വേനല്‍ക്കാലത്ത് മുടിയെ  എങ്ങനെ സംരക്ഷിക്കാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേനല്‍ക്കാലത്ത് മുടിയെ  എങ്ങനെ സംരക്ഷിക്കാം

ചൂട് കൂടുന്നതിനനുസരിച്ച് ശരീരത്തിന്റെ പ്രശ്‌നങ്ങളും കൂടും. വേനലിലെ വരള്‍ച്ച ചര്‍മ്മത്തെ ബാധിക്കുന്നതുപോലെ മുടിയെയും ബാധിക്കും. മുടികൊഴിച്ചല്‍, താരന്‍ വര്‍ധിക്കുക, മുടി വരണ്ടു പോവുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് വേനലില്‍ മുടി നേരിടുന്നത്. കൃത്യമായ പരിചരണം ഇല്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കും.

വേനല്‍ക്കാലത്ത് മുടിയില്‍ സ്റ്റൈലിംങ് പരീക്ഷണങ്ങള്‍ നടത്തുന്നത് ഒഴിവാക്കുക.ഇത് വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.വേനല്‍ക്കാലത്ത് മുടിയില്‍ കൂടുതലായി പൊടി യും വിയര്‍പ്പും അടിയുന്നതിനാല്‍ നിത്യവും മുടികഴുകണം.

മുടി കഴുകാന്‍ ബ്ലീച്ച് പൗഡര്‍ ചേര്‍ന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുപ്പ് കൂടിയ വെള്ളം തുടങ്ങിയവ ഒഴിവാക്കാം. സാധാരണ വെള്ളം മാത്രമേ മുടി കഴുകാന്‍ ഉപയോഗിക്കാവൂ. ഓയിലുകള്‍ ചൂടാക്കി ഉപയോഗിക്കാം.

വെളിച്ചെണ്ണ , ഒലീവ് ഓയില്‍, അവോക്കാഡോ ഇവയെല്ലാം ഉപയോഗിക്കാം. പതിവുപോലെ തന്നെ മുടി ഷാംപൂ ചെയ്യാം. ഓയില്‍ നല്ലതുപോലെ മുടിയില്‍ മസാജു ചെയ്യുക. തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയില്‍ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കും.

ഓയിലുകള്‍ ചൂടാക്കി ഉപയോഗിക്കാം.വേനല്‍ക്കാലത്ത് മുടിയില്‍ യുവി പ്രൊട്ടക്ടറുള്ള നല്ല മോയ്ചറൈസറുകള്‍ ഉപയോഗിക്കാം. കൂടുതല്‍ വെള്ളം കുടിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും മുടിയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു.


LATEST NEWS