില്പനയ്ക്കുണ്ട്. ഈര്‍പ്പമുള്ള ഒരു വൈപ്പ് മതിയാവും 10 വിരലുകളിലെയും നെയില്‍പോളിഷ് തുടച്ചുമാറ്റാന്‍. ഏറെനേരം തുടയ്ക്കുകയും വേണ്ട. ഒരുപാടുകാലം ഉപയോഗിക്കാനാവും എന്നതിനാല്‍ ലാഭകരവുമാണ്.

വിവിധ കമ്ബനികള്‍ 20 രൂപ മുതലുള്ള വൈപ്സ് വിപണിയിലെത്തിക്കുന്നുണ്ട്. നെയില്‍പോളിഷ് റിമൂവറിന്റെ രൂക്ഷഗന്ധം ഇഷ്ടപ്പെടാത്തവര്‍ക്കും വൈപ്സ് പരീക്ഷിക്കാം. ചോക്ലേറ്റ്, റോസ്, സാന്‍ഡല്‍, സ്ട്രോബറി, ലിച്ചി, ഓറഞ്ച് എന്നിങ്ങനെ വിവിധ ഫ്ളേവറിലുള്ള വൈപ്സുകളുണ്ട്. നെയില്‍ പോളിഷ് റിമൂവര്‍ പാഡ് എന്ന പേരുകൂടിയുണ്ട് ഇതിന്. യാത്രകളിലും മറ്റും ബാഗില്‍ എളുപ്പത്തില്‍ സൂക്ഷിക്കാനാവുമെന്നതിനാല്‍ ട്രാവല്‍ വൈപ്സ് എന്നും വിളിക്കാറുണ്ട്.

വൈപ്സിനെ കടത്തിവെട്ടാന്‍ മറ്റൊരുതരം റിമൂവര്‍ കൂടി വിപണിയിലെത്തിയിട്ടുണ്ട്. കൈകളില്‍ റിമൂവറാക്കണ്ട. സ്പോഞ്ചുകള്‍ നിറഞ്ഞ റിമൂവര്‍ ബോട്ടിലില്‍ വിരലമര്‍ത്തി തുടച്ചാല്‍ മാത്രം മതി. എന്നാല്‍ ഇത്തരത്തിലുള്ളവ ഇവിടത്തെ വിപണിയില്‍ അധികം എത്തിത്തുടങ്ങിയിട്ടില്ല. നെയില്‍ ആര്‍ട്ട്ചെയ്യുമ്ബോള്‍ ചെറിയ പിശകുകള്‍ തിരുത്താന്‍ റിമൂവറില്‍ ബഡ്സ് മുക്കിയാണ് കൗമാരക്കാര്‍ പരീക്ഷണം നടത്താറുള്ളത്.


LATEST NEWS