മുടിയുടെ ദുഗര്‍ഗന്ധത്തിന് പരിഹാരമാണ് ഈ ഒറ്റമൂലികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുടിയുടെ ദുഗര്‍ഗന്ധത്തിന് പരിഹാരമാണ് ഈ ഒറ്റമൂലികള്‍

ഏതാനും തുള്ളി ടീ ട്രീ ഓയില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. ഇതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.

ആപ്പിള്‍ സിഡര്‍ വിനീഗര്‍ വെള്ളവുമായി ചേര്‍ത്ത് ഏതാനും തുള്ളി സുഗന്ധ തൈലവും ചേര്‍ക്കുക. ലാവെണ്ടറോ, റോസ് ഓയിലോ ചേര്‍ക്കാം. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

ഒലീവ് ഓയില്‍ മുടി കഴുകുന്നതിനു മുന്‍പ് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് ദുര്‍ഗന്ധത്തില്‍ നിന്നും വിടുതല്‍ നല്‍കും.

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച ശേഷം പൂര്‍ണ്ണമായും ഇവ കഴുകിക്കളയണം. തുടര്‍ന്ന് ഏതാനും തുള്ളി ലാവെണ്ടര്‍ ഓയില്‍ കയ്യിലെടുത്ത് തലയോട്ടിയില്‍ മസാജ് ചെയ്യുക.

നാരങ്ങ നീര് അല്‍പം ചൂടാക്കിയ വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ഉണക്കി പൊടിച്ച ഓറഞ്ച് തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇത് ഉപയോഗിച്ച് മുടി കഴുകാം. പിന്നീട് വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

തക്കാളി അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലമുടിയിലും തലയോട്ടിയിലും തേച്ച് അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയുടെ പിഎച്ച് സന്തുലനം സംരക്ഷിക്കുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യും.