ത്രിശ്ശിവപേരൂര് ക്ലിപ്തം—- ഈ സിനിമയെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലാതെ മറ്റൊന്നും പ്രേക്ഷകര്ക്ക് ചെയ്യാനില്ല.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ത്രിശ്ശിവപേരൂര് ക്ലിപ്തം—- ഈ സിനിമയെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലാതെ മറ്റൊന്നും പ്രേക്ഷകര്ക്ക് ചെയ്യാനില്ല.

   ത്രിശ്ശിവപേരൂര് ക്ലിപ്തം--- ഈ സിനിമയെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലാതെ മറ്റൊന്നും പ്രേക്ഷകര്ക്ക് ചെയ്യാനില്ല.ഇത്തരം കുണ്ടാമണ്ടി സിനിമകള് വീണ്ടും വീണ്ടും ഉണ്ടാകുന്നല്ലോ എന്ന ഖിന്നതയിലാണിന്ന് പ്രേക്ഷകന്.

    ഡേവിഡ് പോളിയുടെ (ചെന്പന് വിനോദ്) വീട്ടിലെ മനസ്സമ്മതച്ചടങ്ങിന് പോകാനുള്ള തയ്യാറെടുപ്പുകള് കാണിച്ചുകൊണ്ടാണ് ത്രിശ്ശിവപേരൂര് ക്ലിപ്തം എന്ന ഈ രതീഷ്കുമാര് സിനിമ ആരംഭിക്കുന്നത്. ഡേവിഡ് പോളിയുടെ അമ്മയായി സെറീന വഹാബ് അഭിനയിക്കുന്നു.ഡേവിഡ് പോളിയുടെ ചേട്ടനായി അബി അഭിനയിക്കുന്നു. അമ്മയുള്പ്പെടെ എല്ലാവരും മദ്യപിക്കും.എന്നാല് ഡേവിഡിന്റെ മദ്യപാനം നിറുത്തണമെന്ന് എല്ലാവര്ക്കും ആശയുണ്ട് അതിനാണയാളെ പെണ്ണുകെട്ടിക്കുന്നത്.എന്നാല് അന്നും അയാള്ക്ക് സുഹൃത്തുക്കളുടെ വകയായി മദ്യം കിട്ടുന്നു.അതയാള് തന്റെ മുണ്ടിനുള്ളില് തിരുകുന്നു.അങ്ങനെയാണ് ഡേവിഡ് പോളി പള്ളിയിലേക്ക് പോകുന്നത്. ഇതിനെല്ലാം കൂട്ടുനില്ക്കുന്ന ഒരു പള്ളി വികാരിയേയും കാണാം.അയാള് ഡേവിഡിന്റെ ഇളയ സഹോദരനാണ്.

    പള്ളിയില് അരങ്ങേറുന്ന കോപ്രായങ്ങള് കണ്ട് പ്രേക്ഷകര് തല കുന്പിട്ടാല് അത്ഭുതപ്പെടാനില്ല.സമ്മതമാണോ എന്ന് ചോദിക്കുന്ന വികാരിയച്ചന്.സമ്മതമല്ല എന്ന് പറയാന് പ്രേരിപ്പിക്കുന്ന ഡേവിഡിന്റെ അമ്മ.ആ അമ്മ പെണ്ണിനെ എന്തിനാണ് അങ്ങനെ പ്രേരിപ്പിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.അച്ചന് അവളോട് മുട്ടുകുത്താന് പറയുന്നു.അവള് മുട്ടുകുത്തുന്നു.ഡേവിഡിനോട് മുട്ടുകുത്താന് പറയുന്നു.ഡേവിഡ് സമ്മതിക്കുന്നില്ല.എന്നാല് അയാള് മുട്ടുകുത്തുന്പോള് കുപ്പി താഴെ വീണ് പൊട്ടുന്നു.മദ്യം ഒഴുകുന്നു. ഇതൊന്നും കണ്ടിട്ട് പ്രേക്ഷകര്ക്ക് ചിരിവരുന്നില്ല.കരഞ്ഞുപോകും ഇതൊക്കെ കാണുന്പോള്.

   ആസിഫ് അലിയുടെ ഗിരിജാ വല്ലഭന് തെങ്ങിന്റെ മുകളില് പെടുന്നതും ഫയര്ഫോഴ്സുകാര് വന്ന് രക്ഷിക്കുന്നതുമാണ് അടുത്തത്. അതും നമ്മെ ചിരിപ്പിക്കാന് ഉദ്ദേശ്ശിച്ചുള്ളതാണ്.. സുനില് സുഗതയുടെ മേനോന്റെ മരുമകനാണ് ഗിരിജാ വല്ലഭന്.മേനോന് തന്റെ പെങ്ങളെ പറ്റിച്ചെടുത്ത ഭൂമിയിലാണ് ആ തെങ്ങ് നില്ക്കുന്നത്. മേനോനാകട്ടെ ദുഷ്ടനാണ്.മണ്ടനുമാണ്.അത്തരത്തിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തന്റെ അമ്മക്ക് അവകാശപ്പെട്ടതാണ് ആ ഭൂമി എന്ന് ഗിരി ഇടക്കിടക്ക് മേനോനെ ഓര്മിപ്പിക്കുന്നുണ്ടെങ്കിലും ഫലമൊന്നുമില്ല. ഗിരീജാ വല്ലഭന് ബ്ളൂ ഫിലിമിന്റെ സിഡി തേടി ടൗണിലെത്തുന്നതും പിന്നെ വേശ്യയുടെ അടുത്ത് പോകുന്നതും കണ്ട് പ്രേക്ഷകന് നടുങ്ങുന്നു.കാരണം ഇതൊക്കെ കാണാന് കേറി കാശു കളഞ്ഞല്ലോ പ്രേക്ഷകന്.

   അങ്ങനെ ആശാന്റെ കൂടെ ടൗണിലെത്തുന്ന ഗിരാജാ വല്ലഭന് അപര്ണ്ണാ ബാലമുരളിയുടെ ഭാഗ്യയെ കാണുന്നു.അവള് പെണ് കുട്ടികളെ ശല്യം ചെയ്ത,അവരുടെ പടം മൊബൈലിലെടുത്ത ബസ് ജീവനക്കാരനെ റോഡിലിട്ട് തല്ലുന്നതാണ് ഗിരിജാ വല്ലഭന് കാണുന്നത്.ഭാഗ്യ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. ഡേവിഡ് പോളിയേയും സംഘത്തേയും ഗിരി കാണുന്നുണ്ട്. അവര് ബാബുരാജ് അവതരിപ്പിക്കുന്ന ജോയ് ചെന്പാടന്റെ ആളുകളെ അടിച്ച് നിരപ്പാക്കുന്നതാണ് അവന് കാണുന്നത്. എന്തു കൊണ്ടോ അവന് അവരില് ഒരാളാകണമെന്ന് തോന്നുന്നു.കാരണം വ്യക്തമല്ല.അതുകൊണ്ടാണ് എന്തുകൊണ്ടോ എന്ന് പറഞ്ഞത്.തന്റെ അമ്മാവനില് നിന്നും രക്ഷപ്പെടലായിരുന്നു ഉദ്ദേശ്ശ്യമെങ്കില് അയാളുടെ അമ്മാവന് അത്ര ക്രൂരനല്ലല്ലോ.മണ്ടനാണെന്ന് വ്യക്തമാക്കപ്പെടുന്നുമുണ്ട്. തന്റെ തന്നെ ദൗര്ബ്ബല്യങ്ങള് അവസാനം വരെ നിലനിറുത്തിപ്പോകുന്നതുകൊണ്ട് അതില് നിന്നുമുള്ള രക്ഷപ്പെടലുമല്ല ഗിരിയുടെ ഉദ്ദേശ്ശ്യം. അങ്ങനെ എന്തെങ്കിലും പ്രത്യേക ഉദ്ദേശ്ശ്യ ലക്ഷ്യങ്ങളുള്ള ആളായല്ല ഗിരി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.ചെന്പാടന് ജോയിക്കും ഡേവിഡ് പോളിക്കും പ്രത്യേക ഉദ്ദേശ്ശ്യങ്ങളുണ്ട്.പരസ്പരം തോല്പിക്കുക എന്നുള്ളതാണ് അവരുടെ ലക്ഷ്യം.

   സുനിത.പി.എസ്സിനെ പ്രണയിച്ച് പരസ്പരം തോല്പിക്കാന് ശ്രമിച്ചതുമുതല് തുടങ്ങിയതാണ് അവരുടെ പോരടിക്കല്.ആശാന് പറഞ്ഞാണ് അക്കഥ ഗിരി അറിയുന്നത്.സ്കൂള് കാലഘട്ടത്തിലാണ് അക്കഥ അരങ്ങേറിയത്. തൃശ്ശൂരിലാണ് ഇക്കഥ അരങ്ങേറുന്നത്. ആസിഫ് അലിയുടെ മാത്രം തൃശ്ശൂര് ഭാഷ അത്രക്കങ്ങട്ട് ശരിയായില്യ എന്നു പറയട്ടെ. ഏതായാലും ആശാന്റെ സഹായത്താല് ഗിരി ഡേവിഡ് പോളിയുടെ സംഘത്തിലെത്തുന്നു.

    സി.ഡി ക്കടയില് നിന്നും ഗിരി വാടകയ്കെടുത്ത ബ്ലൂഫിലിമിന്റെ സിഡി അയാള് ഭാഗ്യയുടെ ഓട്ടോ റിക്ഷയില് വച്ച് മറന്നുപോകുന്നു. ഭാഗ്യയോട് ഗിരി പറയുന്നത് അത് ഒരു കല്യാണത്തിന്റെ സിഡി ആണെന്നാണ്. ഭാഗ്യയിലൂടെ സംവിധായകന് നമ്മെ മറ്റൊരു കഥയിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. അവള് ഒരു ചേരിയിലാണ് താമസിക്കുന്നത്.അവളുടെ അമ്മ ഒരു വേശ്യയായിരുന്നു.എന്നാല് അവള് ആ വഴിക്കല്ല പോകുന്നത്.അവള് താമസിക്കുന്നതിന്നടുത്ത് രണ്ട് പെണ്കുട്ടികളും അവരുടെ അമ്മയും അച്ഛനും താമസിക്കുന്നു.ആ അച്ഛന് മദ്യപിച്ച് കരള് തകര്ന്നുകിടക്കുന്ന ഒരാളാണ്.അയാളെ ചികിത്സിക്കാന് പണമില്ലാതെ ആ കുട്ടികളെ പഠിപ്പിക്കാന് കൂടി പണമില്ലാതെ അവര് കഷ്ടപ്പെടുകയാണ്.അവരെ സഹായിക്കുന്നത് ഭാഗ്യയാണ്.എന്നാലും അയ്യപ്പേട്ടന് എന്നൊരാള് അവരുടെ പിറകെ കൂടിയിട്ടുണ്ട്.അയാള് വിചാരിച്ചാല് അവരെ നല്ല നിലയിലാക്കാനും അവരുടെ അച്ഛന്റെ ചികിത്സക്കുള്ള പണം കണ്ടെത്താന് സഹായിക്കാനും കഴിയുമത്രേ.അതിന് ആ പെണ്കുട്ടികള് അയാള് പറയുന്നത് അനുസരിക്കണമത്രേ. അയ്യപ്പേട്ടന് എന്ന ലോട്ടറിക്കച്ചവടക്കാരന് മറ്റൊരു പെണ്കുട്ടിയെ പീഢിപ്പിക്കുന്നത് സംവിധായകന് നമ്മെ കാണിക്കുന്നുണ്ട്.

     തുടക്കത്തില് നാം ഗിരി പെണ്ണുകാണാന് പോകുന്നതായി കാണുന്നുണ്ടല്ലോ.രചന നാരയണന് കുട്ടിയുടെ ഭരതനാട്യവും കളരിപ്പയറ്റും പഠിച്ച പെണ്ണിനെയാണ് ഗിരി കാണാന് പോകുന്നത്.അവിടെ എത്തിയപ്പോഴല്ലേ ആ പെണ്ണിന് ഭ്രാന്താണെന്നുള്ള വിവരം ഗിരി അറിയുന്നത്.ഇതൊന്നും കണ്ടിട്ട് പക്ഷെ പ്രേക്ഷകര്ക്ക് ചിരിയേ വരുന്നില്ല.കരച്ചിലാണെങ്കില് വരുന്നുമുണ്ട്.കാശു പോയല്ലോ എന്നോര്ത്തിട്ട്.അതു പോലെ തന്നെയാണ് ഒരു ചൈനാക്കാരനോട്,അല്ലെങ്കില് ചൈനീസ് ഭാഷ സംസാരിക്കുന്ന നാടോടിയോട് ടി.ജി.രവിയുടെ ചേറു ഏറ്റുമുട്ടാന് പോകുന്നതും.ഗിരിയുടെ സഹായത്താല് ജയിക്കുന്നതും.

      ഇത്തരം വങ്കത്തരങ്ങളുടെ അവസാനമെന്നോണമാണ് ചെന്പാടന് ജോയിയുടെ സ്വര്ണ്ണക്കട ഉദ്ഘാടനം ചെയ്യുന്നതിനായി സിനിമാനടി നിലീന മെഹന്തി (ശില്പി ശര്മ) എത്തുന്നത്. ചെന്പാടന്റെ സ്വര്ണ്ണക്കട നിലീന ഉദ്ഘാടനം ചെയ്യരുത് എന്നാണ് ഡേവിഡ് പോളി കരുതുന്നത്.അതിനുള്ള കരുക്കള് നീക്കുകയാണ് ആ സംഘം.ഇതിനിടയിലാണ് ശ്രീജിത്ത് രവിയുടെ എസ്.ഐ കടന്നു വരുന്നത്.അയാളും ഇവരുടെ ക്ളാസ്മേറ്റാണ്.അവിടെ അന്ന് നടന്ന ഏതൊ കാര്യം ഇയാളില് ഇപ്പോഴും വൈരാഗ്യമായി കിടപ്പുണ്ട്.എന്തൊരു കുണ്ടാമണ്ടിക്കഥയാണിതെന്ന് പ്രേക്ഷകര് മൂക്കത്ത് വിരല് വച്ചു പോകും.അത്രക്കുണ്ട് വങ്കത്തം. ചെന്പാടന്റെ സ്വര്ണ്ണക്കട മെഹന്തി ഉത്ഘാടനം ചെയ്യാതിരിക്കാന് ഒറ്റ വഴി അവളെ കിടപ്പറയിലേക്ക് കൊണ്ടുപോയി അവിടെ നിന്നും ഉദ്ഘാടന സമയത്ത് ആ സ്ഥലത്ത് എത്തിക്കാതിരിക്കുക എന്നതാണ്.പക്ഷെ അവളുമായി കിടപ്പറ പങ്കിടണമെങ്കില് പത്ത് ലക്ഷം രൂപ നല്കണം എന്നാണ് നിലീനയുടെ മാനേജര് മന്സൂര് (സുധീഷ്) പറയുന്നത്.

      ടൗണിലുള്ള പുരയിടത്തില് നിന്നും അഞ്ച് സെന്റ് വില്ക്കാമെന്ന് ഗിരി പറയുന്നു. ഇനി പിന്നെ ജലജമാരെ തേടി പോകേണ്ടല്ലോ.അതാണയാള് പറയുന്നത്. പക്ഷെ വില്ക്കാന് ആളുമായി വരുന്പോള് അമ്മാവന് കോടതിയില് നിന്നും ഇഞ്ചക്ഷന് വാങ്ങിയിരുന്നത്രേ. എല്ലാവര്ക്കും നിലീനയുടെ അടുത്തുപോകണം.ആരുടെയും കൈയ്യിലാണെങ്കില് പണവുമില്ല.പിന്നീട് ഡേവിഡിന്റെ നേതൃത്വത്തില് പണം സ്വരൂപിക്കുന്നത് കണ്ടാല് നമുക്ക് ഛര്ദ്ദിക്കാന് തോന്നും. അയാളുടെ ചേട്ടന്, അബിയുടെ കഥാപാത്രവും പണമിടുന്നുണ്ട്.

     ഇതിനിടയില് ഭാഗ്യ അയ്യപ്പേട്ടനെ തലക്കടിക്കുന്നു.മുടിയാട്ടക്കളത്തറയില് അവളും മുടിയാട്ടത്തില് പങ്കെടുത്തുകൊണ്ടായിരുന്നു അത്. അയാള് ആ രണ്ട് പെണ്കുട്ടികളേയും കൂട്ടിക്കൊടുക്കാന് തുടങ്ങുകയായിരുന്നല്ലോ.അതയാള് അവളോട് പറയുകയും ചെയ്തിരുന്നു.അവളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

    ഡേവിഡ് പോളിയും സംഘവും സ്വരൂപിച്ച പത്ത് ലക്ഷം രൂപയുമായി ഗൗരി നടിയുടെ അടുത്തേക്ക് പോകുന്നു.പക്ഷെ ആരോ അവനെ മയക്കിക്കിടത്തി പണവുമായി മുങ്ങുന്നു.അതാരാണെന്നുള്ള അന്വേഷണം ചെന്നു നില്ക്കുന്നത് മന്സൂറിലാണ്. നടിയുടെ രോഗ വിവരത്തെ പറ്റിയുള്ള വാര്ത്ത അവര് ടി.വി.യില് കണ്ടിരുന്നു.ചെന്പാടനേയും മന്സൂര് പറ്റിക്കുകയായിരുന്നു.എന്നാല് അവന് മന്സൂറല്ല പൊറിഞ്ചുവാണെന്ന് ചേറു പറയുന്പോഴാണ് ഡേവിഡും കൂട്ടരും അറിയുന്നത്.പൊറിഞ്ചു ചേറുവിന്റെ പഴയ ഡ്രൈവറായിരുന്നു.അയാളെ പരിക്കേല്പ്പിച്ച് പണവുമായി കടന്നുകളഞ്ഞ ആളാണ് പൊറിഞ്ചു.ഡേവിഡും സംഘവും പൊറിഞ്ചുവിനെ പിടിക്കുന്നു.താനാണ് ഇതൊക്കെ ചെയ്യിച്ചത് എന്ന് കരുതി തന്നെ തേടി വന്ന ചെന്പാടന്റെ നേര്ക്ക് അയാള് പൊറിഞ്ചുവിനെ ഇട്ടുകൊടുക്കുന്നു.

    സ്കൂളിലെ ഒരു പരിപാടിയില് പങ്കെടുക്കാന് സുനിത.പി.എസ്. ഐ.എ.എസ് എത്തുകയാണ്.ജൂവ്വല് മേരിയാണ് സബ്ബ് കളക്ടര് സുനിതയാകുന്നത്.ഡേവിഡ് ഇപ്പോഴും അവളെ സ്നേഹിക്കുന്നുണ്ടെങ്കില് അതങ്ങട്ട് നടത്താം എന്ന് ബാബുരാജിന്റെ ചെന്പാടന് പറയുന്നു.അവളും വിവാഹിതയല്ലല്ലോ.പിന്നെ ഭാഗ്യയുടെ അടുത്ത് തന്റെ സിഡി ചോദിച്ചെത്തുന്ന ഗിരി.അവിടേയും കുണ്ടാമണ്ടി ഇഷ്ടപ്രകടനങ്ങള്.അവളാ സീഡി കണ്ടു എന്ന മട്ടിലുള്ള സംഭാഷണങ്ങള്.ഒപ്പം കേറിക്കോ നമുക്ക് പോകാം എന്നൊക്കെയുള്ള ഉദീരണം.പൈങ്കിളിയല്ല അതിലും താഴെയുള്ള എന്തോ ഒന്നാണീ സിനിമ.ഈ സിനിമയെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലാതെ മറ്റൊന്നും പ്രേക്ഷകര്ക്ക് ചെയ്യാനില്ല.ഇത്തരം കുണ്ടാമണ്ടി സിനിമകള് വീണ്ടും വീണ്ടും ഉണ്ടാകുന്നല്ലോ എന്ന ഖിന്നതയിലാണിന്ന് പ്രേക്ഷകന്.


LATEST NEWS