സവാളനീരു കൊണ്ട് താരനെ അകറ്റാം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സവാളനീരു കൊണ്ട് താരനെ അകറ്റാം 

സവാള നീരും ചെറുനാരങ്ങനീരും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് താരനുള്ള പരിഹാരമാണ്. 2 ടീസ്പൂണ്‍ സവാള നീര് 3-4 സ്പൂണ്‍ നാരങ്ങാനീരുമായി കലര്‍ത്തി മുടിയില്‍ പുരട്ടാം. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും അടുപ്പിച്ചു ചെയ്യുക.

സവാളനീരും കറ്റാര്‍വാഴ ജ്യൂസും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് താരനെ തടയും. കറ്റാര്‍വാഴ താരനുള്ള നല്ലൊരു മരുന്നാണ്. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യണം.

സവാള നീര്, വെളിച്ചെണ്ണ, ടീ ട്രീ ഓയില്‍ എന്നിവയ്ക്കൊപ്പം കലക്കി ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ ഒന്നുരണ്ടു തവണ ചെയ്താല്‍ ഗുണം ലഭിയ്ക്കും.
 

സവാള ജ്യൂസിനൊപ്പം മയിലാഞ്ചിപ്പൊടി കലക്കി തലയില്‍ പുരട്ടുക. അല്‍പം പനിനീരും ചേര്‍ക്കാം. ഇത് അല്‍പം കഴിയുമ്പോള്‍ കഴുകാം. ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം.