മുഖം തിളങ്ങാന്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖം തിളങ്ങാന്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍

അരക്കപ്പ് അരിപ്പൊടി നാല് ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകുക. ഇത് മുഖത്തിന് തിളക്കം നല്‍കുന്നു.

പാലും നാരങ്ങ നീരും തേനും ഇവ മൂന്നും തുല്യ അളവില്‍ എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യാം. അത് മുഖത്ത് തേച്ച് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയണം. ഇത് മുഖത്തിന് ആരോഗ്യവും നിറവും തിളക്കവും നല്‍കും.

അല്‍പം ഓറഞ്ചിന്റെ തൊലി പൊടിച്ചതും തൈരില്‍ മിക്‌സ് ചെയ്ത് അത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. 

കടലമാവും റോസ് വാട്ടറും ഇവ രണ്ടും കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇവ തേച്ച് പിടിപ്പിച്ചതിനു ശേഷം 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നല്ലൊരു മോയ്‌സ്ചുറൈസറിന്റെ ഗുണം ചെയ്യുന്നു. അമിത രോമ വളര്‍ച്ചയെ കുറക്കുകയും ചെയ്യുന്നു.

തക്കാളിയും ഓട്‌സും നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാ.ം ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.


LATEST NEWS