ചര്‍മ്മസംരക്ഷണത്തിന് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചര്‍മ്മസംരക്ഷണത്തിന് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍

നെല്ലിക്കാനീര്, കാരറ്റ് നീര്, തേന്‍, വെണ്ടയ്ക്ക എന്നിവ നല്ല വണ്ണം പള്‍പ്പാക്കി തേങ്ങാപാല്‍ ചേര്‍ത്ത് ശരീരത്തില്‍ തേച്ചുപിടിപ്പിക്കണം. 30 മിനിട്ട് കഴിയുമ്പോള്‍ കഴുകികളയാം.

അതിനുശേഷം കറ്റാര്‍ വാഴയുടെ കറ തേനില്‍ ചാലിച്ച് പുരട്ടിയാല്‍ ചര്‍മ്മത്തിലെ കലകള്‍, കറുത്തപാടുകള്‍, കുരുക്കള്‍, ചുളിവുകള്‍, മൊരിച്ചിലുകള്‍ എന്നിവ മാറും.

വെള്ളരിക്ക, തക്കാളി, കാരറ്റ് ഇവ അരച്ച്, അതില്‍ തേങ്ങാപാല്‍ ചേര്‍ത്ത് മുഖത്തും കണ്ണിനടിയിലും തേച്ചുപിടിപ്പിക്കണം. കണ്ണിനടിയിലെ കറുപ്പും മുഖത്തെ കലകളും മാറാന്‍ സഹായിക്കും.

നാരങ്ങാനീര, പുതിനനീര്, തേന്‍ ഇവ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ട് കഴിഞ്ഞ് പുതിന, തുളസി എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവിപിടിക്കുക. മുഖക്കുരു മാറാന്‍ ഇതു സഹായിക്കും.

കാരറ്റ് നീരില്‍, നാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നത് ത്വക്കിന് ഭംഗിയും തിളക്കവും കിട്ടാന്‍ നല്ലതാണ്.


 


LATEST NEWS