ബോബി——പൈങ്കിളിത്തരവും വഷളത്തരവും മാത്രമേയുള്ളൂ ഈ സിനിമയില് എന്ന് പറയേണ്ടി വന്നതില് ഖേദമുണ്ട്.

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബോബി——പൈങ്കിളിത്തരവും വഷളത്തരവും മാത്രമേയുള്ളൂ ഈ സിനിമയില് എന്ന് പറയേണ്ടി വന്നതില് ഖേദമുണ്ട്.

    സുഹറ എന്റര്ടെയിന്മെന്റ്സിന് വേണ്ടി സഗീര് ഹൈദ്രോസ് സുഹറ ഹൈദ്രോസ് എന്നിവര് ചേര്ന്ന് നിര്മ്മിച്ച ബോബി എന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഷെബി ചോവ്ഗത്ത് ആണ്.നീരജ്,മിയ ജോര്ജ്ജ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.അജു വര്ഗ്ഗീസ്,സുധീര് കരമന,ഷമ്മി തിലകന് ,സാജു നവോദയ,ഹേമന്ത്,നിഷ സാരംഗ് ,നീനാ കുറുപ്പ്,കലാശാല ബാബു തുടങ്ങിയവരുമുണ്ട് ഈ സിനിമയല്. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്ഗീസുമുണ്ട് ഇവരുടെ കൂട്ടത്തില്.

 സുനില് സുഗതയുടെ വികാരിയച്ചന്റെ ക്ളാസിരിക്കുന്ന ബോബിയുള്പ്പെടെയുള്ളവരെ കാണിച്ചുകൊണ്ടാണ് ഈ സിനിമ ആരംഭിക്കുന്നത്. പള്ളീലച്ചനാവാന് വീട്ടില് നിന്നും പറഞ്ഞു വിട്ടിരിക്കുന്നതാണ് ഇവരെ. എന്തു ചെയ്യാം ഇവരുടെ കഷ്ടകാലത്തിനാണോ എന്നറിയില്ല,അവര്ക്ക് ദൈവവിളി വന്നിട്ടില്ല.അതുകൊണ്ടാണവര് മദ്യപാനമുള്പ്പെടെയുള്ള വികൃതികളില് ഏര്പ്പെടുന്നത്.പെണ്ണുപിടിക്കാന് അവസരമുണ്ടായിരുന്നെങ്കില് ഇവര് അതും ചെയ്തേനെ. അവരുടെ രാത്രി സഞ്ചാരങ്ങള് പിടിക്കപ്പെടുന്നു.അവര് പുറത്താക്കപ്പെടുന്നു. അങ്ങനെ ഓരോരുത്തരായി അവരവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകുന്നു.ഡ്രൈവറുടെ കയ്യില് നിന്നും അടി വാങ്ങിച്ചാണ് അജു വര്ഗ്ഗീസിന്റെ കഥാപാത്രം മടങ്ങുന്നത്.

   അങ്ങനെ ഫ്ലാറ്റിലെത്തുന്ന ബോബി അറിയുന്നത് തന്റെ അപ്പന് അവിടെ എത്തിയിട്ടില്ല എന്നാണ് .രണ്ടാനമ്മയും അനുജനുമില്ല അവിടെ.ആകയാല് സെക്യൂരിറ്റിയാണ് ബോബിയെ സാജു നവോദയയുടെ കഥാപാത്രത്തിനരികിലേക്ക് പറഞ്ഞു വിടുന്നത്.എന്തോ വല്യ ഗുണ്ടയാണ് സാജു നവോദയയുടെ കഥാപാത്രം.അയാളുടെ അസിസ്റ്റന്റായി സിനോജ് വര്ഗീസിന്റെ കഥാപാത്രവുമുണ്ട്. ബോബി മദ്യപാനിയാണെന്നറിയുന്നതോടെ അയാളെ അവര്ക്കൊപ്പം കൂട്ടുന്നതിന് അവര്ക്ക് ബുദ്ധിമുട്ടുണ്ടായില്ല.

      ഈ ഫ്ലാറ്റിന്റെ പരിസരത്ത് വച്ചാണ് ബോബി, മരിയയെ കണ്ടുമുട്ടുന്നത്.ബോബിയേക്കാള് ഏഴ് വയസ്സ് പ്രായക്കൂടുതലുണ്ട് മരിയയ്ക്.മരിയയായി മിയ ജോര്ജ്ജ് അഭിനയിക്കുന്നു. പ്രേമം സിനിമയിലും അന്നയും റസൂലും എന്ന സിനിമയിലും നാം കണ്ടിട്ടുള്ളതു പോലെ ബോബി ,മരിയയുടെ പിറകെ നടക്കുന്നു.അവന് അവളില് അനുരക്തയായിക്കഴിഞ്ഞിരുന്നു. മരിയ ആ ഫ്ലാറ്റില് വാടകയ്കായിരുന്നു താമസ്സിച്ചിരുന്നത്. ജോലി നഷ്ടപ്പെട്ടതിനാല് അവള്ക്ക് വാടക കൊടുക്കുവാന് കഴിയുന്നില്ല.അവള ഇറക്കിവിടും ഫ്ലാറ്റിന്റെ ഉടമയായ മുസ്തഫ.മുസ്തഫയാകുന്നത് സുധീര് കരമനയാണ്.ഒരിക്കല് മുസ്തഫയുടെ അടുത്ത് വാടകയുടെ കാര്യം പറയാന് ചെന്ന മരിയയെ അയാള് കയറിപ്പിടിക്കുകയും ചെയ്യുന്നു. ഇത് ബോബി കാണുന്നു .അവനും അവന്റെ സുഹൃത്തുക്കളും ചേര്ന്ന് മുസ്തഫയെ അടിക്കുന്നു.

     മുസ്തഫക്ക് അടിയേറ്റെങ്കിലും ഇരുപത്തിഅയ്യായിരം രൂപ കൊടുത്തില്ലെങ്കില് അയാള് മരിയയെ ഫ്ലാറ്റില് നിന്നും ഇറക്കിവിടും.അതൊഴിവാക്കുന്നതെങ്ങനെ എന്ന് ആലോചിച്ച് കഷ്ടപ്പെടുന്പോഴാണ് അവര്ക്ക് ധര്മരാജന് ബോള്ഗാട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്വട്ടേഷന് കിട്ടുന്നത്.അയാളുടെ കാമുകിയെ തട്ടിക്കൊണ്ടു വരണമത്രേ.അവളാണെങ്കില് അതി സുന്ദരിയും.പണക്കാരിയും.തട്ടിക്കൊണ്ടുവന്നാല് ഇരുപത്തി അയ്യായിരം രൂപ കൊടുക്കും ധര്മജന്. ബോബിയും കൂട്ടരും അതേറ്റെടുത്ത് പണം സന്പാദിക്കുന്നു.അവര് ആ പണം മരിയയ്ക് കൈമാറുന്നു.അതാരാണ് ആ പണം കൊടുത്തത് എന്ന് വെളിപ്പെടുത്താതെ ആയിരുന്നു ആ കര്മ്മം.

     ഇത്തരം വളിപ്പുകള്ക്കുള്ളില് നിന്നുമാണ് സിനിമ സീരിയസ്സ് ആകുവാന് ശ്രമിക്കുന്നത്.കലാശാലബാബുവിന്റെ കഥാപാത്രം മേനോന്റെ മകനെ ആയിരുന്നു മരിയ രജിസ്റ്റര് മാര്യേജ് ചെയ്തിരുന്നത്.അത് സാധുവാകണമെങ്കില് ഒരു മാസം കഴിയണമായിരുന്നു. മേനോന് മകനെ മരിയയില് നിന്നുമകറ്റി മറ്റൊരു വിവാഹത്തിന് അവനെ നിര്ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. മാളില് സാധങ്ങള് വാങ്ങാനെത്തിയ മരിയയോട് ഇക്കാര്യം പറഞ്ഞ് മേനോന് മരിയയോട് വഴക്കിടുന്നുമുണ്ട്. ഈ ലോകത്തിലെ വക്കീലന്മാരെല്ലാം വില്ലന്മാരുടെ ആളുകളായതുകൊണ്ടാവാം കേസിന് പോകാനുദ്ദേശ്ശിക്കുന്ന മരിയയുടെ മുന്നില് അവരെല്ലാം വാതിലുകള് കൊട്ടിയടക്കുന്നത്.അവസാനം പോലീസില് പരാതിപ്പെടാനെത്തിയ മരിയയെ മേനോന്റെ ശിങ്കിടിയായ പോലീസുദ്യോഗസ്ഥന് മരിയയെ കുടുക്കി വേശ്യാവൃത്തിക്ക് കേസെടുക്കാന് മുതിരുകയാണ്.

     ഇത് ബോബിയുടെ സുഹൃത്തായ സാജു നവോദയയുടെ കഥാപാത്രം കാണുന്നുണ്ട്.അവന് ബോബിയെ വിവരമറിയിക്കുന്നു. ഈ പോലീസ് ഓഫീസര് മേനോനു വേണ്ടിയാണല്ലോ മരിയയെ കുടുക്കുന്നത്. ആ പോലീസ് ഓഫീസറുടെ ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് ബോബിയും കൂട്ടരും തട്ടിക്കൊണ്ടുപോയി മരിയയ്ക് വേണ്ടി പേശുന്നു. താന് പരുന്ത് ജാഫര് ആണ് എന്നോ മറ്റോ പറഞ്ഞാണ് ആ തട്ടിക്കൊണ്ട് പോകല് ബോബി ആസൂത്രണം ചെയ്യുന്നത്.മരിയ അങ്ങനെ ആ ഏടാകൂടത്തില് നിന്നും രക്ഷപ്പെട്ടെങ്കിലും അവള് അപമാനിതയായെന്ന കാരണത്താല് ആത്മഹത്യക്ക് ശ്രമിക്കുന്നു.ഇത് ബോബി കണ്ടുപിടിച്ചതിനാല് മരിയയെ ആശുപത്രിയിലെത്തിക്കാനും ജീവന് രക്ഷിക്കാനും കഴിഞ്ഞു.

     താന് എന്തിനാണ് എന്നെ രക്ഷിച്ചത് എന്ന ചോദ്യത്തിനുത്തരമായിട്ടാണവന് തനിക്ക് മരിയയോട് പ്രണയമാണെന്ന് പറയുന്നത്.പണം കൊണ്ടു വച്ചതും മുസ്തഫയെ തച്ചതും പോലീസ് പിടിയില് നിന്ന് മരിയയെ രക്ഷിച്ചതും എല്ലാം താനാണെന്നവന് പറയുന്നു. മരിയ തനിക്ക് അവനേക്കാള് പ്രായക്കൂടുതലുണ്ടെന്ന് പറഞ്ഞിട്ടും അവന് അവളെ ഉപേക്ഷിക്കാന് തയ്യാറാകുന്നില്ല.താന് മറ്റൊരാളെ പ്രണയിച്ച് രജിസ്റ്റര് മാര്യേജ് ചെയ്തതാണെന്ന് പറഞ്ഞിട്ടും അവളെ ഉപേക്ഷിക്കാന് അവന് തയ്യാറാകുന്നില്ല.

   എന്നാല് താന് രജിസ്റ്റര് മാര്യേജ് ചെയ്തവന് വിവാഹിതനാകുന്ന ആ തീയ്യതി തന്നെ തന്നെ കെട്ടണമെന്നായി മരിയ.അതിനവന് തയ്യാറാകുന്നു. അവരുടെ വിവാഹം രജിസ്റ്റര് മാര്യേജ് ചെയ്യപ്പെടുന്നു. എന്നാല് ശാരീരികമായുള്ള ബന്ധം മരിയ വിലക്കുകയാണ്.അതിനിടയിലുള്ള ബോബിയുടെ കൂട്ടുകാരുടെ കോമാളിത്തരങ്ങള് വെറുപ്പുളവാക്കുന്നവയാണ്.രണ്ടാനമ്മയാണെങ്കില് ബോബിയെ അവരുടെ ഫ്ലാറ്റില് കയറ്റുന്നുമില്ല.പിന്നെ ആശ്രയം മരിയയുടെ ഫ്ലാറ്റ് തന്നെ.

   ഈ സിനിമ തുടങ്ങുന്നതു തന്നെ ലൈംഗിക സമര്പ്പണത്തെക്കുറിച്ച് പ്രഭാഷണിച്ചുകൊണ്ടാണല്ലോ. മരിയയുടേയും ബോബിയുടേയും വിവാഹത്തിന് ശേഷവും അത് തുടരുകയാണ്.അതായത് അവിടെ അവന് അത് നിഷേധിക്കപ്പെടുന്നു. മരിയ ഇപ്പോഴും അജയ് യെ പ്രതീക്ഷിച്ചാണിരിക്കുന്നത്. ഒരുമാസത്തിന് ശേഷമേ രജിസറ്റര് മാര്യേജ് കഴിഞ്ഞ് ഒരുമിച്ച് താമസിക്കാന് സാധിക്കുകയുള്ളു എന്നാണ് അജയ് യുടെ കാര്യത്തില് പറയുന്നത്.അത് ബോബിയുടെ കാര്യത്തില് പ്രാവര്ത്തികമാക്കപ്പെടുന്നില്ല. യുക്തി ഭംഗം തന്നെ.

    മരിയയുടെ സഹോദരന് ആന്റണി അവളേയും ഭര്ത്താവ് ബോബിയേയും തറവാട്ടിലേക്ക് ക്ഷണിക്കുകയാണ്.പരിഭവങ്ങളെല്ലാം മറന്ന്.ബോബിയും മരിയയും അങ്ങോട്ട് പുറപ്പെടുകയാണ്.അവിടെ ബോബിയെ എല്ലാവര്ക്കും ഇഷ്ടപ്പെടുന്നു.മരിയക്ക് മാത്രം അത് ഉള്ക്കൊള്ളാനാവുന്നില്ല.എന്നാലവള്ക്ക് താന് അവ നെ സ്നേഹിച്ചുതുടങ്ങിയത് മെല്ലെ മെല്ലെ അംഗീകരിക്കേണ്ടി വരുന്നു. .ഇതളിടും ഒരു നിമിഷം എന്ന ഗാനരംഗം അതാണ് കാണിച്ചുതരുന്നത്.നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ പാട്ട് സംവിധായകന്.

    സ്നേഹാദരങ്ങളും സ്വത്തിന്റെ വീതവും പറ്റി ഫ്ലാറ്റില് തിരിച്ചെത്തുന്ന മരിയയേയും ബോബിയേയും കാത്തുനിന്നത് സങ്കടങ്ങളായിരുന്നു.ബോബിക്ക് തന്റെ പിതാവിനെ കാണേണ്ടിവരുന്നു.അയാള്ക്ക് ഒരിക്കലും ഉള്ക്കൊള്ളാനാവുമായിരുന്നില്ല ബോബിയുടെ പ്രണയവും വിവാഹവും.അയാള് ബോബിയെ അതില് നിന്നും പിന്മാറുവാന് നിര്ബന്ധിക്കുന്നു.അപ്പന്റെ സ്നേഹത്തിന്റെ ആഴം കണ്ടതോടെ മനസ്സില്ലാ മനസ്സോടെ അവന് മൗനസമ്മതം മൂളുകയാണ്. എന്നാലും അയാള് ഒരു പരീക്ഷണത്തിന് മുതിരുകയാണ്.എന്നാല് ബോബിയേയും കൊണ്ട് മരിയയുടെ ഫ്ലാറ്റിലെത്തിയ അയാള് കാണുന്നത് വാതില് തുറക്കുന്ന അജയ് യെ ആണ്.

    അവന് മരിയയെ തെറ്റിദ്ധരിപ്പിച്ചാണ് അവിടെ കടന്നു കൂടിയിരിക്കുന്നത് അത്രേ.വീണ്ടും യുക്തിനിരാസം.അവളെ വിവാഹം കഴിച്ച് കൊണ്ടു പോകാനാണ് അജയ് എത്തിയിരിക്കുന്നത്.അവള് പോകട്ടെ എന്ന് ബോബിയുടെ പിതാവും.അങ്ങനെ അവര് പോകാന് തയ്യാറെടുക്കുന്പോള് സാജുവിന്റെ കഥാപാത്രം വന്ന് കഴിഞ്ഞ കാര്യങ്ങളൊക്കെ മേനോന്റെ മുന്നില് വച്ച് പറയുന്നു.മേനോനാണല്ലോ മരിയയെ

   പോലീസുകാരന്റെ സഹായത്താല് വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്യിക്കാന് മുതിരുന്നത്.ബോബിയാണല്ലോ അവളെ രക്ഷിക്കുന്നത്.ഓടിയിറങ്ങി താഴെ എത്തുന്ന ബോബിയെ അവള് ചുംബിക്കുന്നതോടെ സിനിമ തീരുകയും ചെയ്യുന്നു.പൈങ്കിളിത്തരവും വഷളത്തരവും മാത്രമേയുള്ളൂ ഈ സിനിമയില് എന്ന് പറയേണ്ടി വന്നതില് ഖേദമുണ്ട്.


LATEST NEWS