അച്ചായന്സ് -ഇത്തരം  പറ്റിക്കല് സിനിമകളൊക്കെ പ്രേക്ഷകര് വലിച്ചുകീറി ചവറ്റ് കൊട്ടയിലെറിയും കാരണം ഈ സിനിമയില് വ്യക്തതയുള്ള കഥയില്ല കഥാ സന്ദര്ഭങ്ങളില്ല വ്യക്തിത്വമുള്ള കഥാ പാത്രങ്ങളില്ല.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അച്ചായന്സ് -ഇത്തരം  പറ്റിക്കല് സിനിമകളൊക്കെ പ്രേക്ഷകര് വലിച്ചുകീറി ചവറ്റ് കൊട്ടയിലെറിയും കാരണം ഈ സിനിമയില് വ്യക്തതയുള്ള കഥയില്ല കഥാ സന്ദര്ഭങ്ങളില്ല വ്യക്തിത്വമുള്ള കഥാ പാത്രങ്ങളില്ല.

                സൂരൈയാടൈ(തമിഴ്),തിങ്കള്‍ മുതല്‍ വെള്ളിവരെ ആടുപുലീയാട്ടം എന്നീ സിനിമകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത സിനിമയാണ് അച്ചായന്‍സ്. ജയറാം ,പ്രകാശ് രാജ്,ഉണ്ണി മുകുന്ദന്‍ ശിവദ,അമല പോള്‍,അനു സിത്താര തുടങ്ങിയവരാണ് മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ജയറാം റോയ് തോട്ടത്തിലാകുന്പോള്‍ ഉണ്ണി മുകുന്ദന്‍ ടോണി തോട്ടത്തിലാകുന്നു,ആദില്‍ ഇബ്രാഹിമാണ് എബി തോട്ടത്തിലാകുന്നത്,കമ്മീഷണര്‍ കാര്‍ത്തിക്കായെത്തുന്നത് പ്രകാശ് രാജാണ്. തോട്ടത്തിലെ മക്കള്‍,അപ്പന്‍ ജനാര്‍ദ്ദനന്‍റെ തോട്ടത്തില്‍ വാവച്ചന്‍.പൊന്നമ്മ ബാബുവിന്‍റെ ടോണിയുടെ അമ്മ തുടങ്ങിയവരെ നമ്മെ സംവിധായകന്‍ പരിചയപ്പെടുത്തുന്നത് സുരാജ് വെഞ്ഞാറമൂടിന്‍റെ ശബ്ദത്തിലാണ്.

                      ജനാര്‍ദ്ദനന്‍റെ വാവച്ചന്‍ തോട്ടത്തിലിനേയും ടോണിയുടെ അമ്മ പൊന്നമ്മ ബാബുനിനേയും കാണിച്ച് ഉറങ്ങിക്കിടക്കുന്ന ടോണിയിലെത്തുകയാണ് ക്യാമറ.  ഇന്നലെ വെള്ളമടിച്ച് ഓവറായി പോയതിനാല്‍ വൈകുന്നേരമോ മറ്റോ ആകുന്നു അപ്പോള്‍ സമയം.എഴുന്നേറ്റ് പല്ലുതേച്ച് കുളിച്ച് വീണ്ടും അവന്‍ പണിക്കു പോകുന്നു.പണി വെള്ളമടി തന്നെ. ഈ ടോണിയെയാണ് ശിവദയുടെ ജസീക്ക പ്രണയിക്കുന്നത്.അതൊന്നും നമ്മെ കാണിക്കുന്നില്ലെങ്കിലും പറയുന്നത് അങ്ങനെയാണ്.ഇവള്‍ ഇവനെ തന്നെയേ വിവാഹം ചെയ്യുകയുള്ളൂ.എത്ര വെള്ളമടിക്കാരനാണെങ്കിലും ഇവള്‍ ഇവനയേ കെട്ടൂ. അതു കൊണ്ട് മാത്രമാണ് അവളുടെ അപ്പന്‍ ആ കല്യാണത്തിന് സമ്മതിക്കുന്നത്.എന്നാല്‍ വിവാഹത്തിന്‍റെ പിറ്റേന്നും വിവാഹത്തിന്‍റന്നും ടോണി റോയിയുടെ തോട്ടത്തില്‍ വെള്ളമടിച്ച്  ഓവറായി കിടക്കുകയായിരുന്നു.

                      ഈ കല്യാണം നടക്കാതെ പോയത് കര്‍ത്താവിന്‍റെ അനുഗ്രഹത്താലാണ് എന്നാണ് ജസീക്കയുടെ അപ്പന്‍ പറയുന്നത്.എന്നാല്‍ വീണ്ടും കൊംപ്രമൈസിന്ന് ശ്രമിക്കുന്നു വാവച്ചനും പള്ളീലച്ചനും കൂടി .റോയിയേയും ഇവിടെ അവര്‍ ഇടപെടുത്തുന്നു. ഇങ്ങനെയൊക്കെ ഏത് നാട്ടിലാണാവോ  നടക്കുന്നത് എന്നാണ് ചോദിക്കാന്‍ തോന്നുന്നത്. അങ്ങനെയാണ് റോയിയും ടോണിയും എബിയും അവരുടെ സുഹൃത്തും ഫാദര്‍ ‍ജോസ് കീരിക്കാടന്‍റെ അടുത്ത് ധ്യാനം കൂടാന്‍ പോകുന്നത്.ഫാദറായി രമേഷ് പിഷാരടി അഭിനയിക്കുന്നു. അവിടുത്തെ ധ്യാനം കൂടലിന്‍റെ കോപ്രായങ്ങള്‍ക്ക് ശേഷം അവര്‍ അടിച്ചു പൊളിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെയാണവര്‍ തമിഴ് നാട്ടിലെത്തുന്നത്.വീണ്ടും പെണ്ണു പിടുത്ത കോപ്രായങ്ങള്‍.വേശ്യാലയത്തിലെ ഒരു പെണ്ണിന്‍റെ നട്ടല്ലൊടിച്ചു ടോണി എന്നൊക്കെയാണ് കാണിക്കുന്നത്.സംവിധായകന്‍ തമാശിച്ചതാവാം. പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല.

                   അവിടെ നിന്നും രക്ഷപെട്ടോടുന്ന അവര്‍ ഒരു ബാറില്‍ കയറി മദ്യപിക്കുന്പോഴാണ് റീത്തയേയും (അമല പോള്‍) പ്രയാഗയേയും (അനു സിത്താര) പരിചയപ്പെടുന്നത്.അവരെ ഉപദ്രവിക്കാനെത്തിയ വില്ലന്മാരില്‍ നിന്നും അവരെ രക്ഷിച്ച് റോയിയും കൂട്ടരും ഏര്‍ക്കാടുള്ള ഹോട്ടലിലെത്തിക്കുന്നു.പിറ്റേന്ന് അവിടെ നടക്കുന്ന ന്യൂഈയര്‍ ആഘോഷത്തിനിടക്ക് റീത്ത കൊല്ലപ്പെടുന്നു. റീത്തയെ കൊന്നതാര്.അതു കണ്ടെത്തലാണ് പിന്നീട്. കേസന്വേഷണത്തിനായ് കമ്മീഷണര്‍ കാര്‍ത്തിക് എത്തുന്നു. കമ്മീഷണറാകുന്നത് പ്രകാശ് രാജാണ്.

                               ടോണി വിവാഹിതനാവാനിരിക്കെയാണ് ഈ സംഭവങ്ങളെല്ലാം അരങ്ങേറുന്നത്.ജസീക്ക ഇടക്കിടക്ക് അവനെ വിളിക്കുന്നുമുണ്ട്.അവര്‍ കീരിക്കാടനച്ചന്‍റെ ആശ്രമത്തില്‍ നിന്നും ഒളിച്ചോടിയത് അവള്‍ അറിഞ്ഞിരിക്കുന്നു,അവളുടെ അപ്പനും ബന്ധുക്കളും അറിഞ്ഞിരിക്കുന്നു,മറ്റൊരു വിവാഹത്തിനായ് അവർ അവളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. വേറൊരാളുടെ കഴുത്തില്‍ താലികെട്ടേണ്ടതായി വന്നാല്‍ ജസീക്ക മരിച്ചുകളയുമത്രേ.ഇങ്ങനെയൊക്കെ അവളെകൊണ്ട് പറയിക്കുന്നതിന് മുന്‍ ആ ദൃഢ ബന്ധത്തെ ചിത്രീകരിക്കാമായിരുന്നു സംവിധായകന്.അതുണ്ടായില്ല പിന്നെങ്ങനെ പ്രേക്ഷകര്‍ക്ക് വിശ്വാസം വരും.

                  എന്തു വന്നാലും ടോണിയുടേയും ജസീക്കയുടേയും വിവാഹം നടക്കും എന്ന് റോയ് അവന് വാക്കുനല്‍കുന്നുണ്ട്.എല്ലാം അങ്ങോട്ട് തുറന്നു പറഞ്ഞാലോ എന്ന് ടോണിയും ചോദിക്കുന്നു .അപ്പോള്‍ നമ്മള്‍ കരുതും ഇവരിലാരെങ്കിലുമാണോ ആ കുറ്റം ചെയ്തതെന്ന്.ഇത് പ്രേക്ഷകരെ പറ്റിക്കലാണ്.ഇത്തരം സിനിമകള്‍ ഈ വിധം ഒത്തിരി നമ്മെ പറ്റിച്ചിട്ടുണ്ട്.അവസാനം ഇവരാരുമായിരിക്കില്ല കുറ്റവാളി. സംശയിപ്പിക്കാം .പക്ഷെ കുറ്റവാളികളെന്ന് ആദ്യമേ തോന്നിപ്പിക്കരുത്. അത് പറ്റിക്കലാണ്. പാഷാണം ഷാജിയുടെ വേലക്കാരന്‍ വേഷവും ഇതു പോലെ തന്നെ ഏശാതെ പോകുന്നുണ്ട്.പിന്നീടയാള്‍ പോലീസുകാരനാണെന്ന് കാണുന്പോള്‍ നമുക്ക് യാതൊരത്ഭുതവും തോന്നുന്നില്ല.കാന്പും കഴന്പുമില്ലാത്തതാണ് കാരണം.ആ കഥാപാത്രത്തിനുമില്ല  ആ സാഹചര്യത്തിനുമില്ല.

                    റോയിയാണ് കുറ്റം ചെയ്തത് എന്ന മട്ടില്‍ കാര്‍ത്തിക് റോയിയെ ചോദ്യം ചെയ്യുന്നു.റോയ് ആ കഥ പറയുന്നു.ന്യൂ ഈയര്‍ പാര്‍ട്ടിയുടെ അന്ന് ബാറില്‍ നിന്നും വെള്ളമടിച്ച് അവര്‍ പിരിയുന്നു.എന്നാല്‍ കാര്‍ത്തിക് ആ കഥ മറ്റൊരു തരത്തില്‍ പറയുന്നു.റോയിയുടെ കൈയ്യിലെ മുറിവിനെ കുറിച്ച് പറയുന്നു അയാള്‍. റോയിയുടെ ചവിട്ടേറ്റാണ് റീത്ത ടെറസ്സില്‍ നിന്നും താഴേക്ക് പതിച്ചത് എന്നാണ് റോയി പറഞ്ഞത്.എന്നാല്‍ ആ ചവിട്ടില്‍ അവള്‍ താഴേക്ക് വീണിരുന്നില്ല. നമ്മെ പറ്റിക്കാനായി അവള്‍ മരണപ്പെടുന്നതിന് മുന്പ് ബലാത്സംഗശ്രമത്തിന് ഇരയായിരുന്നു എന്ന് പറയുന്നതും നമ്മെ തെറ്റിദ്ധരിപ്പിക്കാനും പറ്റിക്കാനുമായിരുന്നു.അതിനെ പറ്റി പിന്നീട് പറയുന്നതേയില്ല.

                   എബി പറഞ്ഞ കഥ മറ്റൊന്നായിരുന്നു.പ്രയാഗയോട് തനിക്ക് മറ്റൊരു പെഗ്ഗ് കൂടി കഴിക്കണമെന്ന് പറഞ്ഞ് മുറിയില്‍ നിന്നും പുറത്തിറങ്ങിയ റീത്ത എബിയെ കോറി ഡോറില്‍ വച്ച് കണ്ടു മുട്ടുന്നു. പെഗ്ഗ് വേണമെന്ന തന്‍റെ ആവശ്യം അവള്‍ അവനോട് പറയുന്നു.പെണ്‍കോന്തനായ അവന്‍ അതിനു സമ്മതിക്കുകയും അവള്‍ക്ക് പെഗ്ഗ് നല്‍കി തനിക്കും ഒരെണ്ണമെടുത്ത് ടെറസ്സിലേക്ക് പോകുന്നു.എബി അവിടെ വച്ച് തനിക്ക് പ്രയാഗയെ ഇഷ്ടമാണെന്നുള്ള വിവരം പറയുന്നു.അവര്‍ തമ്മില്‍ വഴക്കാവുന്നു.റീത്ത അവനെ അടിക്കുന്നു.അവര്‍ തമ്മില്‍ അടിപിടിയാകുന്നു.അങ്ങനെയാണ് റീത്ത ടെറസ്സില്‍ നിന്നും താഴേക്ക് വീണത് എന്ന് പറയുന്നു.എന്നാല്‍ അക്കഥയും കമ്മീഷണര്‍ കാര്‍ത്തിക് നിഷേധിക്കുന്നു.

                      ടോണിയുടെ കഥയും കമ്മീഷണര്‍ കാര്‍ത്തിക് നിഷേധിക്കുന്നു.ടോണി പറഞ്ഞ കഥയില്‍ അവന്‍ റീത്തയെ കയറിപ്പിടിക്കുന്നുണ്ട്.അതിനെയാവാം ബലാത്സംഗ കഥയായിട്ടവതരിപ്പിക്കുന്നത്..ഇതൊക്കെ പ്രേക്ഷകന് വിശ്വസിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നെങ്കില്‍ വേണ്ടിയിരുന്നില്ല. റീത്തയുടെ കൈവശമുള്ള ബാഗില്‍ നിന്നും പോലീസ് ഒരു തോക്ക്കണ്ടെടുക്കുന്നുണ്ട്.അതെന്തിനാണവള്‍ കൂടെ കൊണ്ടു നടന്നിരുന്നതെന്ന കാര്യത്തിനും വ്യക്തമായ ഉത്തരം നല്‍കുവാന്‍ തിരക്കഥാകൃത്ത് സേതുവിനായിട്ടില്ല. റീത്തയുടെ അപ്പന്‍ ഫെര്‍ണ്ണാണ്ടസ്സ് ( സിദ്ധിഖ്) പറയുന്നു അതയാളുടെ ലൈസന്‍സുള്ള തോക്കാണെന്ന്.അയാള്‍ ഒരു എക്സ് മിലിട്ടറിക്കാരനായിരുന്നു.

             ഇനിയാണീ  കുണ്ടാമണ്ടി സിനിമയുടെ കുണ്ടാമണ്ടിക്കഥയിലേക്ക് നമ്മെ സംവിധായകന്‍ കൊണ്ടു പോകുന്നത്.അവളെ താഴേക്ക് തള്ളിയിട്ട് കൊന്നത് റീത്തയുടെ ഉറ്റമിത്രം പ്രയഗ തന്നെയാണെന്നുള്ള സത്യം വെളിപ്പെടുകയാണ്.കുഞ്ഞു പ്രായം മുതലുള്ള കൂട്ടുകാരിയായിരുന്നു റീത്തക്ക് പ്രയാഗ.പ്രയാഗ മാത്രമേ ഉണ്ടായിരുന്നുള്ളു റീത്തക്ക്.അപ്പനുമമ്മയും അവളെ പൂട്ടിയിട്ടാണ് പുറത്തേക്ക് പോകാറ്.അങ്ങനെയാണവള്‍ക്ക് പ്രയാഗ അഗാധ ബന്ധമുള്ള കൂട്ടുകാരി ആകുന്നത്.ടോണിയുടേയും റോയിയുടേയും കഥയേക്കാള്‍ (എന്തു കഥൟ)   വ്യക്തമായും ശക്തമായും ആവിഷ്കരിക്കപ്പെടേണ്ടത് ഇക്കഥയായിരുന്നു.അതിനുള്ള കഴിവ് തിരക്കഥാകൃത്തിനും സംവിധായകനുമുണ്ടായില്ല. ഈ സിനിമയില്‍.അതു കൊണ്ടാണ് പ്രയാഗ വിവാഹം കഴിച്ച് പോകുന്നു എന്നറിഞ്ഞപ്പോള്‍ റീത്തക്ക് സഹിക്കാന്‍ കഴിയാതിരുന്നത്.പ്രയാഗയില്ലാതെ മരിക്കാന്‍ പോലും റീത്തക്ക് കഴിയില്ല.അങ്ങനെ പ്രയാഗയേയും കൊണ്ട് മരിക്കാന്‍ ടെറസ്സിലേക്ക് പോകുന്പോള്‍ റീത്ത മാത്രം താഴേക്ക് വീണ് മരിക്കുകയാണ്.പ്രയാഗ ചവുട്ടി താഴേക്ക് തള്ളിയിട്ടതാണ് റീത്തയെ .അത് മനപ്പൂര്‍വ്വ മായിരുന്നില്ല.പ്രയാഗ രക്ഷപ്പെടാന്‍ വേണ്ടിയപ്പോള്‍ അങ്ങനെ ചെയ്ത് പോയതാണ്. ഇത്തരം സിനിമകളൊക്കെ പ്രേക്ഷകര്‍ വലിച്ചുകീറി ചവറ്റ് കൊട്ടയിലെറിയും എന്ന് മാത്രം പറയുന്നു.


LATEST NEWS