ആദം ജോണ്——- ഇത്തരം സിനിമകള് മലയാള സിനിമയ്ക് എന്താണ് സംഭാവന ചെയ്യുന്നത് എന്ന് ചോദിക്കരുത്. ഈ സിനിമ പ്രേക്ഷകര്ക്ക് സമ്മാനിക്കുന്നത് ബോറടിയുടെ രണ്ട് മണിക്കൂറുകളാണ്.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദം ജോണ്——- ഇത്തരം സിനിമകള് മലയാള സിനിമയ്ക് എന്താണ് സംഭാവന ചെയ്യുന്നത് എന്ന് ചോദിക്കരുത്. ഈ സിനിമ പ്രേക്ഷകര്ക്ക് സമ്മാനിക്കുന്നത് ബോറടിയുടെ രണ്ട് മണിക്കൂറുകളാണ്.

         രഞ്ജി പണിക്കരും അബ്ദുള്ഖാദിറും ജോസ്മോന് സൈമണും ബിഞ്ജീഷ് മുഹമ്മദും ചേര്ന്ന് നിര്മ്മിച്ച് ജിനു എബ്രഹാം എഴുതി സംവിധാനം ചെയ്ത സിനിമയാണ് ആദം ജോണ്.ജിത്തു ദാമോദര് ആണ് സിനിമാട്ടോഗ്രാഫര്. ആദം ജോണ് പോത്തനായി പൃഥ്വിരാജ് അഭിനയിക്കുന്നു. രാഹുല് മാധവ് അലന് പോത്തനും ഭാവന ശ്വേതയുമാകുന്നു.മിഷ്തിയാണ് ആമിയാകുന്നത്. നരനാണ് സിറിയക് ആകുന്നത്.

        പള്ളിയില് പ്രാര്ത്ഥനയ്കെത്തിയ മേരി ജോണ് പോത്തനെ വധിച്ച് ശ്വേതയുടേയും അലന്റേയും മകളെ തട്ടിക്കൊണ്ടുപോകുന്നു ചിലര്. അവരാരാണെന്നോ എന്താണെന്നാ എന്തിനാ കൃത്യം ചെയ്തു എന്നോ ആര്ക്കുമറിയില്ല.സ്കോട് ലണ്ടിലാണ് ഇത് അരങ്ങേറുന്നത്.നാട്ടില് വലിയൊരു പ്ലാന്ററായ ആദം ജോണ് സ്കോട് ലണ്ടിലെത്തുന്നു.അമ്മയുടെ ശവസംസ്കാരചടങ്ങുകളില് പങ്കെടുക്കാന്.

        ആ കുട്ടിയുടെ യഥാര്ത്ഥ അച്ഛന് ആദം ജോണ് പോത്തനായിരുന്നു. അലനും ശ്വേതയും വളര്ത്തച്ഛനും വളര്ത്തമ്മയും മാത്രമായിരുന്നു. ആമി എന്ന ജൂത പെണ്കുട്ടിയെ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ് ആദം.അവളുടെ മദ്യപാനിയായ അപ്പനെ വണ്ടിയോടിച്ച് പോയി ആക്സിഡന്റില് പെടുന്നതില് നിന്നും ഒരിക്കല് ആദം രക്ഷിച്ചിരുന്നു.അല്ലെങ്കിലും പള്ളിയില് വച്ചുതന്നെ അയാള്ക്ക് അവളെ ഇഷ്ടപ്പെട്ടിരുന്നല്ലോ. അങ്ങനെ അവര് മധുവിധു ആഘോഷിക്കാന് സ്കോട്ട്ലണ്ടിലെത്തുന്നു.അവിടെ സിറിയകുണ്ട്.അലനും ശ്വേതയും അമ്മ മേരിയുമുണ്ട്. അവിടെ വച്ച് ആമി ഗര്ഭിണിയാകുന്നു.എന്നാല് ആ കുഞ്ഞിനെ ഗര്ഭത്തില് വച്ചുതന്നെ നശിപ്പിക്കണം എന്നതായിരുന്നു ആദത്തിന്റെ ആഗ്രഹം. കല്യാണം കഴിഞ്ഞ് വര്ഷങ്ങളോളം കാത്തിരുന്നിട്ടും കുട്ടികളുണ്ടാകാത്തവരുണ്ട്.അപ്പോഴാണ് ദൈവം കനിഞ്ഞുതന്ന കുട്ടിയെ നശിപ്പിക്കണമെന്ന് പറയുന്നത്.ഇത് മേരി പോത്തന് തന്റെ ഇളയമകനെ ഉദ്ദേശിച്ച് പറയുന്നതാണ്.അവര്ക്ക് മക്കളില്ലല്ലോ.

       എന്നാല് പ്രസവത്തോടുകൂടി ആമി മരിക്കുന്നു.കുഞ്ഞിനെ അലനെയും ശ്വേതയേയും ഏല്പ്പിച്ച് ആദം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.പിന്നീട് ഇപ്പോഴാണ് അയാള് സ്കോട്ട്ലണ്ടില് കാലുകുത്തുന്നത്.തന്റെ അമ്മ മേരിപോത്തന്റെ സംസ്കാരച്ചടങ്ങില് പങ്കെടുക്കാന്. അലനും ശ്വേതയും പ്രത്യേകരീതിയിലാണ് ആദമിനോട് പെരുമാറുന്നത്.അതയാളില് സംശയം ജനിപ്പിക്കുന്നു.തന്റെ മകളുടെ തിരോധാനത്തില് ഇവര്ക്ക് പങ്കുണ്ടെന്നു വരെ പ്രേക്ഷകര്ക്ക് തോന്നുന്നുണ്ട്. താന് മകളെ ഇവരുടെ അടുത്ത് ഉപേക്ഷിച്ച് പോയതില് അയാള്ക്ക് അപ്പോള് ഖേദം തോന്നുന്നു. അന്വേഷണത്തിനെത്തിയ സ്കോട്ട്ലണ്ട് പോലീസിനോട് ആദം കയര്ക്കുന്നതും ശ്വേതയ്കും അലനും ഇഷ്ടപ്പെടുന്നില്ല.അതവര് തുറന്നു പറയുന്നുമുണ്ട്.എന്തെങ്കിലും വരുത്തിവച്ചിട്ട് അച്ചായനങ്ങ് പോയാല് മതി.ഇനി ഇവിടെ ജീവിക്കേണ്ടത് തങ്ങളാണല്ലോ എന്നാണവരുടെ വാദം.

       അലന് പോത്തനായി അഭിനയിച്ച ആക്ടര്ക്ക് നല്ല ഭാവിയുണ്ട്.അയാള് തികച്ചും ഊര്ജ്ജ്വസ്വലനായാണ് കാണപ്പെടുന്നത്.ഈ കഥാപാത്രം അത് ആവശ്യപ്പെടുന്നുണ്ട്.തന്റെ ഭാര്യ ഗര്ഭിണിയാണെന്നും ഡോക്ടറെ കാണാനാണ് പോയത് എന്നുമുള്ള വിവരം അയാള് ആദമില് നിന്നും മറച്ചുപിടിക്കുന്നതായുള്ള ഭാവപ്രകടനം തികച്ചും ആകര്ഷണീയമായി. ഭാര്യ ഗര്ഭിണിയായതുകൊണ്ടാണ് ആദമിന്റെ കുട്ടിയുടെ കാര്യത്തില് ഇവര്ക്ക് വിമുഖത എന്നു വരുത്തിയതിന് ഈ ആക്ടറെ പഴിക്കാനാവില്ലല്ലോ.അത് തിരക്കഥാകൃത്തിന്റെ പിഴവാണ്. അവള് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് അവര് അന്വേഷിക്കാത്തത് അതുകൊണ്ടാണ് എന്ന് വരുത്തിവയ്കുന്നതും ഇതുകൊണ്ടാണ്.

       ആദമിന് പക്ഷേ ഇതന്വേഷിച്ചല്ലേ പറ്റൂ.അയാളുടെ രക്തത്തില് പിറന്ന കുട്ടിയല്ലേ അവള്. അതുകൊണ്ടാണ് നരേന്റെ സിറിയകുമായി ചേര്ന്ന് അയാള് അന്വേഷണത്തിനിറങ്ങുന്നത്. ആ കുട്ടി മരിച്ചുപോയി എന്ന് നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്ന ഒരു സീനുണ്ട്.പോലീസുകാരുമായി ചേര്ന്ന് ചതുപ്പുനിലത്തില് നടത്തുന്ന തിരച്ചില്.അവിടെയും അലനും ശ്വേതയും വരുന്നുണ്ട്.അതും നമുക്ക് അങ്ങനെ തോന്നിപ്പിക്കാന് കാരണമാവുന്നുണ്ട്. അങ്ങനെയിരിക്കെയാണ് ആദം ഒരു ഫാമിലിക്കൊപ്പം തന്റെ കുട്ടിയെ കാണുന്നത്.ഒരു മിന്നലാട്ടം പോലെയേ അയാള്ക്കവളെ കാണാന് കഴിയുന്നുള്ളൂ. അവരുടെ വാഹനത്തെ അയാള് പിന്തുടര്ന്നെങ്കിലും അയാള്ക്ക് തന്റെ മകളെ കണ്ടെത്താനാവുന്നില്ല. എന്നാല് ആ കുട്ടി അവരുടെ വാഹനത്തിന്റെ പിന് ഭാഗത്ത് ബോധമറ്റ് കിടപ്പുണ്ടായിരുന്നു.

      സിറിയകും ആദമും ഒരു ക്രിമിനോളജിസ്റ്റിനോട് ഈ വിഷയത്തെ പറ്റി അന്വേഷിക്കുന്നുണ്ട്.ഇത്തരം തട്ടിക്കൊണ്ടുപോകലുകളില് കൂടുതലും ഇരകളാകുന്നത് പെണ്കുട്ടികളാണ്. അതില് ചില കുട്ടികള് ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം കൊല്ലപ്പെടുന്നു.ചിലരെ പറ്റി ഇപ്പോഴും ആര്ക്കും ഒന്നും അറിയില്ലാത്രേ.പോലീസിനുപോലും. അതു മാത്രമല്ല, സ്കോട്ട്ലണ്ടില് അടുത്തയിടെയായി തട്ടിക്കൊണ്ട് പോയ കുട്ടികളില് ജൂത പെണ്കുട്ടികളുമുണ്ടായിരുന്നു. ആദമിന്റെ മകള് ഹാഫ് ജൂതയായിരുന്നല്ലോ.ആമി ജൂത പെണ്കുട്ടിയായിരുന്നു.

     അങ്ങനെയിരിക്കെയാണ് സിറിയകിന്റെ അമ്മ എത്തുന്നത്.കെ.പി.എ.സി ലളിതയാണ് അമ്മയാകുന്നത്.അവിടെ അവര്ക്ക് ഡയ്സിയെ(ലെന) പരിചയപ്പെടേണ്ടിവരുന്നു.ഡയ്സിയുടെ വീട്ടുപേരില് നിന്നാണ് കാര്യങ്ങള് മാറിമറിയുന്നത്.അവള് കറുത്തച്ചനാരാ ധനയുള്ള കുടുംബത്തിലെ പെണ്കുട്ടിയായിരുന്നു.പിന്നീട് അമ്മ സിറിയകിന് ആ കാര്യം വിശദീകരിച്ച് കൊടുക്കുന്നുണ്ട്.പുറമെ സഭാവിശ്വാസികളായിരുന്നെങ്കിലും ഇവര് രഹസ്യമായി സാത്താനെ ആരാധിച്ച കൂട്ടരായിരുന്നു.ഈ വിവരം സിറിയക് ആദമിനോട് പറയുന്നു.ആദമിന് കാര്യങ്ങള് കൂടുതല് വ്യക്തമാവുകയായിരുന്നു. നാട്ടിലേക്ക് പോകാനിരുന്ന ഡയ്സിയെ സിറിയകും ആദമും ചേര്ന്ന് ചില നുണകള് പറഞ്ഞ് തട്ടിക്കൊണ്ട് പോകുന്നു.അവളെ ഒരു മുറിക്കുള്ളിലടയ്ക്കുന്നു.

       ശ്വേതയും ഡയ്സിയും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.ഡയ്സിയേക്കാളും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും തൊഴിലെടുക്കുന്നതിന്റെ കാര്യത്തിലായാലും മുന്നിട്ട് നിന്നത് ശ്വേതയായിരുന്നു.എന്നാല് അനുമോദനങ്ങളും പുരസ്കാരങ്ങളും ലഭിച്ചത് ഡയ്സിക്കാണ്.ഇതിന് കാരണം അവളുടെ സാത്താനായിരുന്നു എന്നാണവളുടെ വിശ്വാസം.എന്തും ചോദിക്കുന്നത് നല്കുന്ന ദൈവമാണീ കറുത്ത ശക്തി.ശ്വേതക്ക് കുട്ടികളില്ലായിരുന്നു.ഈ കറുത്ത ശക്തിയെ ആരാധിക്കുകയാണെങ്കില് അവള്ക്ക് കുട്ടികളുണ്ടാവും എന്ന് ഡയ്സി ശ്വേതയെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. അങ്ങനെയാണവര് കറുത്ത ശക്തിയെ ആരാധിക്കുന്നവരുടെ കൂടാരത്തിലെത്തുന്നത്.അവരുടെ പ്രൊഫസര് തന്നെയായിരുന്നു അവിടുത്തെ മുഖ്യ കര്മ്മി. ശ്വേത ഗര്ഭിണിയാകുന്നു.അതിന് പകരമായി അവര് ചോദിച്ചത് ആദമിന്റെ മകളെ ആയിരുന്നു.ശ്വേത അതിന് വഴങ്ങുന്നില്ല.എങ്കിലും ആദമിന്റെ ഹാഫ് ജൂതയായ മകളെ കറുത്ത ദൈവത്തെ ആരാധിക്കുന്ന ഇക്കൂട്ടര് ബലി നല്കാനായി കണ്ടുവച്ചിരുന്നതിനാല് തട്ടിക്കൊണ്ട് പോകുന്നു.

       മുഖ്യ കാര്മിയായ പ്രൊഫസറെയാണ് ആദ്യം ആദം വകവരുത്തുന്നത്.പിന്നീട് അങ്ങനെ നാഥേനിലേക്കെത്തുന്നു.ഇയാളുടെ കൂടെയാണ് അന്ന് ആദം തന്റെ മകളെ കണ്ടത്.നാഥേന് ഒരു ശ്രീലങ്കന് തമിഴനാണ്.അയാളുടെ ഭാര്യ സ്കോട്ട്ലണ്ടുകാരിയും.അവരുടെ മകളെ ആദം തട്ടിക്കൊണ്ടു പോകുന്നു.തന്റെ മകളെ ലഭിക്കാതെ ഈ കുട്ടിയെ വിട്ടുതരില്ല എന്ന് ആദം ഉറപ്പിച്ച് പറയുന്നു.അങ്ങനെ നിവര്ത്തിയില്ലാതെ നാഥേന് ആദമിനെ ആ ബലി നടക്കുന്ന ആലയത്തിലേക്ക് കൊണ്ടുപോകേണ്ടിവരുന്നു. പന്നീട് അവിടെ നടക്കുന്നത് ഒരു ഗംഭീര ഫൈറ്റാണ്. ഈ സിനിമയിലെ ഏക ജീവനുള്ള രംഗം ഇതാണ്.അല്ലാതുള്ളവയെല്ലാം ചത്തേ ചതഞ്ഞേ എന്ന മട്ടിലാണ് പോകുന്നത്. .കുട്ടിയെ രക്ഷിക്കാന് ആദമിന് കഴിഞ്ഞെങ്കിലും അയാളുടെ ജീവന് പൊലിയുകയാണ് .ചോരവാര്ന്ന് ആദം മരിക്കുന്നു.അവസാനം കുഴിമാടത്തിന് അരികില് നിന്ന് പ്രാര്ത്ഥിക്കുന്ന ശ്വേതയും അലനും ആദമിന്റെ മകളും.അവിടേക്കെത്തുന്ന സിറിയക്.അങ്ങനെയാണ് അറു ബോറനായ ഈ സിനിമ അവസാനിക്കുന്നത്.ഇത്തരം സിനിമകള് മലയാള സിനിമയ്ക് എന്താണ് സംഭാവന ചെയ്യുന്നത് എന്ന് ചോദിക്കരുത്.ഏതായാലും ഈ സിനിമ പ്രേക്ഷകര്ക്ക് സമ്മാനിക്കുന്നത് ബോറടിയുടെ രണ്ട് മണിക്കൂറുകളാണ്.


LATEST NEWS