വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും അറിയാമെന്ന് തോന്നുന്നു,മലയാളത്തില്‍ ലാവന്റര്‍ എന്നൊരു സിനിമയുണ്ട്.റഹ്മാനും ഗോവിന്ദ് പത്മസൂര്യയും അഭിനയിച്ച സിനിമയാണത്.ടെക്നിക്കുകളൊക്കെ കൊള്ളാം പക്ഷെ കണ്ടാല്‍ അതൊരു മലയാള സിനിമയാണെന്ന് തോന്നുകയേയില്ല.മലയാളം സംസാരിച്ചതു കൊണ്ട് മാത്രം ഒരു സിനിമ മലയാള സിനിമ ആകുകയില്ല.ഷോട്ടുകളൊക്കെ ഏതോ വിദേശ സിനിമയുടേതാണെന്നേ തോന്നൂ.സംഗീതം പിന്നെ പറയേണ്ടല്ലോ,വിദേശിയാണല്ലോ. ഒരു മറവത്തൂര്‍ കനവ്,ചാന്ത് പൊട്ട് തുടങ്ങിയ മലയാളിത്തമുള്ള ചില സിനിമകളെടുത്ത ലാല്‍ ജോസിന്റെ മുല്ല പക്ഷെ ഒരു മലയാള സിനിമയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നില്ല.
ഷട്ടര്‍ ബഗ്സ് നിര്‍മിച്ച് ഡോണ്‍ മാക്സ് കഥയും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച 10 കല്പനകളും ഇത്തരത്തില്‍ ഒരു മലയാള സിനിമ അല്ലല്ലോ എന്ന ഖേദത്തോടെയാണ് ഇതെഴുതുന്നത്. ഡോണ്‍ മാക്സും ഷിന്.കെ ജോസും സംഗീത് ജെയിനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മിധുന് ഈശ്വര്‍ സംഗീതവും കിഷോര്‍ മണി ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
സൂപ്രണ്ട് ഓഫ് പോലീസ് ആയിരുന്ന ഷാസിയ ഹസ്സന് ഒരു പ്രൊഫണലിലേക്ക് പോകാനൊരുങ്ങുന്ന കുട്ടികള്‍ക്ക് ക്ളാസ് എടുക്കാനെത്തുന്നതോടെയാണ് ഈ സിനിമ ആരംഭിക്കുന്നത്. ഷാസിയ അവളുടെ ജീവിത കഥ അവരുമായി പങ്കുവയ്കുന്നു. ഷാസിയ ആയി മീരാ ജാസ്മിന് വേഷമിടുന്നു.യുവതികളെ കൊന്നു തള്ളുന്ന ഒരു സൈക്കോപാത്തിനെ പിടികൂടുന്നതിനാണ് ഷാസിയ എത്തുന്നത്.എന്നാല്‍ അത് അവളെ മറ്റൊരു കേസിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു.അവര്‍ പണ്ട് അന്വേഷിച്ച ഏയ്ഞ്ചല്‍ മര്‍ഡര്‍ കേസിലേക്കാണത് അവളെ കൊണ്ടു ചെന്നെത്തിക്കുന്നത്.
വിക്ടര്‍ ധന്‍രാജ് എന്ന ഒരാളാണ് ആ സീരിയല്‍ കില്ലര്‍.അയാളുടെ മുറിയില്‍ നിന്നുമാണ് ഏയ്ഞ്ചലിന്റെ ഫോട്ടോ ഷാസിയയക് കിട്ടുന്നത്.ഇയാളാണോ ആ പത്താം ക്ളാസ്സുകാരിയേയും കൊന്നത്.അതാണ് ഷാസിയയക് ഇനി കണ്ടുപിടിക്കേണ്ടത്. അതിനായ് ഷാസിയ ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിലെ ഒരുദ്യോഗസ്ഥനായ ഡേവിസ് ജോര്‍ജ്ജിനെ വരുത്തുന്നു.ഡേവിസ് ജോര്‍ജ്ജിനെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും പോലീസ് കേസന്വേഷണവും തമ്മിലെന്താണ് ബന്ധം എന്ന് വായനക്കാര്‍ ചോദിക്കരുത്.ഒരു ബന്ധവുമില്ല.പക്ഷെ ഡേവിസ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട് മെന്റിലെ ഒരുദ്യോഗസ്ഥനാണ്.ഡേവിസിന് എയ്ഞ്ചലിനെ നന്നായിട്ടറിയാം.ഡേവിസിന് വിക്ടറിനെ അറിയുമോ എന്നറിയാനാണ് ഷാസിയയുടെ ശ്രമം. .ഡേവിസിനും അറിയണമായിരുന്നല്ലേോ ആരാണ് ഏയ്ഞ്ചലിനെ കൊന്നതെന്ന്.എന്തായിരുന്നു അവര്‍തമ്മിലുള്ള ബന്ധംൟകൂട്ടുകാരന്റെ മകളാണ് ഏയ്ഞ്ചല്‍.അവള് നന്നായി പഠിക്കും.നാട്ടുകാര്‍ക്കും അവളെ ഇഷ്ടമാണ്.ഒരിക്കല്‍ പള്ളിപെരുന്നാള് കഴിഞ്ഞ പുലര്‍ച്ചെ അവളെ കാണാതാവുകയാണ്.പിന്നീട് അവളുടെ ശവശരീരം വികൃതമാക്കപ്പെട്ട രീതിയില്‍ തോട്ടത്തില്‍ നിന്നും കണ്ടുകിട്ടുന്നു.
കൊന്നത് വിക്ടര്‍ എന്ന സൈക്കോപാത്താണ്.പക്ഷെ എന്തിനയാള്‍ ഡേവിസിന്റെ മകന് ജോണിനെ ഇതിലേക്ക് വലിച്ചിഴയ്കുന്നു എന്ന് മനസ്സിലാകുന്നില്ല.അതിനുള്ള യുക്തികളൊന്നും തന്നെ തിരക്കഥാകൃത്തുക്കളോ സംവിധായകനോ പ്രേക്ഷകരോട് വെളിപ്പെടുത്തുന്നില്ല.ജോണാണ് ഏയ്ഞ്ചലിനെ അതി ക്രൂരമായി കൊലപ്പെടുത്തുന്നത് എന്നാണ് വിക്ടര്‍ ഡേവിസിനോട് പറയുന്നത്.എന്നാല്‍ വാസ്തവം വിക്ടര്‍ തന്നെയാണ് കൊന്നത് എന്നുള്ളതാണ്.വക്കച്ചനും ഏറാടിയും കൂടിയാണ് കൊന്നത് എന്നൊരു തോന്നിപ്പിക്കല്‍ ഈ സിനിമയിലുണ്ട്.അത്രപോലും യുക്തി പ്രദര്‍ശിപ്പിച്ചില്ല ജോണാണ് കൊന്നത് എന്ന വിക്ടറുടെ പറച്ചിലില്‍.അതില്‍ നിന്നും അയാള്‍ക്കൊരു സംതൃപ്തിയും കിട്ടുന്നതായി പ്രേക്ഷകര്ക്കനുഭവപ്പെടുന്നതുമില്ല.
വിക്ടറിന്റെ വാക്ക് വിശ്വസിച്ച് ഡേവിസ് തന്റെ മകനെ വകവരുത്താനിറങ്ങിപ്പുറപ്പെട്ടെങ്കിലും അയാള്‍ക്കതിന്ന് സാധിക്കുന്നില്ല. അവിടെ വച്ച് തനിക്ക് ഏയ്ഞ്ചലിനെ ഇഷ്ടമായിരുന്നെന്ന കാര്യം ജോണ്‍ അവന്റെ അപ്പന് ഡേവിസിനോട് ഏറ്റുപറയുന്നു.പള്ളിപെരുന്നാളിന്റന്ന് രാത്രയില്‍ അവളെ അവന് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോന്ന കാര്യം പറയുന്നു.ആ ഷെഢില്‍ വച്ചാണ് വിക്ടര്‍ അവളെ കൊല്ലുന്നത്.ഇതിനൊന്നും യാതൊരു യുക്തിയുമില്ല കാഴ്ചാഗുണവുമില്ല.ജോണിനെ ഡേവിസ് കൊല്ലാന്‍ കൊണ്ടുപോകുന്നത് ഒരു മലയുടെ മുകളിലേക്കാണ്.അവിടെ ഒറ്റപ്പെട്ട് നില്ക്കുന്ന ഒരു കുരിശുണ്ട്.അവിടെയാണല്ലോ ജോണ്‍ പ്രാര്‍ത്ഥിക്കുന്നത്.അവിടെ അനാവശ്യമായ കുറെ ഷോട്ടുകള്‍ സംവിധായകന് ഉപയോഗിച്ചിട്ടുണ്ട്.സിനിമ എങ്ങനെയെങ്കിലും 2 മണിക്കൂര്‍ തികയ്കണമല്ലോ.
അവസാനം തോട്ടത്തിലെ പണിയൊക്കെ നോക്കി സ്വസ്ഥനായി ജീവിക്കുന്ന ഡേവിസിനെ കാണാന്‍ രാജിവച്ച പോലീസ് സൂപ്രണ്ട് ഷാസിയ എത്തുന്നു.മകന്ജോണിപ്പോള് ബാംഗ്ളൂരിലാണ്.അവനെ കാണാന്‍ പോയിരിക്കുകയാണ് സാറ(കനിഹ).പോയിട്ട് കുറെ ആഴ്ചകളായി.അങ്ങനെയൊക്കെ വിശേഷങ്ങള്‍ പങ്കു വച്ച് ഡേവിസും ഷാസിയയും പിരിയുന്നു.പക്ഷെ അവള് തിരിച്ചു വരികയാണ്.അവള് അപ്പോഴാണ് ആ കാഴ്ച കണ്ടത്.ഡേവിസ് പട്ടിക്കൂട്ടിലേക്ക് ചോറു വച്ചു കൊടുക്കുന്നു.രണ്ട് കൈകള്‍ ആ ചോറ് ഒരു പിടി വാരി വയിലേക്ക് വയ്കുകയാണ്.നരച്ച് കുരച്ച ഒരു രൂപം .ആ രൂപം ഷാസിയയോട് യാചിക്കുന്നു.രക്ഷിക്കാന്‍.അത് വിക്ടറായിരുന്നു.വിക്ടറെ കീഴ്പെടുത്തി ക്കൊണ്ട് വന്ന് കൂട്ടിലിട്ടിരിക്കുകയാണ് ഡേവിസ്.ഇങ്ങനെയാണ് ഈ സിനിമ അവസാനിക്കുന്നത്.
ഒരു മലയാള കലാകാരന്റെ മനസ്സില്‍ നിന്നും വന്നതുപോലെയല്ല ഈ സൃഷ്ടി സംഭവിച്ചിരിക്കുന്നത്.പത്ത് കല്പനകള് എന്ന ഈ സിനിമ കാണുന്പോള്‍ ഏതോ വിദേശ സിനിമ കാണുന്നതുപോലെയാണ് അനുഭവപ്പെട്ടത്.യുക്തി രാഹിത്യം വേറെയും.കഥയാണ് കഥയില്‍ ചോദ്യമില്ല എന്നൊക്കെ പറയാമെങ്കിലും പ്രേക്ഷകര്‍ ഇങ്ങനെയൊക്കെ ചോദിച്ചാല്‍ അതിന് സിനിമ സൃഷ്ടിച്ചവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ.അല്ലെങ്കില്‍ മേലില്‍ ഇത്തരം സൃഷ്ടികളുമായി പ്രേക്ഷകര്‍ക്കരികിലേക്ക് വരരുത്.