ഉപ്പ് സൗന്ദര്യം കൂട്ടൂന്നത് എങ്ങനെ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉപ്പ് സൗന്ദര്യം കൂട്ടൂന്നത് എങ്ങനെ?

അടുക്കളയിലെ ആവശ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും ഉപ്പുപയോഗിക്കാം. സാധാരണ ഉപ്പല്ല, ഉപ്പിന്റെ വകഭേദങ്ങളായ കടലുപ്പ്, ബാത്ത് സാള്‍ട്ട് എന്നിവയാണ് ചര്‍മത്തിനു വേണ്ടി ഉപയോഗിക്കുക. ചര്‍മത്തില്‍ സ്‌ക്രബറായി കടലുപ്പ് ഉപയോഗിക്കാം. ഇത് മൃതകോശങ്ങളെ അകറ്റുകയും ചര്‍മത്തിന് പുതുജീവന്‍ നല്‍കുകയും ചെയ്യും. ഇവ ഓര്‍ഗാനിക് ഗുണങ്ങളടങ്ങിയതാണെന്ന ഗുണവുമുണ്ട്.
 

ഉപ്പിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്. ഇവ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മത്തിന് ഉപ്പ് കൂടുതല്‍ നല്ലതാണ്. കാരണം ഉപ്പ് പൊതുവെ വരണ്ട സ്വാഭാവമുള്ളതായതു കൊണ്ട് ഇവ ചര്‍മത്തില്‍ ഉപയോഗിക്കുമ്പോള്‍ അധികമുള്ള എണ്ണമയം സ്വാഭാവികമായും നീക്കും. കുളിയ്ക്കുമ്പോള്‍ ബാത്ടബിലും വെള്ളത്തിലും ഉപയോഗിക്കുന്നതാണ് ബാത് സാള്‍ട്ട്. ഇത് സുഗന്ധമുള്ളതായിരിക്കും.

ഇവ ശരീരദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. ഉപ്പ് അണുബാധ തടയാനും നല്ലതാണ്. ചര്‍മത്തിലുണ്ടാകുന്ന മുറിവുകളും അണുബാധകളും അകറ്റാന്‍ ഇത് സഹായിക്കും. ചര്‍മത്തിലെ അലര്‍ജിയകറ്റാനും ഇത് വളരെ ഗുണകരമാണ്. കടലുപ്പില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് വളരെ നല്ലതാണ്. നല്ലൊരു വേദന സംഹാരി കൂടിയാണ് ഉപ്പ്. ശരീരവേദനയനുഭവപ്പെടുമ്പോള്‍ ഉപ്പിട്ട ഇളം ചൂടുവെള്ളത്തില്‍ കാല്‍പാദങ്ങള്‍ ഇറക്കി അല്‍പസമയം വയ്ക്കുന്നത് ഗുണം ചെയ്യും