സിനിമ അവാര്‍ഡ് സംവിധായകന്‍റേത് ആയതുകൊണ്ട് മാത്രം കാര്യമില്ല,അച്ചം എന്‍പത് മടമയ്യഡ അതാണ് പറയുന്നത്

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിനിമ അവാര്‍ഡ് സംവിധായകന്‍റേത് ആയതുകൊണ്ട് മാത്രം കാര്യമില്ല,അച്ചം എന്‍പത് മടമയ്യഡ അതാണ് പറയുന്നത്

               രണ്ട് ഷോട്ടുകള്‍ തമ്മില്‍ കൂട്ടി യോജിപ്പിക്കുന്പോള്‍ കിട്ടുന്നതാണ് സിനിമ.ഇത് ബാല പാഠമാണ്.സിനിമയിലേക്ക് പ്രവേശിക്കുന്നതിന്‍റെ ബാല പാഠം. നിരന്തരം സിനിമ കണ്ട് പരിശീലിക്കാത്തവര്‍ക്ക് ഇത് മനസ്സിലാകണമെന്നില്ല.അത്തരക്കാരും സിനിമാ പിടുത്തത്തിനിറങ്ങുന്ന കാലമാണിത്.സിനിമയുടെ ഡിജിറ്റലൈസേഷന്‍ അത്തരമൊരു ദ്രോഹമാണ് സിനിമയ്ക് വരുത്തി വച്ചിരിക്കുന്നത്.. ഡിജിറ്റലൈസേഷനെ ഗുണപരമായി വിനിയോഗിക്കാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമേയുള്ളൂ.

              അച്ചം എണ്പതു മടമയ്യട എന്നത് ഗൗതം വാസുദേവ് മേനോന്‍  എഴുതി സംവിധാനം നിര്‍വ്വഹിച്ച തമിഴ് സിനിമയാണ്. സിനിമ തുടങ്ങുന്നത് നാല് ചെറുപ്പക്കാര്‍ അവരുടെ പ്രണയാഭിലാഷങ്ങള്‍ പങ്കുവയ്കുന്നിടത്തു നിന്നുമാണ്.അതിലൊരാളാണ് ഈ സിനിമയിലെ കഥാ നായകന്‍.അവസാനം മാത്രമാണ് അയാളുടെ പേര് വെളിപ്പെടുത്തുന്നത്. ഇങ്ങനെ ഒരു രീതി പിന്തുടരുന്നതു കൊണ്ട് സിനിമയ്ക്ക് അത് ഗുണം ചെയ്തു എന്ന് പറയാനാവില്ല.കാരണം ശക്തമായ കഥാപാത്രമായില്ല ഈ നായക കഥാപാത്രം.സിന്പുവാണ് നായകനെ അവതരിപ്പിക്കുന്നത്.ഒരു വടക്കന്‍ സെല്‍ഫിയില്‍ നമ്മള്‍ കണ്ട മഞ്ജിമ മോഹനാണ് നായിക.

             പേരില്ലാത്ത നായകന്‍റെ സഹോദരിയുടെ കൂട്ടുകാരിയാണ് ലൈല എന്ന നായിക കഥാപാത്രം.അവര്‍ രണ്ടു പേരും ചേര്‍ന്ന് ലൈല--മൈത്രി എന്ന പേരില്‍ സിനിമയ്ക് തിരക്കഥ എഴുതുവാന്‍ ഉദ്ദേശ്ശിച്ചിരിക്കുകയാണ്.പഠനത്തിന്‍റെ ഭാഗമായാണിപ്പോള്‍ ലൈല നായകന്‍റെ വീട്ടില്‍ താമസിക്കാനെത്തുന്നത്.അങ്ങനെ അവര്‍ മെല്ലെ മെല്ലെ പ്രണയത്തിലാകുന്നു.അവരിരുവരും ചേര്‍ന്ന് ബൈക്കില്‍ കന്യാകുമാരിക്ക് പോകുന്നിടത്തു വച്ചാണ് കഥ മറ്റൊരു വഴിയിലാകുന്നത്.

              ഈ സിനിമയിലെ പാട്ടുകള്‍ ഏ.ആര്‍ റഹ്മാനാണ് സംഗീതം ചെയ്തിരിക്കുന്നത് .ആവറേജ് എന്ന് പറയാന്‍ പോലും തോന്നുന്നില്ല ആ പാട്ടുകളെ പറ്റി.മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ കണ്ട് കണ്ട് ഗൗതം മേനോനും വഴളായി എന്നു വേണം പറയാന്‍.ബാലെയില്‍ മാത്രമാണ് പാട്ടുകളും സംഭാഷണങ്ങളും ഇട കലര്‍ന്ന് വന്ന് കാണാറുള്ളൂ.നമ്മുടെ ന്യൂ ജനറേഷന്‍ സിനിമകളില്‍ നാം അതാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്.ഏതായാലും നായകനും നായികയും അങ്ങനെ ബൈക്കില്‍ പോകുന്ന പോക്കില്‍ അവരെ ആരോ ട്രക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുന്നു.

              ട്രക്കിടിക്കാനെത്തുന്നതും നായകന് പരിക്ക് പറ്റുന്നതും കാണിക്കുന്നതിനിടയില്‍ തന്നെ അവര്‍ തമ്മിലുള്ള പ്രണയരംഗങ്ങളും കാണിക്കുന്നുണ്ട്.മൊണ്ടാഷ് രീതിയാണിവിടെ സംവിധായകന്‍ അവലംബിച്ചിരിക്കുന്നത്.ഏതായാലും മോരും മുതിരയും പോലെ ആ സീന്‍ ഒട്ടും യോജിക്കാതെ പോയി എന്നു വേണം പറയാന്‍.അല്ലെങ്കില്‍ സംവിധായകന് ആ സീന്‍ വേണ്ട വിധം ആവിഷ്കരിക്കാന്‍ കഴിഞ്ഞില്ല.പ്രണയം സന്തോഷമാണ് പകരുന്നത്.മരണം ദുഃഖവും.ഇവ രണ്ടും ഒരിക്കലും കൂടിക്കലരില്ല എന്ന് സംവിധായകന് പിടുത്തം കിട്ടിയില്ല.അല്ലെങ്കി്ല്‍ ആ ഭാവന താഴേക്കിടയിലേക്ക് പോയി .പ്രചോദന രഹിതമായി അപ്പോള്‍ സൃഷ്ടാവിന്‍റെ ഭാവന. ട്രക്കിന്‍റെ ടയറുകള്‍ നായകന്‍റെ മൊബൈല്‍ ഫോണിന് മുകളിലൂടെ കയറുന്ന ഷോട്ടുകള്‍ നോക്കൂ.അല്ലെങ്കില്‍ തന്നെ അനാവശ്യ ഷോട്ടുകള്‍ ഏറെയുണ്ട് ഈ സിനിമയില്‍.

             നായകന്‍ ആശുപത്രിയിലാകുന്നു.കുറച്ചു നേരത്തേക്ക് നായിക എവിടെയാണെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്നില്ല.അപ്പോള്‍ അതാ വരുന്നു നായികയുടെ ഫോണ്‍ കോള്‍ അയാള്‍ അഡ്മിറ്റായ ആശുപത്രിയിലേക്ക്.നായികക്കെങ്ങനെ മനസ്സിലായി അയാള്‍ അവിടെയാണ് അഡ്മിറ്റായിരിക്കുന്നതെന്ന്ൟഓ കഥയില്‍ ചോദ്യം പാടില്ലല്ലോ.പക്ഷെ പ്രേക്ഷകര്‍ക്ക് ചോദിച്ചല്ലേ മതിയാകൂ.അവന്‍ അദ്ധ്വാനിക്കുന്ന പണം കൊണ്ട് സംസ്കാരലബ്ദ്ധിക്കായാണ് കലാസ്വാദനത്തിനെത്തുന്നത് .അതുകൊണ്ട് അവനും അവളും ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കും.കുഴലൂത്തുകാര്‍ക്കും ഒറ്റുകാര്‍ക്കും അത് മനസ്സിലാകണമെന്നില്ല.

             നായികയുടെ അമ്മ തമിഴും അച്ചന്‍ മഹാരാഷ്ട്രക്കാരനുമാണെന്ന് പറയുന്നുണ്ടല്ലോ.നായകനും നായികയും കന്യാകുമാരിയിലെത്തിയ ശേഷമാണ്.അവര്‍ക്ക് അപകടം സംഭവിക്കുന്നത്.പിന്നീട് നായിക ഹിന്ദി സംസാരിക്കുന്ന  ആളുള്ള ആശുപത്രിയിലാണ് എത്തുന്നത്.അവിടെ ലൈലയുടെ അച്ഛനെ ആരോ വെട്ടി പരിക്കേല്‍പ്പിച്ച് മരണതുല്യനാക്കിയിട്ടിരിക്കുകയാണ്.അമ്മക്കും പരിക്കു പറ്റി അവിടെ അഡ്മിറ്റാക്കിയിരിക്കുകയാണ്.നായകന്‍ കിടന്നിരുന്ന ആശുപത്രിയില്‍ നിന്നും ഈ ആശുപത്രിയിലേക്കെത്തുന്നു.അവിടെ വില്ലന്മാര്‍ ലൈലയെ കൊല്ലാന്‍ ശ്രമിക്കുന്നുണ്ട്.നായകന്‍ അവളെ രക്ഷിച്ച് വില്ലന്മാരെ വകവരുത്തി അച്ഛനെയും അമ്മയേയും കൊണ്ട് അവിടെ നിന്നും രക്ഷപ്പെടുന്നു.അതറിഞ്ഞ് പിടിച്ച് വില്ലന്മാര്‍ അവര്‍ക്ക് പുറകെ എത്തുന്നു. വില്ലന്മാര്‍ ഒന്നും രണ്ടുമല്ല.നായിക വിശ്വസിച്ച ഡോക്ടറുടെ മകനും ആ വില്ലമാരുടെ കൂട്ടത്തിലുണ്ട്.പോലീസുകാരുമുണ്ട്. അതങ്ങനെയാണല്ലോ.ഈ ലോകത്തില്‍ ഏറെയുള്ളത് ഒറ്റുകാരും കൂട്ടിക്കൊടുപ്പുകാരുമാണല്ലോ.ആരെ വിശ്വസിക്കണം എന്നറിയാതെ കുഴങ്ങുകയാണ് നായകനും നായികയും.

            എന്നാല്‍ സിന്പുവിന്‍റെ നായകന്‍ ഭയന്ന് പിന്തിരിഞ്ഞോടാന്‍ തയ്യാറല്ലായിരുന്നു.അയാള്‍ക്ക് ഇതിനൊക്കെ പിന്നില്‍ ആരാണെന്നറിയണം.അവരോട് പകരം ചോദിക്കണം.അതിനായ് ആദ്യം രക്ഷപ്പെട്ട അവര്‍ തിരിച്ചെത്തുകയാണ്.എന്നാല്‍ അവിടെയും ആ പോലീസ് ഗുണ്ടയെത്തുന്നു.അവിടെ നിന്നും അവര്‍ രക്ഷപ്പെട്ട് ഒരു ട്രയിനില്‍ യാത്ര ചെയ്യുന്നു. അവിടെയും ആ പോലീസ് ഗുണ്ടയെത്തുന്നു. ഇതാണ് വഷളത്തരം.എങ്ങനെയാണ് ആ പോലീസ് ഗുണ്ട ട്രയിനിലെത്തിയത്.ഇത്തരം ദുരൂഹതകള്‍ ഭാവനാദാരിദ്ര്യം കൊണ്ടുണ്ടാകുന്നതാണ്.അത് ആസ്വാദനത്തെ പുറകോട്ടടിക്കും. അവിടെയുണ്ടാകുന്ന സംഘട്ടനത്തില്‍ ലൈലക്ക് വെടിയേല്‍ക്കുന്നു. അവളേയും കൊണ്ട് അവിടെ നിന്നും ടാക്സിയും മോഷ്ടിച്ച് രക്ഷപ്പെടുകയാണ് നായകന്‍.ട്രയിനില്‍ നിന്നുമിറങ്ങിയാണ് നായകന്‍ ടാക്സി മോഷ്ടിക്കുന്നത്.

            ഇവിടെ സിനിമ നിന്നുപോയതാണ്.പിന്നീട് കഥ എങ്ങനെ മുന്നോട്ട് പോകും എന്ന് ഗൗതം മേനോന് നിശ്ചയമില്ലാത്തത് പോലെ ആയിരുന്നു.പക്ഷെ ആരാണ് ഈ അക്രമങ്ങള്‍ക്കൊക്കെ പിന്നില്‍ എന്നറിയണമല്ലോ. മാത്രമല്ല സിനിമ രണ്ടര മണക്കൂറാക്കുകയും വേണം.ഇതൊന്നും കലാ പ്രവര്‍ത്തനമല്ല.കച്ചവട തന്ത്രങ്ങളാണ്. .അതിനായാണ് നായകനെ പോലീസ് കമ്മീഷണറാക്കുന്നത്.അയാള്‍ അണ്‍ഡര്‍ കവര്‍ ഓപ്പറേഷനിലായിരുന്നത്രേ.കാമത്ത് എന്ന പോലീസ് ഗുണ്ടയുടെ ചെയ്തികള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് അയാളിപ്പോള്‍ ആ സ്റ്റേഷനിലെത്തിയിരിക്കുന്നത്.അവിടെ വച്ച് താന്‍ മനസ്സിലാക്കിയ കഥകളൊക്കെ രജനീകാന്ത് മുരളീധരന്‍ എന്ന നായകന്‍ പറയുന്നു.ലൈല പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്‍റെ മകളാണ്.അവളുടെ അമ്മ രാഷ്ട്രീയ പ്രവര്‍ത്തകയായിരുന്നു.രാഷ്ട്രീയ നേതാവുമായുള്ള ബന്ധത്തിലാണ് ലൈല ജനിക്കുന്നത്.ഗര്‍ഭിണിയായിരിക്കെ ആ രാഷ്ട്രീയ നേതാവ് അവരെ ഉപേക്ഷിച്ചതാണ്.അതുകൊണ്ടാണത്രേ ലൈല.യുടെ വളര്‍ത്തച്ഛനെയും വളര്‍ത്തമ്മയേയും അയാള്‍ ഗുണ്ടകളെ വിട്ട് വകവരുത്താന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് അവര്‍ലൈലയേയും വകവരുത്താന്‍ ശ്രമിക്കുന്നത്.പോലിസ് സ്റ്റേഷനിലെത്തിയ ആ രാഷ്ട്രീയക്കാരനെയും പോലീസ് ഗുണ്ടയേയും നായകന്‍ രജനീകാന്ത് വകവരുത്തുന്നതോടെ ,മാത്രമല്ല  നായകന്‍റേയും നായികയുടേയും കൂടിച്ചേരലോടെയും സിനിമ അവസാനിക്കുന്നു.

           ബ്ളൂ ഈസ് വാമസ്റ്റ് കളര് , മൊബിഡിക് തുടങ്ങിയ സിനിമകള്‍ക്ക് ക്യാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡുകളൊക്കെ ലഭിച്ചിട്ടുണ്ട്.അത് ജൂറിയുടെ അബദ്ധങ്ങളായിരുന്നു എന്ന് നമുക്ക് ആ സിനിമകള്‍ കാണുന്പോള്‍ മനസ്സിലാകുന്നതാണ്.അപ്പോള്‍ അവാര്‍ഡ് കിട്ടി എന്നതുകൊണ്ട് ഒരു സിനിമ മികച്ചതാകണമെന്നില്ല.മുന്പ് വെനീസ് അന്താരാഷ്ട്രമേളയില്‍ അടൂരിന്‍റെ അനന്തരത്തിന് വെറും ജൂറി അവാര്‍ഡ് കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. അവിടെ അന്ന് മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ജൂലിയ ആന്റ് ജൂലിയ എന്ന ബ്രിട്ടീഷ് സിനിമ ഒരു മോശം സിനിമയുമായിരുന്നു.വിണ്ണൈയ് താണ്ടി വരുവായ എന്ന ഗൗതം മേനോന്‍റെ ഫിലിമിനും ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.എന്നാല്‍ അച്ചം എണ്പതു മടമയ്യട നിരാശപ്പെടുത്തി എന്നു തന്നെ പറയേണ്ടി വരും.


LATEST NEWS