പല്ലിലെ മഞ്ഞനിറമില്ലാതാക്കാനുള്ള വഴികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പല്ലിലെ മഞ്ഞനിറമില്ലാതാക്കാനുള്ള വഴികള്‍

പല്ലിനെ സംബന്ധിച്ച് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പല്ലിന്റെ മുകളറ്റത്ത്, മോണയോടു ചേരുന്ന ഭാഗത്തായി മഞ്ഞ നിറത്തിലുള്ള അഴുക്ക് കട്ട പിടിയ്ക്കുന്നത്. ടര്‍ടാര്‍ എന്നാണ് പൊതുവെ ഇതറിയപ്പെടാറ്. ബാക്ടീരികള്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പ്രോട്ടീനുമായി കലര്‍ന്നുണ്ടാകുന്ന അഴുക്കാണിത്. മഞ്ഞ നിറമുള്ള ഇത് പല്ല് കേടാക്കാന്‍ മാത്രമല്ല, വായയ്ക്കു ദുര്‍ഗന്ധമുണ്ടാകാനും കാരണാമകും. ഇതിനെ ഇല്ലാതാക്കാനുള്ള ചില പൊടികൈകള്‍.

പല്ല് ദിവസവും രണ്ടു തവണയെങ്കിലും ബ്രഷ് ചെയ്യുക. നല്ലപോലെ വെള്ളം കുടിയ്ക്കുക, ഭക്ഷണശേഷം വായ കഴുകുക എന്നിവയെല്ലാം ടര്‍ടാര്‍ രൂപപ്പെടുന്നതു തടയാന്‍ സഹായിക്കുന്ന വഴികളാണ്. 

ചെറുനാരങ്ങാനീര് പല്ലിലെ ടര്‍ടാര്‍ അകറ്റാനുള്ള മറ്റൊരു വഴിയാണ്. 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ചെറുചൂടുവെള്ളം എന്നിവ കലര്‍ത്തുക. ഇത വായിലൊഴിച്ച് 1 മിനിറ്റ് വായില്‍ കുലുക്കൊഴിഞ്ഞ് തുപ്പാം. കൂടുതല്‍ നേരം വായില്‍ വച്ചു കൊണ്ടിരിയ്ക്കരുത്. പിന്നീട് വായില്‍ സാധാരണ വെള്ളമുപയോഗിച്ചു കഴുകാം.

അര കപ്പ് വെളിച്ചെണ്ണ, 3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ, 2 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ പൗഡര്‍ (വാങ്ങാന്‍ ലഭിയ്ക്കും),20 തുള്ളി ഏതെങ്കിലും ഓയില്‍, വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ എന്നിവ ചേര്‍ത്തിളക്കുക. ഇതുപയോഗിച്ചു പല്ലു തേയ്ക്കാം.

പല്ലിലെ ഈ മഞ്ഞ അഴുക്കു നീക്കാന്‍ ഓറഞ്ച് തൊലി നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഗുണം ചെയ്യുന്നത്. ഇത് ഓറഞ്ച് തൊലിയില്‍ ധാരാളമുണ്ട്. ഓറഞ്ചിന്റെ തൊലിയുടെ അകംഭാഗം കൊണ്ട് പല്ലില്‍ ഉരസുക. പിന്നീട് ഇളംചൂടുവെള്ളം കൊണ്ടു കഴുകുകയും ചെയ്യാം.

വെളുത്തുള്ളിയും ഉപ്പും ചതച്ച് ഉരസുന്നതും പല്ലിലെ ടര്‍ടാര്‍ രൂപപ്പെടുന്നതു തടയും. വെളുത്തുള്ളിയും ഉപ്പും സ്വാഭാവികമായി ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ കഴിവുള്ളവയാണ്.

ബേക്കിംഗ് സോഡ, ഓക്‌സിജെനേറ്റഡ് വെള്ളം എന്നിവയാണ് പല്ലിലെ ടര്‍ടാര്‍ നീക്കാനുള്ള ഒരു വഴി. 1 ചെറിയ ടീസ്പൂണ്‍ ബേക്കിംഗ് സോഡ, അല്‍പം ഓക്‌സിജെനേറ്റഡ് വെള്ളം എന്നിവ കലര്‍ത്തുക. ഇത് പേസ്റ്റാക്കുക. ഇതുകൊണ്ടു പല്ലു തേയ്ക്കാം. ആഴ്ചയില്‍ ഒന്നു രണ്ടു തവണയെങ്കിലും ഇതു ചെയ്താല്‍ പല്ലിലെ മഞ്ഞപ്പ് അകറ്റാം.


LATEST NEWS