അവരുടെ രാവുകള്‍—-മനം പിരട്ടലുണ്ടാക്കുന്ന ഇത്തരം സിനിമകളുടെ സ്ഥാനം ചവറ്റുകുട്ടയിലാണ്. ബുദ്ധിയും ഭാവനയുമില്ലാത്തവര്‍ക്കുമാത്രമേ ഇത്തരം കുണ്ടാമണ്ടി സിനിമകള്‍ പടച്ചു വിടാനാകൂ.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവരുടെ രാവുകള്‍—-മനം പിരട്ടലുണ്ടാക്കുന്ന ഇത്തരം സിനിമകളുടെ സ്ഥാനം ചവറ്റുകുട്ടയിലാണ്. ബുദ്ധിയും ഭാവനയുമില്ലാത്തവര്‍ക്കുമാത്രമേ ഇത്തരം കുണ്ടാമണ്ടി സിനിമകള്‍ പടച്ചു വിടാനാകൂ.

             ഫിലിപ്പ് ആന്റ് ദ മങ്കി പെന്നിന് ശേഷം ഷാനില് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് അവരുടെ രാവുകള്. ആസിഫ് അലി, ഉണ്ണി മുകുന്ദന്,വിനയ് പോര്ട്ട്, അജു വര്ഗിസ്, ഹണിറോസ് തുടങ്ങിയവര് ഈ സിനിമയില് പ്രധാനപ്പെട്ട വേഷങ്ങള് അവതരിപ്പിച്ചിരിക്കുന്നു. ആസിഫ് അലി അവതരിപ്പിക്കുന്ന ആഷിഖ് എന്ന സിനിമാ നടന് സെറ്റില് നിന്നും ഒളിച്ച് പോകുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്.ഇതവന്റെ സ്ഥിരം പരിപാടിയല്ലേ എന്ന് ഉണ്ണി മുകുന്ദന്റെ സിദ്ധാര്ത്ഥ് ടിവിയില് ആ വാര്ത്ത കണ്ട് അഭിപ്രായം പറയുന്നു. ഡയറക്ടര് കോശിയുടെ സെറ്റില് വച്ചാണ് ഈ സംഭവമുണ്ടാകുന്നത്.

            ആഷിഖ് സിനിമയിലെത്തിപ്പെടാന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.കഥ പറയുന്ന വിനയ് പോര്ട്ടിന്റെ വിജയ് അങ്ങനെയാണ് നമ്മോട് പറയുന്നത്.ഏതോ പുരാതന ഗ്രാമത്തില് നിന്നാണ് ആഷിഖ് സിനിമയില് അഭിനയിക്കാനായ് കൊച്ചിയിലെത്തുന്നത്.ആ ഗ്രാമവാസികള് പിരിവെടുത്ത് കൊടുക്കുന്ന അന്പതിനായിരം രൂപയുമായാണ് ആഷിഖ് യാത്രയാവുന്നത്.ആഷിഖ് ആ ഗ്രാമത്തിലെ നടനായിരുന്നു.മിമിക്രി,ഡാന്സ് തുടങ്ങിയവയൊക്കെ ആഷിഖ് ആ ഗ്രാമവാസികള്ക്ക് മുന്നിലവതരിപ്പിച്ചിട്ടുണ്ട്. .കൊച്ചിയിലേക്കുള്ള ബസ്സ് കയറാനായ് നില്ക്കുന്പോള് ഒരാള് അവനെ ഉപദേശിക്കുന്നു “അറിവുണ്ടാകണമെന്ന്.” എന്തിനാണ് അയാള് അങ്ങനെ ഉപദേശിക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.പിന്നീട് മുകേഷിന്റെ സംവിധായക കഥാപാത്രം മനോജും ആഷിഖിനെ ഉപദേശിക്കുന്നുണ്ടല്ലോ “വിവേകം വേണമെന്ന് “പറഞ്ഞ്.ഇതൊക്കെ വെറും ജല്പനങ്ങളാണ്.എന്തു സംഭാഷണമാണ് അപ്പോള് ആ കഥാപാത്രം പറയേണ്ടത് എന്ന ഉള് വിളിയില്ലാത്തതിന്റെ കുഴപ്പമാണത്.

             അന്പതിനായിരം രൂപ കൊടുത്ത് ആഷിഖ് അങ്ങനെ അഭിനേതാവാകുന്നു.അതും ജൂനിയര് ആര്ട്ടിസ്റ്റായി.അവിടെയും ആഷിഖ് പരാജയപ്പെടുന്നു.അയാളെ അവര് പുറം തള്ളുന്നു. എഞ്ചിനീയറിംഗ് ഡിഗ്രിയുള്ള ആളാണത്രേ ഉണ്ണി മുകുന്ദന്റെ സിദ്ധാര്ത്ഥ്.അയാളുടെ കുടുംബത്തോടൊപ്പം അയാള് ജീവിക്കുന്നത് അയാളുടെ ജ്യേഷ്ഠന് ഗള്ഫിലിരുന്ന് ജോലി ചെയ്യുന്ന പണം കൊണ്ടാണ്.എന്തൊരു കഷ്ടമാണിത്.ഇക്കാലത്തും ഇങ്ങനെ എഞ്ചിനീയറിംഗ് പാസ്സായി വീട്ടില് വെറുതെയിരിക്കുന്നവരുണ്ടോ. വിജയ് എന്ന കഥാപാത്രത്തെക്കൊണ്ട് സംവിധായകന് പറയിപ്പിക്കുന്നത് അങ്ങനെയാണ്. പോരെങ്കില് ഇയാള്ക്ക് വായ് നോട്ടത്തിന്റെ അസ്കിതയുമുണ്ട്. ഇയാളെക്കൊണ്ട് സംവിധായകന് കാണിക്കുന്ന കോപ്രായങ്ങള് കണ്ടാല് നമുക്ക് ഛര്ദ്ദി വരും.ലൈഫ് ഈസ് എ നോസിയ എന്ന് ഴാങ്ങ് പോള് സാര്ത്ര് പണ്ടേ പറഞ്ഞു വച്ചിട്ടുണ്ടല്ലോ. ഈ സിദ്ധാര്ത്ഥാണ് പിന്നീട് ഹണി റോസിന്റെ ശിവാനിയുടെ സ്ഥാപനത്തില് ജോലിക്കെത്തുന്നത്.പിന്നീട് അവളെ വിവാഹം ചെയ്യുന്നത്.കുണ്ടാമണ്ടിത്തരങ്ങള് തന്നെ.

            കഥ പറയുന്ന വിനയ് പോര്ട്ടിന്റെ വിജയ് ഒരു സ്ഥാപനത്തിലെ എന്തോ ഒന്നിന്റെ ട്രയിനറാണ്.അമേരിക്കയിലിരിക്കുന്ന അവരുടെ രാവുകളാണ് നമ്മുടെ പകലുകളും പണവുമെന്നൊക്കെ അയാള് പുലന്പുന്നുണ്ട്.ഈ സിനിമ തന്നെയും പുലന്പലുകളാണല്ലോ.ഇയാളുടെ യഥാര്ത്ഥ പ്രശ്നം അയാള്ക്ക് പെട്ടെന്ന് ദേഷ്യം വരും എന്നുള്ളതാണ്.പലരെയും അയാള് അങ്ങനെ ട്രയിനിംഗ് നടക്കുന്ന മുറിയില് നിന്നും പുറത്താക്കിയിട്ടുണ്ട്.അങ്ങനെ ഒരാളെ പുറത്താക്കുന്പോള് അയാള് വിജയോട് പിന്നിട് ഏറ്റുമുട്ടുകയും വിജയ് അയാളുടെ തല ബീയര് കുപ്പിക്കടിച്ച് പൊട്ടിക്കുകയും ചെയ്യുന്നു.വിജയ് യുടെ കാമുകിയോട് മറ്റേ ആള് അപമര്യാദയായി പെരുമാറിയതുകൊണ്ടായിരുന്നു അത്.ഏതായാലും കന്പനി വിജയ് യെ പിരിച്ചു വിടാന് തീരുമാനിച്ചിരിക്കുകയാണ്.ഈ സമയത്താണ് മൂവരും ഒരു യാത്ര പോകുന്നതും അതിനിടയില് വച്ച് സ്ട്രോബോ ജോണ്സണെ കണ്ടുമുട്ടുന്നതും.

            വിജയ് യും സിദ്ധാര്ത്ഥും ആഷിഖും പരാജയപ്പെട്ടവരായീരുന്നല്ലോ.പരാജയപ്പെട്ടവര്ക്കാണ് ഇത്തരം ആളുകളുടെ ആവശ്യം. സ്ട്രോബോ ജോണ്സണെ ആണിവിടെ പരാമര്ശിക്കുന്നത്.സ്ട്രോബോ ജോണ്സണായി നെടുമുടി വേണു എത്തുന്നു. വിജയ് ഒഴികെ മറ്റ് രണ്ടുപേരും തങ്ങളുടെ ദുരനുഭവങ്ങള് സ്ട്രോബോയുമായി പങ്കുവയ്കുന്നുണ്ട്. ഇവരുടെ സ്വസ്ഥത അന്വേഷിച്ചുള്ളയാത്രയില് ഇവര് ഒരു മഞ്ഞ കാറിലാണല്ലോ യാത്ര ചെയ്യുന്നത്.അപ്പോള് താഴെ നന്പര് പ്ളേറ്റില് സ്ട്രോബോ എന്നെഴുതിയതു കാണിച്ച് ക്യാമറ മൂവരിലേക്കുമെത്തുന്ന ഒരു ഷോട്ട് കാണിച്ചിരുന്നുവല്ലോ.എന്തെങ്കിലും പ്രസക്തി അതിനുള്ളതായി തോന്നിയില്ല.മാത്രമല്ല അതൊരു തോന്ന്യാസ ഷോട്ടായി തോന്നുകയും ചെയ്തു.

            ആഷിഖ് സിനിമാ നടനാകുന്നതിന് മുന്പാണോ സ്ട്രോബോയെ കാണുന്നത്.അല്ല, അതിന് ശേഷമല്ലേ.അതെ. അതിന് ശേഷമാണ് സ്ട്രോബോയെ കാണുന്നത്.അപ്പോള് മുകേഷിന്റെ ഡയറക്ടര് മനോജിന്റെ അഭിനയകളരിയില് പോകേണ്ട കാര്യമില്ലല്ലോ.അപ്പോള് ആ സീനുകള് മുഴുവനും വെറുതെയായി.തിരക്കഥാ കൃത്തിന്റെ ഭാഗത്തുനിന്നും സംവിധായകന്റെ ഭാഗത്തുനിന്നും സംഭവിച്ച അക്ഷന്തവ്യമായ തെറ്റായി അത്. അതൊക്കെ വെറും കോപ്രായങ്ങളായി അധഃപതിച്ചു.( ഒരു സിനിമാ നടനാകണമെങ്കില് അറിവ് മാത്രം പോരാ എന്ന് ഡയറക്ടര് മനോജ് ,ആഷിഖ് അബുവിനേയും (അങ്ങനെയാണ് അയാളിപ്പോള് പേര് മാറ്റിയിരിക്കുന്നത്) അജു വര്ഗീസിന്റെ വിനോദിനേയും പറഞ്ഞു മനസ്സിലാക്കുകയും ഒബ്സേര്വേഷനാണ് മുഖ്യമെന്ന് ധരിപ്പിക്കുകയും ചെയ്യുന്നു.തന്റെ ഭാര്യയെ തന്നെ ഒബ്സേര്വ് ചെയ്യാനാണ് ആഷിഖിനെ പറഞ്ഞുവിടുന്നത്). ലെനെയാണ് മനോജിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

            വിജയ് എന്ന കഥാപാത്രത്തിന്റെ പ്രശ്നം മറ്റൊന്നാണ്.അയാള് കാരണമാണ് അയാളുടെ സുഹൃത്തായ സാം മരിക്കുന്നത്. കുറച്ച് പണത്തിന്റെ ആവശ്യത്തിനായ് സാം തന്റെ ക്ളൈന്റ്സിന്റെ അക്കൗണ്ടില് നിന്നും പണം പിന്വലിക്കുന്നു പോലും. അതിന്റെ രേഖകള് അയാള് ഓഫീസില് വച്ച് മറക്കുന്നു.രാത്രിയില് അതെടുക്കാന് ചെന്ന വിജയ് യും സാമും ലിഫ്റ്റില് കുടുങ്ങുന്നു.പുറത്തു കടക്കാന് ശ്രമിക്കവേ സാം കൊല്ലപ്പെടുന്നു.അതിന്റെ കുറ്റബോധമാണ് വിജയ്ക്.അതാണ് അയാളുടെ പ്രശ്നം. ഈ സാമിനെയാണ് സംവിധായകന് ഇടക്കിടക്ക് കാണിച്ച് നമ്മെ സംഭ്രമിപ്പിക്കുന്നത്. ഉടന്തടിച്ചാട്ടത്തിലൂടെയാണ് സംവിധായകന് ഇക്കഥ നമ്മോട് പറയുന്നത്.സിദ്ധാര്ത്ഥിന്റെ പ്രണയ കഥയും ഇവ്വിധം തന്നെയാണ് പറയുന്നത്.എന്തോന്ന് പ്രണയം.ഇതൊക്കെയാണോ പ്രണയം.ഹണി റോസിന്റെ ശിവാനിയെയാണ് ഇയാള് പ്രണയിക്കുന്നത്.ശിവാനി ഇയാള് ജോലിക്കെത്തുന്ന കന്പനിയിലെ ബോസാണുപോലും.ഒരു പണിയും ചെയ്യാതെ നടക്കുന്ന ഈ എഞ്ചിനീയറിംഗ് ഡിഗ്രിക്കാരന് അവിടെ ജോലി കൊടുക്കുന്നതുപോലും സിദ്ധാര്ത്ഥിന്റെ ജ്യേഷ്ഠന് പറഞ്ഞിട്ടാണത്രേ.അയാള് അതുകൊണ്ടു തന്നെ ഒരു പുള്ളിയായിരിക്കണം.പക്ഷെ അയാളെ നാം പരിചയപ്പെടുന്നതു പോലുമില്ല.കഷ്ടം തന്നെ! ശിവാനിയുടെ അച്ഛന് പണ്ട് ഇയാളെ ചികിത്സിച്ചിരുന്ന ഡോക്ടറായിരുന്നുവത്രേ.കൊച്ചു പ്രേമനാണ് ആ ഡോക്ടര്.

            ഈ പ്രശ്നങ്ങളൊക്കെ ഇവര് മൂവരും പറയുന്നത് സ്ട്രോബോ ജോണ്സണോടാണ്.അയാള്ക്ക് പരിഹാരം കാണാന് കഴിയുമെന്നവര് വിശ്വസിക്കുന്നു. എന്നാല് അയാളും പറ്റിപ്പാണെന്ന തോന്നത്തക്ക വിധത്തില് അയാള് പെട്ടെന്ന് അപ്രത്യക്ഷനാകുന്നു.എന്താണ് ഇതിന്റെയൊക്കെ അര്ത്ഥം .സംവിധായകന് പോലും പറയാന് പറ്റാത്ത ചോദ്യമാണിത്.കൃത്യമായ ഭാവനയില് നിന്നല്ല ഈ സിനിമ പിറന്നിരിക്കുന്നത്.അതാണ് ഈ കുണ്ടാമണ്ടിത്തരത്തിന്റെയൊക്കെ അര്ത്ഥം.ആസിഫ് അലിയുടെ ആഷിഖ് എന്ന കഥാപാത്രം താന് കടന്നു വന്ന വഴിയിലെ കഥ പറയുന്നതൊക്കെ നന്നായിട്ടുണ്ട്. അതു മാത്രമേ ഈ സിനിമയില് നന്നായിട്ടുള്ളൂ.ബാക്കിയെല്ലാം മനംപിരട്ടുന്നവയായിപ്പോയി. അവസാനം ഈ മൂവര് സംഘം അയാളെ തേടി യാത്ര പോവുകയാണ് എന്നൊക്കെ പറയുന്നു.അയാളെ അവര് കണ്ടുമുട്ടുനപോള് അയാള് മറ്റ് മൂന്ന് പേര്ക്ക് പ്രശ്നപരിഹാരം പറഞ്ഞുകൊടുക്കുവാന് ഉദ്യമിക്കുകയാണ്.അവര് സണ്ണി വെയ്നും ഷൈന് ടോം ചാക്കോയുമാണ്.മൂന്നാമന് അപ്രസക്തന്.പ്രശസ്തനായ മൂന്നാമനെ കിട്ടാത്തതു തന്നെ കാരണം.ഈ മൂവരും സ്വന്തം പേരുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. .ഹാ കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല.


LATEST NEWS