പുള്ളിക്കാരന്‍ സ്റ്റാറാ—-മൗലികമായ രചനകൊണ്ടും ആര്‍ജ്ജവമാര്‍ന്ന സംവിധാന ശൈലികൊണ്ടുംനമ്മെ ആകര്‍ഷിക്കാന്‍ പോന്ന സിനിമയാണ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമ

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുള്ളിക്കാരന്‍ സ്റ്റാറാ—-മൗലികമായ രചനകൊണ്ടും ആര്‍ജ്ജവമാര്‍ന്ന സംവിധാന ശൈലികൊണ്ടുംനമ്മെ ആകര്‍ഷിക്കാന്‍ പോന്ന സിനിമയാണ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമ

        കഥയും കഥാപാത്രങ്ങളുമില്ലെങ്കില് കലയില്ല.കഥയെന്നാല് ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ഒന്നാകണമെന്നില്ല.കഥാപാത്രമെന്നാല് ചലിക്കുന്ന ഒരു മനുഷ്യന് തന്നെ ആകണമെന്നില്ല.ഒരിലയെ വരച്ചുവച്ചാല് അത് കഥാപാത്രമാകാം.ഒരു ചിത്രകാരന് വരക്കുന്ന ചിത്രം അങ്ങനെ കഥയായിവരും.പാട്ടുകാരന് പാടുന്ന പാട്ട് അങ്ങനെ കഥയായിവരാം. രാജാ രവിവര്മ്മയുടെ ശകുന്തളക്ക് നമ്മോട് അങ്ങനെ കുറെ കാര്യങ്ങള് പറയാനുണ്ടെന്ന് വരുന്നു. ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴം നമ്മോട് ഇന്നും നിരന്തരമായി നിശ്ശബ്ദമായി എന്തോ സംസാരിക്കുന്നു.

      2014-ലെ 7 th ഡേ എന്ന സിനിമക്ക് ശേഷം ശ്യാംധര് സംവിധാനം ചെയ്ത പുള്ളിക്കാരന് സ്റ്റാറാ എന്ന സിനിമയിലുമുണ്ട് കുറെ കഥാപാത്രങ്ങള് .അതാണ് പ്രേക്ഷകരെ ഈ സിനിമ കാണാന് പ്രേരിപ്പിക്കുന്നത്.അതവരെ ആസ്വദിപ്പിക്കുന്നുമുണ്ട്. രതീഷ് രവിയാണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്. നേരത്തെ പറഞ്ഞിട്ടുള്ളതാണെങ്കിലും ഒരിക്കല് കൂടി പറയാം.വെറുതെ ഒരാള് മീശ പിരിച്ച് വച്ച് കിഴക്കോട്ടുപോയി വൈകുന്നേരം മീശ താഴ്ത്തിവച്ച് പടിഞ്ഞാറോട്ട് വന്നാല് മാത്രം ഒരുവന് കഥാപാത്രമാകില്ല.അതിന് ശക്തമായ കാര്യകാരണങ്ങള് വേണം. സാഹചര്യങ്ങള് അനൂകൂലമാകണം.മറ്റ് കഥാപാത്രങ്ങള് അതിനുള്ള സാഹചര്യമൊരുക്കണം.

      പുള്ളിക്കാരന് സ്റ്റാറാ എന്ന ഈ സിനിമയില് അതെല്ലാമുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന രാജകുമാരന് സാറാണ് ഈ സിനിമയിലെ കഥാനായകന്.ഇടുക്കി ജില്ലയിലെ സേനാപതി എന്ന സ്ഥലത്തുനിന്നും കൊച്ചിയില് ടീച്ചര്മാരുടെ ടീച്ചറായാണ് പുള്ളിക്കാരന് എത്തുന്നത്.ഇടുക്കി ജില്ലയുടെ ഒരു പ്രത്യേകത എന്തെന്നാല് അവിടെ കുട്ടികള്ക്ക് പേരിടുന്നത് അച്ഛന്റെയും അമ്മയുടേയും പേരുകള് കൂട്ടിച്ചര്ത്താണെന്ന് കഥ പറയുന്ന ആള് പറയുന്നുണ്ട്.കുമാരന് എന്നാണ് രാജകുമാരന് സാറിന്റെ അച്ഛന്റെ പേര്.അമ്മയുടെ പേര് രാജമ്മ.അങ്ങനെയാണ് പുള്ളിക്കാരന് രാജകുമാരനായത്.

       കുര്യച്ചന് രാജകുമാരന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ്.കുര്യച്ചനായെത്തുന്നത് ദിലീഷ് പോത്തനാണ്.കുര്യച്ചന് വാടകക്കെടുത്തുകൊടുത്ത ഫ്ളാറ്റിലാണ് രാജകുമാരന് സാര് താമസിക്കാന് വരുന്നത്.കെയര്ടേക്കര് ഭരതനുണ്ടവിടെ .ഹരീഷ് പെരുമനയാണ് ഭരതനാകുന്നത്.ഓമനാക്ഷന് പിള്ള എന്ന റിട്ടയേര്ഡ് പോലീസുകാരനുമുണ്ടവിടെ .ഇന്നസെന്റാണ് ഓമനാക്ഷന് പിള്ളയാകുന്നത്. പെണ്ണുങ്ങളുടെ പേരില് ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുള്ള ആളാണ് രാജകുമാരന് എന്നതുകൊണ്ട് മാത്രം കുര്യച്ചന്റെ ഭാര്യ സോഫിക്ക് കുര്യച്ചന് ഫ്ലാറ്റ് ഏര്പ്പാടാക്കി ക്കൊടുത്തതില് മുറുമുറുപ്പുണ്ട്.

       ഓമനാക്ഷന് പിള്ളയും കുര്യച്ചനും കൂടി വീണ്ടും രാജകുമാരനെ പെണ് വിഷയത്തില് കൊണ്ടുചെന്ന് ചാടിക്കുന്നു.തെസ്നിഖാന്റെ വേഷത്തിലാണത് സംഭവിച്ചത്.എന്നാല് ആ പ്രക്രിയ പൂര്ത്തീകരിക്കാനാവാതെ ആ സ്ത്രീകഥാപാത്രത്തിന്ന് അവിടം വിട്ട് പോകേണ്ടിവരുന്നു. രസകരമായിത്തന്നെ ഈ ഭാഗം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

      അങ്ങനെയാണ് രാജകുമാരന് മൂകാംബികയ്ക് പോകേണ്ടിവരുന്നത്. എന്നാല് ട്രയിന് കയറിയ രാജകുമാരന് വീണ്ടും പെണ് വിഷയത്തില് ചെന്നുപെടുന്നു.ഇത്തവണ അത് മഞ്ജിമയുടെ രൂപത്തിലാണ് വന്നതെന്ന് മാത്രം. മഞ്ജിമയാകുന്നത് ദീപ്തി സതിയാണ്.നീന എന്ന കഥാപാത്രത്തെ ആണ് ദീപ്തി സതി മലയാളത്തില് ആദ്യമായി അവതരിപ്പിച്ചത്. ട്രയിനില് വച്ച് അവളുടെ കാമുകന് വിവേക് അവളെ പറ്റിച്ച് കടന്നുകളയുന്നു.അവള് ആത്മഹത്യക്കൊരുങ്ങുകയാണ്.രാജകുമാരന് ചെയ്ത തെറ്റ് അവളെ അതില് നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചു എന്നുള്ളതാണ്.താഴേക്ക് ചാടാന് പോയ മഞ്ജിമയെ രാജകുമാരന് പിന്നില് നിന്നും വട്ടം പിടിക്കുകയാണുണ്ടായത്.പോലീസ് കേസെടുക്കുന്നു. അവള്ക്ക് പരാതിയൊന്നുമില്ല എന്നറിയിച്ചതിനാല് പോലീസ് അവരെ വിട്ടയയ്കുന്നു.രാജകുമാരന് അവള്ക്ക് ജീവിതത്തെപറ്റിയുള്ള ചില ഉപദേശങ്ങള് നല്കുന്നു.

     മഞ്ജിമയേയും കൂട്ടി ഫ്ലാറ്റിലെത്തുകയാണ് രാജകുമാരന് സാര്.കുര്യച്ചനും ഓമനാക്ഷന് പിള്ളയ്ക്കുമൊന്നും അതുള്ക്കൊള്ളാനാവുന്നില്ല.കാരണം പെണ് വിഷയമാണല്ലോ അവിടെ രാജകുമാരനുണ്ടാക്കിയത്.തര്ക്കങ്ങള്ക്കൊടുവില് ഓമനാക്ഷന് പിള്ളയുടെ ഫ്ലാറ്റില് രണ്ടു ദിവസം താമസിക്കാന് മഞ്ജിമക്ക് അനുവാദം ലഭിക്കുന്നു. അയാളുടെ ഭാര്യയും മക്കളും അമേരിക്കയിലാണല്ലോ.ആരെങ്കിലും ചോദിച്ചാല് മകളാണെന്ന് പറഞ്ഞാല് മതി എന്ന് പറഞ്ഞാണ് അത് സാധിച്ചെടുക്കുന്നത്.

     കഥ പറയാന് കഴിവുള്ള ഒരദ്ധ്യാപകനാണ് രാജകുമാരന് സാര്.അദ്ദേഹത്തെ മറ്റ് സാറന്മാരും ടീച്ചര് മാരും സുന്ദരന് സാര് എന്നാണ് വിളിച്ചിരുന്നത്.രസകരമാണ് അദ്ദേഹത്തിന്റെ പഠിപ്പിക്കുന്ന രീതി.ഉത്സാഹമില്ലാത്തവരെ കൂടിയും അദ്ദേഹം ഉത്സാഹികളാക്കിമാറ്റും.അതാണ് അദ്ധ്യാപകര് കുട്ടികളോടും ചെയ്യേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അതാണ് ലളിതം പാഠ്യ പദ്ധതി. ഈ ക്ളാസ്സ് മുറിയിലെ സംഭാഷണങ്ങളും അത് ആവിഷ്കരിച്ചിരിക്കുന്ന രീതിയും ആകാംക്ഷ ജനിപ്പിക്കുന്നത് തന്നെയാണ്.

     അങ്ങനെയിരിക്കെയാണ് രാജകുമാരന് സാറിന് മഞ്ജരി മുരളീധരനെ പരിചയപ്പെടേണ്ടിവരുന്നത്. ആശാ ശരത്താണ് മഞ്ജരിയെ അവതരിപ്പിക്കുന്നത്. ബസ്സിലെ സീനിലാണ് ആദ്യം ഇവരിവരും കാണുന്നത്.മഞ്ജരിക്ക് ആളെ മനസ്സിലായിരുന്നു.അവരും ഇടുക്കിക്കാരി ആയിരുന്നല്ലോ.അവര് സഹപാഠികളുമായിരുന്നു.ഇത് മഞ്ജരിയെ വിവാഹമാലോചിക്കാന് ചെന്നപ്പോള് അറിയുന്നതാ ണ്.ഓമനാക്ഷന് പിള്ളയും ഭരതനും കൂടിയാണ് ആ വിവാഹാലോചനക്ക് ചെന്നത് .രാജകുമാരന് സാറുമുണ്ടായിരുന്നു ഒപ്പം.

       രാജകുമാരനും മഞ്ജരിയും തമ്മിലുള്ള പരിചയത്തിന്റെ കഥ പറയുകയാണ് കുര്യാച്ചന്.അവരുടെ ഫ്ലാറ്റിന്റെ ടറസ്സില് വച്ചാണ് അയാള് അക്കഥ പറയുന്നത്. നേരം രാത‌്രി.കുളിര്മതോന്നുന്ന സിറ്റ്വേഷന്.കുളിര്മ തോന്നുന്ന പ്രണയകഥയും.കേള്വിക്കാരായി മഞ്ജിമയും ഓമനാക്ഷന് പിള്ളയും. .രാജകുമാരി എന്നൊരു സ്ഥലമുണ്ട് ഇടുക്കി ജില്ലയില്.അവിടുത്തെ ഒരു സ്കൂളിലെ വിദ്യാര്ത്ഥികളായിരുന്നു കുര്യാച്ചനും രാജകുമാരനും മഞ്ജരിയും.മഞ്ജരിക്ക് കുറച്ച് കൂടുതല് ഇംഗ്ലീഷറിയാം.അവളോട് രാജകുമാരന് പ്രണയം.അത് അവളോട് പറയാന് രാജകുമാരന് ഏര്പ്പാടാക്കുന്നത് കുര്യാച്ചനെ.കുര്യാച്ചന് മഞ്ജരിയോട് രാജകുമാരന്റെ പ്രണയത്തെ പറ്റി പറയുന്നു.രസകരമായ സംഭാഷണ ശൈലി കൊണ്ടാണ് ഇവിടെ തിരക്കഥാകൃത്ത് നമ്മെ ആകര്ഷിക്കുന്നത്.നിനക്ക് അവനോട് ഐ ലൗവ് യൂ ഉണ്ടോ എന്നാണ് കുര്യാച്ചന്റെ ചോദ്യം.ഉത്തരം മേബി എന്നായിരുന്നു. വാടാ നമുക്ക് പോവാടാ അവള് നിന്നോട് ഒന്നുമില്ല എന്നാണ് കുര്യാച്ചന് രാജകുമാരനെ ധരിപ്പിക്കുന്നത്.പിന്നീടാണ് അവര്ക്ക് അതിന്റെ അര്ഥം മനസ്സിലാകുന്നത് .അപ്പോഴേക്കും കുര്യാച്ചന് മേബി എന്ന ഇരട്ടപ്പേര് വീണുകഴിഞ്ഞിരുന്നു.

       എങ്കില് രാജകുമാരനൊക്കൊണ്ട് മഞ്ജരിയെ പ്രണയിപ്പിക്കാമെന്നായി അവര് മൂവര്ക്കും.അതിനുള്ള ശ്രമങ്ങളായി പിന്നീട്.പാതിരാത്രി ഫോണ് ചെയ്യിക്കാനുള്ള ശ്രമമായി.മഞ്ജരി സാറിന് പറ്റിയ പെണ്ണുതന്നെ എന്ന് മഞ്ജിമയും പറയുന്നുണ്ട്. എന്നാല് ഒരിക്കല് ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ രാജകുമാരന് സാറിന്റെ മുന്നിലേക്ക് മഞ്ജരി ടീച്ചറെ തേടി ഒരാളെത്തുന്നു.ആന്റണി.ടീച്ചറുടെ ആരാ എന്ന ചോദ്യത്തിന് അയാള് പറയുന്ന മറുപടി ഹസ്ബന്റാ എന്നായിരുന്നു.നെഞ്ചില് തീ കോരിയിട്ട പോലെയായിപ്പോയി രാജകുമാരന് സാറിന്.അതയാള് മഞ്ജിമയോട് പിന്നീട് പറയുന്നുമുണ്ട്. എന്നാല് അവര് തമ്മില് ബന്ധം പിരിഞ്ഞിരിക്കുകയാണെന്നറിയുന്പോള് രാജകുമാരന് ആശ്വാസമാകുന്നു, എന്നാലിതൊന്നും കുര്യച്ചനും ഓമനാക്ഷന് പിള്ളയ്ക്കും പിടിക്കുന്നില്ല.ഒന്ന് കെട്ടിയ പെണ്ണിന്റെ പിറകെ രാജകുമാരന് പോകുന്നതിലായിരുന്നു അവര്ക്ക് എതിര്പ്പ്.

      ഇതിനിടയിലാണ് മഞ്ജിമയ്ക്ക് രാജകുമാരനോട് ഇഷ്ടം തോന്നിത്തുടങ്ങുന്നത്. ഓമനാക്ഷന് പിള്ളയ്ക് അത് മനസ്സിലാകുന്നുണ്ട്.കുരിയച്ചനാണെങ്കില് മഞ്ജിമയെ കല്യാണം കഴിച്ചുകൂടെ എന്ന് രാജകുമാരനോട് ചോദിക്കുന്നുമുണ്ട്. ഒരിക്കല് മഞ്ജിമയുടെ ഇഷ്ടം രാജകുമാരനോട് ഓമനാക്ഷന് പിള്ള പറയാനുദ്യമിക്കുന്പോഴാണ് അയാള്ക്ക് ഫോണ് വരുന്നത്.മഞ്ജരി ടീച്ചര് ഓഫീസ് റൂമിലിരുന്ന് കരയുകയായിരുന്നത്രേ. കഥാപാത്ര സംഘര്ഷത്തിന്റെ രസനീയമായ കാഴ്ചാസുഖമാണ് പ്രേക്ഷകരിവിടെയൊക്കെ അനുഭവിക്കുന്നത്. മഞ്ജിമക്ക് തന്റെ പ്രണയം പറയാന് പറ്റാത്തതിന്റെ വേദന.തന്റെ പ്രണയം കൈവിട്ടുപോകുമോ എന്ന ആശങ്ക കൂടിയുണ്ടിതില്. കൂട്ടുകാരി ആഞജലീന (പേളി മാണി) ഇന്റര്വ്യൂ എടുക്കാന് വന്നപ്പോള് രാജകുമാരനെ പുകഴ്തിപ്പറഞ്ഞത് അവളുടെ മനസ്സില് ആഴത്തില് പതിഞ്ഞിരുന്നു.മാത്രമല്ല ആ രംഗം മഞ്ജിമയും വീക്ഷിച്ചിരുന്നതാണല്ലോ.അവളുടെ മുഖഭാവം മാറുന്നത് ഓമനാക്ഷന് പിള്ളയും ശ്രദ്ധിച്ചിരുന്നല്ലോ.

      ഒരാണ്കുട്ടി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പള്ളിയില് പോയതിന് ,മഞ്ജരി ടീച്ചര് വഴക്കുപറഞ്ഞതിന് ലഹളക്ക് വന്നിരിക്കുകയാണ് കുറെ മുസ്ളീം സഹോദരന്മാര്.അച്ഛന് അമ്മ അദ്ധ്യാപകന് എന്നിവരെ പറ്റി രാജകുമാരന്കുട്ടികള്ക്ക് പറഞ്ഞുകൊടുക്കുന്നു.സംഘര്ഷഭരിതമാണ് ഈ രംഗങ്ങളും.സഹൃദയരുടെ കണ്ണ് നനയാതിരിക്കില്ല.ആ കുട്ടിയും കരഞ്ഞുപോകുന്നു.അവനുള്ള സത്യം തുറന്നു പറയുന്നു.അവന് സിനിമക്ക് പോയതാണത്രേ. ടീച്ചര്മാരുടെ കഥയായതുകൊണ്ട് അവിടെ രാജകുമാരന് സാര് ആ മുസ്ലിം സഹോദരന്മാരെ ഉപദേശിക്കുന്നതില് തെല്ലും അരോചകത്വമില്ല.കുട്ടികളുടെ ഇത്തരം ചെയ്തികളില് മുതിര്ന്നവര് ഇടപെട്ടാല് കാര്യങ്ങള് കൂടുതല് വഴളാകുകയുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.

       മഞ്ജിമയുടെ പൂര്വ്വ കാമുകനെ താന് വിളിച്ചിട്ടുണ്ട് എന്ന് രാജകുമാരന് സാര് പറയുന്പോള് മഞ്ജിമ അദ്ദേഹത്തോട് കയര്ക്കുന്നു.അതും അവളുടെ ഉള്ളില് അയാളോടുള്ള സ്നേഹത്തെ കാണിക്കാനുപകരിക്കുന്നുണ്ട്.മഞ്ജരി ടീച്ചര് വിളിച്ചിട്ട് രാജകുമാരിയിലുള്ള അവരുടെ സ്കൂളില് കലോത്സവത്തിന് പോകുകയാണ് രാജകുമാരന് സാര്. അത് മഞ്ജിമയുടെ ഉള്ളില് സംഘര്ഷത്തിന് വീണ്ടും കാരണമാകുന്നു. എന്നാല് സ്കൂള് കലോത്സവത്തിനെത്തുന്ന രാജകുമാരന് സാര് മഞ്ജരിയുമായി സംസാരിച്ചത് ആന്റണിയെ പറ്റി ആയിരുന്നു.അവരുടെ ബന്ധം നേരെയാക്കുന്നതിനെപറ്റി ആയിരുന്നു. കാണാന് പാടില്ലാത്തത് കണ്ടു എന്നതുകൊണ്ടായിരുന്നു മഞ്ജരി ആന്റണിയില് നിന്നും അകന്നത്.ഡൈവോഴ്സ് ആയത്.കണ്ണു പോലും നമ്മെ പലപ്പോഴും ചതിക്കാം എന്നാണ് രാജകുമാരന് പറയുന്നത്.അതിനയാള് ഒരു കഥയും പറയുന്നു.അങ്ങനെ സന്തോഷത്തോടെ സ്കൂള് ബസ്സില് മടങ്ങുന്ന അവര് ഒരു അപകടത്തില് പെടുന്നു,അവരുടെ ബസ്സിന്റെ ടയര് പൊട്ടി ബസ്സ് കൊക്കയിലേക്ക് മറിയാന് പോകുന്നു.എന്നാല് ബസ്സ് മറിയുന്നില്ല.കല്ലില് തട്ടി നില്ക്കുന്നു.എന്നാല് ഒരു കുട്ടി താഴേയ്ക് വീണ് പോകുന്നു.ആ കുട്ടിയെ രക്ഷപ്പെടുത്തുന്നത് രാജകുമാരനാണ്.ആകാംക്ഷയുടെ നിമിഷങ്ങളാണ് സംവിധായകന് ഇവിടെ ഒരുക്കിയിരിക്കുന്നത്.ആശാ ശരത്തിന്റെ മികച്ച കുറെ റിയാക്ഷന്സും ഇവിടെ ഉണ്ട്.

      തിരിച്ചെത്തുന്ന രാജകുമാരനെ കാത്തിരുന്നത്അത്ഭുതത്തിന്റെ നിമിഷങ്ങളായിരുന്നു.മഞ്ജിമയുടെ അച്ഛനും അമ്മയും എത്തിയിരുന്നു.വിവേകും എത്തിയിരുന്നു.വിവേകിനെ ഒഴിവാക്കാമായിരുന്നു.പുത്തരിയിലെ കല്ലുകടിയായി വിവേകിന്റെ വരവ്.തുടക്കത്തിലെ മണ്ണെണ്ണ അരി പ്രയോഗങ്ങള് പോലെ ഇതും അരോചകമായാണ് അനുഭവപ്പെടുന്നത്.മഞ്ജരി വിളിച്ച കാര്യം കുര്യച്ചന് പറയുന്നു.അവിടെ മഞ്ജരിയുടെ ജീവിതം ശരിയാക്കല് ഇവിടെ മഞ്ജിമയുടെ ജീവിതം ശരിയാക്കല് .പിന്നെ പൂര്വ്വ കഥാഖ്യാനം.എല്ലാവര്ക്കുമിപ്പോള് രാജകുമാരന്റെ ജീവിതത്തെപറ്റി അറിയാം.അങ്ങനെ മഞ്ജിമയെ അയാള് വിവാഹം കഴിക്കും എന്ന് തോന്നിപ്പിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.ടപ്പ് ടപ്പ് എന്ന പാട്ടിന്റെ ആവശ്യമേ ഇല്ല.വെറുതെ സമയം കളഞ്ഞതു മാത്രം മിച്ചം.


LATEST NEWS