വരണ്ടചുണ്ടുകള്‍ക്ക് പരിഹാരം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വരണ്ടചുണ്ടുകള്‍ക്ക് പരിഹാരം 
  • നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. 
  • ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചര്‍മം നീക്കിയതിന് ശേഷം ചുണ്ടില്‍ അല്പം പാല്‍ പുരട്ടുക. അല്പസമയം കഴിയുമ്പോള്‍ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. 
  • റോസിതളുകള്‍ ചതച്ച് അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു.
  • കിടക്കുന്നതിന് മുമ്പ് ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. അല്ലെങ്കില്‍ ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം  ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും.