ജീന്‍സ് ഉപയോഗിച്ച് ഇങ്ങനെ നമുക്ക് സ്റ്റൈലിഷ്  സ്കര്‍ട്ട് തയാറാക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ജീന്‍സ് ഉപയോഗിച്ച് ഇങ്ങനെ നമുക്ക് സ്റ്റൈലിഷ്  സ്കര്‍ട്ട് തയാറാക്കാം

പഴയ രണ്ട് ജോടി ജീന്‍സ് ഉപയോഗിച്ച് ഇങ്ങനെ നമുക്ക് സ്റ്റൈലിഷ്  സ്കര്‍ട്ട് തയാറാക്കാം. ഇതിനായി ഇവിടെ 30 സൈസിലുള്ള ജീന്‍സാണ്‌ ഉപയോഗിച്ചിരിക്കുന്നത്. ഒമ്പത് വയസ്സുള്ള കുട്ടിക്ക് ഫുള്‍ ലെങ്ത് സ്കര്‍ട്ട് തയ്ച്ചിരിക്കുന്നു.

ഫുള്‍ ലെങ്ത് സ്കര്‍ട്ട് തയ്യാറാക്കുന്ന വിധം


കാ​ലി​ന്‍റെ ജോ​യ​ൻ​റ്​ മു​ത​ൽ ഉ​ള്ള ഭാ​ഗം മു​റി​ക്കു​ക. ഓരോ കാ​ലും ക​ട്ടി ഉ​ള്ള ഭാ​ഗം  ​മു​റി​ച്ചുമാ​റ്റി തു​റ​ന്നു വ​രു​ന്ന രീ​തി​യി​ൽ ആ​ക്കുക.കാ​ലി​ന്‍റെ താ​ഴ്​​ഭാ​ഗ​വും ഇ​ത്ത​ര​ത്തി​ൽ മു​റി​ച്ചുമാ​റ്റു​ക.മു​റി​ച്ചുമാ​റ്റി ടേ​ബി​ളി​ൽ വി​ട​ർ​ത്തി​യി​ടു​മ്പോള്‍​ ഇ​ങ്ങ​നെ കി​ട്ടും. നാ​ല്​ പാ​ന​ലു​ക​ൾ കി​ട്ടും.സൈ​ഡ്​ കൂ​ട്ടി ക​നം കു​റ​ഞ്ഞ ടോ​പ്പി​ന്​ ചേ​രു​ന്ന തു​ണി ഉ​പ​യോ​ഗി​ച്ച്​ ബാ​ൻ​ഡും ഇ​ലാ​സ്​​റ്റി​ക്കും പി​ടി​പ്പി​ക്കു​ക. ആ​പ്ലി​ക്​ വ​ർ​ക്ക്​​ ചെ​യ്​​ത്​ സ്​​ക​ർ​ട്ടി​ന്​ ഭം​ഗി കൂട്ടാം.

ഒാ​രോ പാ​ന​ലും ന​ടു​മ​ട​ക്കി സി​മ്മ​ട്രി​ക്​ ആ​യി വെ​ട്ടിയെടു​ക്കു​ക. ഇ​പ്പോ​ൾ എ​ല്ലാ പാ​ന​ലും മു​ക​ളി​ൽ വീ​തി കു​റ​ഞ്ഞും താ​ഴേ​ക്ക്​ വീ​തി കൂ​ടി​യും കി​ട്ടും. വീ​തി കു​റ​ഞ്ഞ ഭാ​ഗം മു​ക​ളി​ലേ​ക്ക്​ വ​രു​ന്ന രീ​തി​യി​ൽ യോ​ജി​പ്പി​ക്കു​ക.