വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
സൗന്ദര്യസംരക്ഷണത്തിന് നാം പലതും പരീക്ഷിക്കുന്നത് പതിവാണ്. നമ്മുടെ സൗന്ദര്യം സംരക്ഷിക്കുന്നതില്‍ ചീരയുടെ പ്രാധാന്യം ഒരു പക്ഷേ ആരും തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ധാരാളം പോഷകഗുണങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര നല്കുന്ന പ്രാധാന്യം വളരെ വലുതാണ്. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി നിരവധി ഘടകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇത് സ്ഥിരമായി കഴിക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചീരയില്‍ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചര്‍മ്മത്തിന് തിളക്കവും നിറവും നല്കുവാനും സഹായിക്കുന്നു.