രോമവും ദുര്‍ഗന്ധവും 2 മിനിട്ടില്‍ കളയാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രോമവും ദുര്‍ഗന്ധവും 2 മിനിട്ടില്‍ കളയാം

കക്ഷത്തിലെ രോമം കാരണം ആത്മവിശ്വാസത്തോടു കൂടി ഒന്ന് കൈ പൊക്കാന്‍ പോലും കഴിയാത്തവരാകും നമ്മളില്‍ പലരും. പലപ്പോഴും വിയര്‍പ്പും അഴുക്കും എല്ലാം ചേര്‍ന്നുള്ള ദുര്‍ഗന്ധവും പലരേയും അലോസരപ്പെടുത്തുന്നു. എന്നാല്‍ ഇനി വെറും രണ്ട് മിനിട്ടില്‍ ഇതിനെല്ലാം പരിഹാരം കാണാം. രോമം പ്രശ്‌നക്കാരാവാതെ നോക്കാം

അതിനായി വെറും രണ്ടി മിനിട്ട് മാത്രം നീക്കി വെച്ചാല്‍ മതി. നമ്മുടെ സ്ഥിരം കാഴ്ചയായ നാരങ്ങയും പഞ്ചസാരയും മാത്രമാണ് ഇതിനായി ആവശ്യമുള്ളത്. എങ്ങനെ ഈ രണ്ട് കൂട്ടുകള്‍ കൊണ്ട് കക്ഷത്തിലെ രോമത്തെ ഇല്ലാതാക്കാം എന്ന് നോക്കാം.

നാരങ്ങയും പഞ്ചസാരയും

സൗന്ദര്യസംരക്ഷണത്തിന് നല്ലൊരു ഉപാധിയാണ് ഈ രണ്ട് കൂട്ടുകളും. നാരങ്ങയും പഞ്ചസാരയും ഉപയോഗിച്ച് എങ്ങനെ കക്ഷത്തിലെ രോമത്തെ പൂര്‍ണമായും നീക്കാം എന്ന് നോക്കാം.

ഉപയോഗിക്കുന്ന വിധം

ഒരു ടീസ്പൂണ്‍ പഞ്ചസാര, രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് ഇവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ രണ്ടും കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി അല്‍പസമയം വെയ്ക്കുക.

ഇനി ഉപയോഗിക്കാം

അല്‍പസമയത്തിന് ശേഷം ഈ മിശ്രിതം കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. രണ്ട് മിനിട്ടോളം ഈ മിശ്രിതം കക്ഷത്തില്‍ വെയ്ക്കണം.

ഉപയോഗ ശേഷം

ഉപയോഗശേഷം ഉടന്‍ വെള്ളം ഉപയോഗിച്ച് കഴുകിക്കളയരുത്. ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കഴുകിക്കളയാം.

ആഴ്ചയില്‍ രണ്ട് തവണ

ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതാണ് ഇതിന്റെ മെച്ചം.

കറുപ്പകറ്റുന്നു

കക്ഷത്തിലെ കറുപ്പകറ്റി നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതെ നോക്കുന്നതിനും ഈ മിശ്രിതം നല്ലതാണ്.


LATEST NEWS