വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
മുഖക്കുരു ഉള്ളവരുടെ ശ്രദ്ധയ്ക്ക്
ദിവസവും രണ്ടുമൂന്നു തവണയെങ്കിലും ഇളംചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് മുഖം കഴുകിയശേഷം സാവധാനം തുടച്ചുവൃത്തിയാക്കുക. കൂടുതലായി യാത്ര ചെയ്യുന്നയാളാണെങ്കില്‍ മുഖം കൂടുതല്‍ തവണ കഴുകി വൃത്തിയാക്കണം.
പോഷകഗുണങ്ങളടങ്ങിയ ഭക്ഷണവും ശരിയായ വ്യായാമവും ശീലമാക്കുക. ചര്‍മസംരക്ഷകനെയോ ത്വക്രോഗ വിദഗ് ധനെയോ കണ്ട് അദ്ദേഹത്തിന്റെ ഉപദേശാനുസരണം മാത്രമേ പ്രതിവിധികള്‍ ചെയ്യാന്‍ പാടുള്ളൂ. മുഖം അമിതമായി തിരുമ്മിക്കഴുകുന്നതും ശക്തികൂടിയ സോപ്പുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
ഹെയര്‍ ഓയിലിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പറ്റുമെങ്കില്‍ ഹെയര്‍ ഓയില്‍ ഉപയോഗിക്കാതിരിക്കുക. കാരണം വിശ്വസനീയമല്ലാത്ത പല കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഉള്ളതിനാല്‍ അതു വാങ്ങി ഉപയോഗിച്ച് ത്വക്കില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കരുത്. വെറുതെയിരിക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി മുഖക്കുരു ഞെക്കുകയോ മുഖക്കുരുവിന്റെ കണ്ണ് നുള്ളുകയോ ചെയ്യരുത്.
ഇത് മുഖത്ത് മാറാത്ത പാടുകളുണ്ടാക്കും.മുഖത്തു നിന്നും മുഖക്കുരു നീക്കാനാണ് ഇതു ചെയ്യുന്നതെങ്കിലും അങ്ങനെ ചെയ്യുന്നത് മുഖക്കുരു പടരാനും ഇടയാക്കാം. വിദഗ്ധരില്ലാത്ത സൗന്ദര്യ കേന്ദ്രങ്ങളില്‍ച്ചെന്ന് ഫേഷ്യല്‍, സാവുന, ബ്ലീച്ചിംഗ്, മസാജ് എന്നിവ നടത്താതിരിക്കുക. പരസ്യങ്ങളുടെ പുറകെ പാഞ്ഞ് ക്രീമുകളും ലേപനങ്ങളും വാങ്ങി സ്വന്തം മുഖത്ത് പരീക്ഷിക്കരുത്.
മുഖകാന്തി വര്‍ധിപ്പിക്കുന്നതില്‍ ക്രീമുകള്‍ക്ക് വലിയ പങ്കൊന്നുമില്ല. എല്ലാതരം ചര്‍മങ്ങള്‍ക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നറിയുക.