മുടി കൊഴിച്ചിലിന് പരിഹാരം ഒരാഴ്ച കൊണ്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുടി കൊഴിച്ചിലിന് പരിഹാരം ഒരാഴ്ച കൊണ്ട്

ഇളം ചൂടുള്ള എണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് മുടിക്ക് നല്ലതാണ്. ഇതില്‍ ആല്‍മണ്ട് ഓയില്‍, വെളിച്ചെണ്ണ എന്നിവ മിക്‌സ് ചെയ്ത് വേണം മസ്സാജ് ചെയ്യാന്‍. ദിവസവും അരമണിക്കൂറെങ്കിലും മസ്സാജ് ചെയ്യുന്നത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് ആരോഗ്യവും സൗന്ദര്യവും കട്ടിയും നല്‍കുന്നു. ശേഷം വേണമെങ്കില്‍ കുളിക്കുമ്പോള്‍ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.

ആല്‍മണ്ട് ഓയില്‍ ഒലീവ് ഓയില്‍ ആവക്കാഡോ ഓയില്‍ ഇവ മൂന്നും ചേര്‍ന്നാല്‍ പിന്നെ മുടി കൊഴിച്ചിലിനെ പറ്റി ആലോചിക്കുകയേ വേണ്ട. ഇവ മൂന്നും തുല്യ അളവില്‍ എടുത്ത് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇവ അല്‍പം ചൂടാക്കി വേണം മസ്സാജ് ചെയ്യാന്‍. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.