ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള——ഈ സിനിമക്ക് ഒരു തീമുണ്ട്.വെറും തീമല്ല,സീരിയസ്സായ തീം.അതിനെ വേണ്ടവിധം അവതരിപ്പിക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തിനോ ക‌ഴിഞ്ഞിട്ടില്ല എന്ന് പറയുവാന്‍ ഖേദമുണ്ട്

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള——ഈ സിനിമക്ക് ഒരു തീമുണ്ട്.വെറും തീമല്ല,സീരിയസ്സായ തീം.അതിനെ വേണ്ടവിധം അവതരിപ്പിക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തിനോ ക‌ഴിഞ്ഞിട്ടില്ല എന്ന് പറയുവാന്‍ ഖേദമുണ്ട്

   പോളി ജൂനിയര് പിക്ചേര്സിന് വേണ്ടി നിവിന് പോളി നിര്മിച്ച് അല്ത്താഫ് സലിം സംവിധാനം ചെയ്ത സിനിമയാണ് ഞണ്ടുകളുടെ നാട്ടില് ഒരിടവേള. ലണ്ടനില് നിന്നുമെത്തുന്ന കുര്യന് ചാക്കോ ആയി നിവിന് പോളി വേഷമിടുന്നു.അയാളുടെ അപ്പന് ചാക്കോ ആകുന്നത് ലാലാണ്.അയാളുടെ അമ്മ ഷീലാ ചാക്കോ ആകുന്നത് ശാന്തികൃഷ്ണയാണ്. അയാള് സ്നേഹിക്കുന്ന പെണ്കുട്ടി റയ്ചല് ആകുന്നത് ഐശ്വര്യ ലക്ഷ്മി ആണ്. അല്ത്താഫ് സലീമും ജോര്ജ്ജ് കോരയും ചേര്ന്നാണ് ഈ സിനിമക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മുകേഷ് മുരളീധരനാണ് ഛായാഗ്രാഹകന്.

    ആധുനിക മലയാള സിനിമയില് സീക്വന്സുകളല്ല വിഷ്വലുകളാണ് പ്രധാന ഘടകമായി വരുന്നത് എന്നാണ് ദേശീയ അവാര്ഡ് ജേതാവായ ശ്യാം പുഷ്കരന് പറയുന്നത്. എന്തു തന്നെ ആയാലും പ്രേക്ഷകര്ക്ക് ആസ്വദിക്കാനുള്ള വക ആ സിനിമയില് ഉണ്ടായിരിക്കണം.അല്ലെങ്കില് ആ സിനിമകള് പ്രേക്ഷകര് പ്രേക്ഷകര് തള്ളിക്കളയും.

    കവി ഉദ്ദേശ്ശിച്ചത് എന്നാണ് ഒരു സംവിധായകന് അദ്ദേഹത്തിന്റെ സിനിമക്ക് പേരിട്ടത്.ഇവിടെ അല്ത്താഫ് ഈ സിനിമക്കിട്ടിരിക്കുന്ന പേര് ഞണ്ടുകളുടെ നാട്ടില് ഒരിടവേള എന്നാണ്.സിനിമയും പേരും തമ്മില് ഒരു ബന്ധവുമില്ല.ഈ സിനിമയിലെ കഥാപാത്രം ഡോ.സൈജു പറയുന്ന ഒരു ഡയലോഗില് നിന്നുമാണ് ഈ പേര് പൊന്തി വന്നത്. കിലുക്കം, ചിത്രം, ഒപ്പം, വന്ദനം ഇങ്ങനെയൊക്കെ പ്രിയദര്ശന്, ചിത്രങ്ങള്ക്ക് പേരിട്ടിട്ടുണ്ടെങ്കിലും അതിലൊരു സര്ഗ്ഗാത്മകത ഉണ്ടായിരുന്നു. ആ സര്ഗ്ഗാത്മകത ഇവിടെ നഷ്ടമാവുന്നില്ലേ എന്നൊരു സംശയം തോന്നുന്നതുകൊണ്ടാണിങ്ങനെ എഴുതുന്നത്.

    അദ്ധ്യാപികയായ ഷീലാ ചാക്കോക്ക് തനിക്ക് ക്യാന്സര് പിടി പെട്ടുവോ എന്ന് സംശയം. അതാണ് ലണ്ടനിലുള്ള മകനെ കേരളത്തിലേക്ക് വരുത്തിക്കാന് കാരണമാകുന്നത്.ഭയമാണ് ചാക്കോയെ ഭരിക്കുന്ന വികാരം. ഇതറിഞ്ഞപ്പോള് മുതല് അയാള് ചകിതനാണ്. ലണ്ടനില് നിന്നുമെത്തുന്ന കുര്യന് ചാക്കോ ഒരു സിംപിള്ട്ടനാണ്.(അന്തസാര ശൂന്യന്). പഠിക്കാനാണോ തൊഴിലെടുക്കാനാണോ ഇയാള് ലണ്ടനില് പോയതെന്ന് വ്യക്തമല്ല. റയ്ചല് പോലും ചോദിക്കുന്നുണ്ട് ലണ്ടനില് എന്തെടുക്കുകയായിരുന്നു എന്ന്. അമ്മ ക്യാന്സര് പിടിപെട്ട് വേദനിച്ച് കഴിയുന്പോള് ഇയാള് കൂട്ടുകാരനുമൊത്ത് സൂപ്പര്മാര്ക്കറ്റ് തുടങ്ങുന്നതിന്റെ ആലോചനയിലാണ്. ആരെ ചിരിപ്പിക്കാനാണ് ഈ താണതരം കഥാപാത്ര സൃഷ്ടി എന്ന് മനസ്സിലാകുന്നില്ല.ആരും ചിരിക്കുന്നുമില്ല.മൊബൈല് ഫോണില് വാട്സ് ആപ് നോക്കിയിരിക്കുന്ന കുട്ടികള് പോലും കുര്യന്റെ കുണ്ടാമണ്ടിത്തരം കണ്ട് ചിരിക്കുന്നില്ല. ഇക്കാലത്ത് കുട്ടികള് സിനിമക്ക് കയറുന്നത് വാട്സ് ആപ് നോക്കിയിരിക്കാനാണല്ലോ.തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില് കഴിഞ്ഞ മൂന്ന് വര്ഷമായി നാമിത് കാണുന്നതല്ലേ. എന്നിട്ടാണ് വങ്കത്തികള് ഫിലിം ഫെസ്റ്റിവല് കാര്ണിവലാക്കണമെന്ന് പറയുന്നത്.അതിന് കുടപിടിക്കാന് ചില ആഴ്ചപ്പതിപ്പുകളും.

    ഏതായാലും ചാക്കോ തന്റെ ഭാര്യക്ക് ക്യാന്സറാണെന്ന വിവരം വര്ക്കിച്ചനുമായി പങ്കുവയ്കുന്നു. ദിലീഷ് പോത്തനാണ് വര്ക്കിച്ചനാകുന്നത്. വര്ക്കിച്ചനാണ് ഡോക്ടര് സൈജുവിന്റെ പേര് നിര്ദ്ദേശ്ശിക്കുന്നത്.സൈജു കുറുപ്പാണ് ഡോക്ടര് സൈജു ആകുന്നത്. ഡോക്ടറുടെ മുന്നില് വളരെ ധൈര്യവതിയായിട്ടാണ് ഷീലാ ചാക്കോ ഇരിക്കുന്നത്.ചാക്കോ പേടിച്ചും. രണ്ടുപേര്ക്കും ധൈര്യം നല്കാന് ശ്രമിക്കുന്നുണ്ട് ഡോക്ടര്.

    കുട്ടികളോട് ഇക്കാര്യം അവതരിപ്പിക്കാന് ഷീലാ ചാക്കോ ആവശ്യപ്പെടുന്നു.അക്കാര്യം പറയാന് ശ്രമിച്ച് പരാജയപ്പെടുകയാണ് ചാക്കോ.കുട്ടികളെന്നാല് കുര്യന്,സാറാ (അഹാനാ കൃഷ്ണ)മേരി ടോണി (ശ്രിന്ധ അര്ഹാന്)ടോണി (സിജു വില് സണ്) തുടങ്ങിയവരാണ്.ഇവരില് കഥാപാത്രത്തിന്റേതായ ഛായയുള്ളത് ടോണിക്ക് മാത്രമാണ്.കുര്യന് സൈക്കിള് വാങ്ങാന് ഡക്കാല്ത്തണിലെത്തുന്നത് നോക്കുക,.ലണ്ടനില് ഇയാള് എന്തു ചെയ്യുകയായിരുന്നു എന്ന് ചോദിക്കാന് തോന്നും അത് കാണുന്പോള്. അവിടെ വച്ചാണ് നാം സുബ്ബുവിനെ പരിചയപ്പെടുന്നത്.അയാളും കുര്യനെപോലെ വെറും കോമാളി തന്നെ.സുബ്ബുവായിട്ടെത്തുന്നത് കൃഷ്ണ ശങ്കറാണ്.

    ഈ സിനിമക്ക് ഒരു തീമുണ്ട്.വെറും തീമല്ല,സീരിയസ്സായ തീം.അതിനെ വേണ്ടവിധം അവതരിപ്പിക്കാന് സംവിധായകനോ തിരക്കഥാകൃത്തിനോ ക‌ഴിഞ്ഞിട്ടില്ല എന്ന് പറയുവാന് ഖേദമുണ്ട്. കഥാപാത്രസൃഷ്ടി വേണ്ടും വിധം നിര്വ്വഹിക്കാന് തിരക്കഥാകൃത്തിനായില്ല.ഷീലാ ചാക്കോയുടെ കഥ വരുന്പോള് മാത്രമാണ് പ്രേക്ഷകര് ഉണര്ന്നെണീക്കുന്നത്.കുര്യനും മറ്റും കുട്ടിക്കളിയുടെ ആളുകളായി പോകുന്ന തരത്തിലാണ് കാര്യങ്ങള് കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.

    ഷീലയ്ക്ക് ക്യാന്സറാണെന്ന് അറിഞ്ഞിട്ടും കുട്ടികള് ദുഖിച്ചിരിക്കുന്നു എന്ന് പറയുകയും പിന്നീട് ആ കുട്ടികള് തന്നെ (സാറയും കുര്യനും) അതിനോട് ഗൗരവത്തോടെ അല്ല പ്രതികരിക്കുന്നത് എന്ന മട്ടിലും പറയുകയാണ് തിരക്കഥാകൃത്ത്. കുര്യന്റെ ലയ്സ് തീറ്റ അതാണ് വെളിവാക്കുന്നത്.സ്ഥലം വില്ക്കുന്ന കാര്യം ചാക്കോ പറയുന്പോഴും കുര്യന് സൂപ്പര്മാര്ക്കറ്റ് തുടങ്ങാന് അതുകൊണ്ട് കഴിയുമോ എന്നാണ് അയാള് ആലോചിക്കുന്നത്.ചാക്കോ ആകട്ടെ ആ പണം കൊണ്ട് എങ്ങനെ ഷീലയെ ചികിത്സിക്കാം എന്നാണ് ആലോചിക്കുന്നത്. കല്യാണം കഴിപ്പിക്കാനായിരിക്കും അമ്മ വിളിപ്പിച്ചത് എന്നാണല്ലോ കുര്യന് ആദ്യമേ തന്നെ കരുതുന്നത്.മാത്രമല്ല പ്ലെയിനില് വച്ച് ലയ്സ് പാക്കറ്റ് എങ്ങനെ പൊട്ടിക്കാം എന്നാണല്ലോ അയാളെ സഹയാത്രികന് പഠിപ്പിക്കുന്നത്. സിദ്ധാര്ത്ഥ് ശിവയാണ് സഹയാത്രീകനാകുന്നത്.

    അപ്പാപ്പന് കഥാപാത്രത്തെ കൊണ്ടുവന്നിരിക്കുന്നത് നോക്കുക.നമ്മുടെ ആധുനിക സിനിമയില് നിന്നും അപ്പന്, അമ്മ, അമ്മൂമ്മ തുടങ്ങിയവരൊക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില് ഈ കാഴ്ച ഒരു സുഖമുള്ള കാഴ്ച തന്നെയാണ്.എന്നാല് അതിനെ വേണ്ടും വിധം, ചങ്കില് തറക്കും വിധം അവതരിപ്പിക്കാന് സംവിധായക തിരക്കഥാകൃത്തുക്കള്ക്കാവുന്നില്ല.അവിടേയും കൊമാളിവത്കരണമാണ് സംഭവിച്ചിരിക്കുന്നത്.അല്ലെങ്കില് തന്നെ ഇന്നത്തെ പ്രേക്ഷകര്ക്ക് അതിലൊന്നും ഒരു താത്പര്യവുമില്ല.അവര്ക്ക് കുറച്ചു സമയം ഇളിക്കണം.അത് ഇവിടുത്തെ കൊമേഴ്സ്യല് സിനിമാക്കാര്ക്കറിയാം. ഇളിപ്പടങ്ങള് ഉണ്ടാകുന്നത് അതുകൊണ്ടാണ്.

    ഷീലയെ കീമോതെറാപ്പിക്ക് കൊണ്ടുപോകുന്നത് കുര്യനാണ്.അവരുടെ കൂടെ ആശുപത്രിയിലേക്ക് പോകാന് ചാക്കോക്ക് പേടിയായിരുന്നു.ചാക്കോയുടെ കുടുംബത്തില് പേടിയില്ലാത്തവരായി ആരുമുണ്ടായിരുന്നില്ല എന്നാണ് ചാക്കോ തന്നെ പറയുന്നത്. ഷീലയുടെ കുടുംബത്തില് ആര്ക്കും ഇന്നേവരെ ക്യാന്സര് ആര്ക്കും വന്നിട്ടില്ല എന്നാണ് ഷീല പറയുന്നത്.അതിന് പകരം പലര്ക്കും ഹാര്ട്ട് അറ്റാക്ക് ഉണ്ടായിരുന്നു. ഒരു ഉശിരന് ഇതിവൃത്തത്തെ എങ്ങനെയൊക്കെ നിസ്സാരവത്കരിക്കാമോ അങ്ങനെയെല്ലാം നിസ്സാരവത്കരിക്കുന്നുണ്ട് തിരക്കഥാകൃത്ത്.അപ്പാപ്പനെ പരിചരിക്കാനെത്തുന്ന യേശുദാസിന്റെ കഥാപാത്രം തന്നെ ഉദാഹരണം.ഷറഫുദ്ദീനാണ് യേശുദാസാകുന്നത്. ഷീലയുടേ കൂടെ ആശുപത്രിയിലേക്ക് പോകുന്ന കുര്യന് പരിചപ്പെടുന്ന റയ്ചല് എന്ന കഥാപാത്രം മറ്റൊരു ഉദാഹരണം. കുര്യന് റയ്ചലിനോട് പ്രേമം തോന്നുന്നുണ്ട് പോലും.ഓണത്തിന്നിടക്ക് പൂട്ടുകച്ചവടം എന്നേ പറയാവൂ.

    കുവൈറ്റിലായിരുന്നപ്പോള് പട്ടാളക്കാര് വന്ന് വീട് വിട്ട് പോകണം എന്ന് ഷീലയോട് പറയുന്പോള് എല്ലാം ഇട്ടെറിഞ്ഞ് മൂന്ന് കുഞ്ഞുങ്ങളേയും കൊണ്ട് ഒറ്റക്ക് ഷീല യാത്രയാകുന്ന വാങ്മയചിത്രം നമ്മെ കുര്യന് കാട്ടിത്തരുന്നിടത്താണ് ഈ സിനിമ സീരിയസ്സ് ആകുന്നത്.അമ്മ നമ്മുടെ മുന്നില് ധൈര്യം അഭിനയിക്കുകയാണോ എന്ന സാറയുടെ ചോദ്യത്തിനുത്തരമായാണ് കുര്യന് ഇത് പറയുന്നത്. ഈ സീരിയസ്സ്നെസ്സ് ആദ്യംമുതല്ക്കുതന്നെ സ്വീകരിക്കാമായിരുന്നു. രസമെന്നത് ചിരിയില് മാത്രമല്ല സംഭവിക്കുന്നത്.ദുഃഖത്തിലും രസമുണ്ട്.ഇത് മനസ്സിലാകണമെങ്കില് ഒരുവന് യഥാര്ത്ഥ കലാകാരനായിരിക്കണം.യഥാര്ത്ഥ ആസ്വാദകര്ക്ക് മാത്രമേ അത് മനസ്സിലാകുകയുള്ളൂ.ഐസ്ക്രീം കഴിക്കാന് തീയ്യറ്ററില് വരുന്നവര്ക്കും .വാട്സ് ആപ് നോക്കാന് വരുന്നവര്ക്കും ഇത് മനസ്സിലാകില്ല.

     ശരിയാണ് അപ്പാപ്പന്റെ മരണം ആവിഷ്കരിച്ചിരിക്കുന്നത് ചിരി തരുന്നുണ്ട്.കുര്യന് ലേയ്സിന്റെ പായ്കറ്റ് പൊട്ടിക്കുന്പോള് കരണ്ട് പോകുന്നു.ആ കറണ്ട് പോക്കിലാണ് അപ്പാപ്പന് മരിക്കുന്നത്. ഷീലയാണോ മരിച്ചത് എന്ന് പ്രേക്ഷകരെക്കൊണ്ട് വിചാരിപ്പിക്കുന്നുണ്ട് തിരക്കഥാകൃത്ത്.ഷീലയല്ല മരിച്ചത് എന്നറിയുന്പോള് ആശ്വാസമുണ്ടാകുന്നു പ്രേക്ഷകര്ക്ക്.പിന്നീടവര് കൊടൈക്കനാലിലെത്തുന്നു.അതും ക്യാന്സറിന്റെ റിസല്ട്ടെത്തുന്നതും പ്രേക്ഷകരില് ആകാംക്ഷക്ക് കാരണമാകുന്നുണ്ട്.അവരുടെ സന്തോഷം പ്രേക്ഷകരിലേക്കെത്തുന്നുണ്ട്.ഈ രീതി ആദ്യമേ  തന്നെ സ്വീകരിക്കാമായിരുന്നു.അതിനിടയിലുള്ള പ്രേമവും തമാശയുമൊക്കെ വിട്ടുകളയാമായിരുന്നു.പ്രേമമാണെങ്കില് സാറയുടെ പ്രണയമാണ് സാധൂകരിക്കത്തക്കതായിട്ടുള്ളത്.കുര്യന്റെ പ്രണയം അനവസരത്തിലുള്ളതായാണ് പ്രേക്ഷകര്ക്ക് അനുഭവപ്പെടുന്നത്. തന്മാത്ര എന്ന ബ്ലസ്സി ചിത്രത്തേക്കാള് മനോഹരമാക്കാനുള്ള അവസരമാണ് അതുവഴി സംവിധായകന് നഷ്ടപ്പെടുത്തിക്കളഞ്ഞത്.


LATEST NEWS