ചങ്ക്സ്-ഭാവനാ വിലാസമില്ലാത്ത സംവിധായകര്‍ക്ക് മാത്രമേ ഇത്തരം സിനിമകള്‍ പടച്ചുവിടാന്‍ തോന്നൂ.സംസ്കാരത്തെ പ്രോജ്ജ്വലിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത ഇത്തരം സിനിമകള്‍ ആസ്വാദകര്‍ തിരസ്കരിക്കും

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചങ്ക്സ്-ഭാവനാ വിലാസമില്ലാത്ത സംവിധായകര്‍ക്ക് മാത്രമേ ഇത്തരം സിനിമകള്‍ പടച്ചുവിടാന്‍ തോന്നൂ.സംസ്കാരത്തെ പ്രോജ്ജ്വലിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത ഇത്തരം സിനിമകള്‍ ആസ്വാദകര്‍ തിരസ്കരിക്കും

           കല സംസ്കാരത്തിലേക്ക് ,ഉന്നതമായ മാനസികാവസ്ഥയിലേക്ക് എത്തിച്ചേരാന് ആസ്വാദകനെ സഹായിക്കണം. ആസ്വാദകന്റെ ഉള്ളില് വിമലീകരണം എന്ന പ്രക്രിയ നടന്നാല് മാത്രമേ ഇത് സംഭവിക്കുകയുള്ളൂ.അരിസ്റ്റോട്ടല് പറയുന്ന കഥാര്സിസ് ഇതാണ്.ഇത്തരം അവസ്ഥയിലേക്ക് മനുഷ്യ മനസ്സിനെ കൊണ്ടെത്തിക്കാന് ഭൂരിഭാഗം കലാകാരന്മാര്ക്കും സാധിക്കാറില്ല.കാരണം അവരുടെ ഉള്ളില് അത് സംഭവിക്കുന്നില്ല.കണ്ടവനല്ലേ കാട്ടിക്കൊടുക്കാനൊക്കൂ.അറിഞ്ഞവനല്ലേ അറിയിക്കാനൊക്കൂ.

          വൈശാഖാ രാജന് നിര്മിച്ചിരിക്കുന്ന ചങ്ക്സ് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഒമര് ആണ്.ബാലു വര്ഗീസ് ഈ സിനിമയില് റൊമാരിയോ വര്ഗീസായിട്ടെത്തുന്നു. വൈശാഖ് നായര് യൂദാസാകുന്നു. ധര്മജന് ബോള്ഗാട്ടി ആത്മാറാമും ഗണപതി റിയാസുമാകുന്നു.റിയയാകുന്നത് ഹണിറോസും ഷെറിന് ആകുന്നത് മറീനയുമാണ്.റൊമാരിയോയുടെ പിതാവും റിയല് എസ്റ്റേറ്റ് ബിസിനെസ്സുകാരനുമാകുന്നത് ലാലും പണക്കാരന് പാപ്പിയും റിയയുടെ പിതാവുമാകുന്നത് സിദ്ധിഖുമാണ്. .ആല്ബിയാണ് ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത്.

          തുടക്കം മുതല് തന്നെ താളം തെറ്റിയ അവസ്ഥയിലാണ്.സംവിധായകന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. ഭാവനയില്ലായ്മയാണ് നാം കാണുന്നത്.മെക്കാനിക്കല് എഞ്ചിനീയറിംഗിന് പഠിക്കുന്ന കുട്ടികളുടെ കോളേജ് ക്യംപസ്സിലേക്കാണ് ആദ്യമേതന്നെ നാം പോകുന്നത്.നമ്മെ ചിരിപ്പിക്കാന് സംവിധായകന് പെടാപ്പാട് പെടുന്നത് കാണുന്പോള് സഹതാപമേ തോന്നുകയുള്ളൂ.ഇദ്ദേഹത്തിന്റെ ആദ്യ സിനിമയായ ഹാപ്പി വെഡ്ഢിംഗ് നമ്മെ ഏറെ രസിപ്പിച്ചിരുന്നുവല്ലോ.

          റൊമാരിയോ ,യൂദാസ് ,ആത്മാറാം ,റിയാസ് തുടങ്ങിയവരുടെ ഇടയിലേക്കാണ് റിയ പഠിക്കാനെത്തുന്നത്.ആ കോളേജിലാകട്ടെ മറ്റ് പെണ്കുട്ടികളൊന്നും പഠിക്കുന്നുമില്ല.ചോക്ലേറ്റ് എന്ന സിനിമയില് പെണ് കുട്ടികള് പഠിക്കുന്ന കോളേജിലേക്കെത്തുന്നത് പൃഥ്വിരാജിന്റെ കഥാപാത്രമാണല്ലോ. ആദ്യ പകുതിയിലെ പാട്ടുകളത്രയും സൂചിപ്പിക്കുന്നത് ഈ സിനിമ കൊണ്ട് സംവിധായകന് ഒന്നും പറയാനില്ല എന്നതാണ്.അനുഭവം നഷ്ടപ്പെട്ടിരിക്കുന്നു.അത് പകരാനുള്ള ത്രാണിയും സംവിധായകന് നഷ്ടപ്പെട്ടിരിക്കുന്നു.പാട്ടുകളാണെങ്കില് പരമ ബോറും.

            റിയയെ പ്രണയിക്കുന്ന ഒരു പെണ്കുട്ടിയുണ്ട്.മറീനയുടെ ഷെറിന്.അവള് ലെസ്ബിയനാണെന്നാണ് പാപ്പി പറയുന്നത്.അവളെ ഒതുക്കി ഓടിക്കാനാണ് വര്ക്കി വരുന്നത്.ഒതുക്കപ്പെടുന്നത് വര്ക്കിയാണെന്ന് മാത്രം.അവളുടെ കൈയ്യില് നിന്നും അടിവാങ്ങി വര്ക്കിയുടെ തല പൊട്ടുന്നു. ഇവിടെ ലാലിന്റെ വര്ക്കിയുടെ ലബനീസ് പോലുള്ള തമാശകള് ഏല്ക്കുന്നുമില്ല.അല്ലെങ്കില് തന്നെ ഏത് തമശായാണ് ഈ സിനിമയില് തമാശ.

           ലാല് ജൂനിയര് സംവിധാനം ചെയ്ത ഹണീബീ ഒന്നില് തെറിയുടെ പൊടിപൂരമായിരുന്നു.ഹണീബീ 2 ല് വഷളത്തരത്തിന്ന് കുറവ് വന്നു എന്ന് മാത്രം.ഈ സിനിമയും ആ വഴിക്കാണോ പോകുന്നത് എന്ന് ഒരുവേള തോന്നിപ്പോയിയിരുന്നു.റൊമാരിയോയുടെ അമ്മ മേരി പോലും തെറിപറയുന്നുണ്ട് ഇടവേളക്ക് ശേഷം.അതൊന്നും സാരമില്ല.ജീവിതത്തില് അത്തരം കഥാപാത്രങ്ങളുണ്ടാവുമല്ലോ. പക്ഷെ അതേറിപ്പോകരുതെന്ന് മാത്രം.ഇക്കഴിഞ്ഞ കേരള ഫിലിം ഫെസ്റ്റിവലിലും അത്തരമൊരു സിനിമ കാണിക്കുകയുണ്ടായി. വഷളന്മാര് വഷളത്തരം പറഞ്ഞില്ലങ്കിലല്ലേ അത്ഭുതമുള്ളൂ.

           അങ്ങനെ റിയ, ഒരു ട്രിപ്പ് പോകാനായി റൊമാരിയോയെ ക്ഷണിക്കുകയാണ്.അവളുടെ കൈയ്യില് പണമില്ലാത്രേ.പണക്കാരന്റെ മകളായ അവളെയും കൊണ്ട് അങ്ങനെ റൊമാരിയോ ഗോവയ്ക് ട്രിപ്പ് പോകുകയാണ്.അവളുടെ സകല ചിലവുകളും വഹിക്കാം എന്ന നിബന്ധനയോടെ. മലയാള സിനിമയില് നിന്നും കേള്ക്കുന്ന പുതിയ കുണ്ടാമണ്ടിത്തരമാണിത്. .അവിടെ അവര് പാട്ടൊക്കെ പാടി അടിച്ച് പൊളിക്കുകയാണ്.എന്ത് പാട്ട് എന്തോന്ന് പാട്ട്.സമയം രണ്ടര മണിക്കൂറാക്കണമല്ലോ.റിയ കുളിക്കുന്നിടത്ത് റൊമാരിയോ ഒളിഞ്ഞു നോക്കുന്നു.പിടിക്കപ്പെടുന്നു.അവള് അവന്റെ കണ്ട്രോള് പരീക്ഷിക്കുകയാണത്രേ. ഛര്ദ്ദി വരുന്നു. ഈ സിനിമയുടെ ആദ്യ ഭാഗത്ത് ഷെറിന് വേണ്ടി ഈ നാല്വര് സംഘം ഹോസ്റ്റലില് കയറുന്നുണ്ടല്ലോ.അപ്പോള് അവിടെ ധര്മജന്റെ ആത്മാറാം ഒളിഞ്ഞ് നോക്കുന്നുണ്ടല്ലോ.ഇതൊക്കെ പക്ഷേ സ്വാഭാവികമായല്ല അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാലാണ് വഷളത്തരമായി പരിണമിക്കുന്നത്.

           ഗോവയില് വച്ച് റിയ മറ്റൊരു സുഹൃത്തിനൊപ്പം പോകുന്നത് റൊമാരിയോയെ വേദനിപ്പിച്ചിരുന്നു.അതുകൊണ്ടാണവന് ഹരീഷ് കണാരന്റെ കഥാപാത്രത്തോടൊപ്പം ഇരുന്ന് കരഞ്ഞ് വെള്ളമടിക്കുന്നത്.എന്നാല് റിയ അവനെ ആശ്വസിപ്പിക്കുന്നു.വീട്ടില് തിരിച്ചെത്തിയിട്ടും ഈ ഓര്മകളൊന്നും അവനെ വിട്ടുപിരിയുന്നില്ല. അവന് അവളോട് തന്റെ പ്രണയം പറയണം.പിറ്റേന്ന് അവന് അവളോട് തന്റെ പ്രണയം പറയുന്നുണ്ടെങ്കിലും അവളത് നിഷേധിക്കുന്നു.നിറങ്ങളുടെ വ്യത്യാസമാണവള് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.അവള് വെളുത്തിട്ടും അവന് കറുത്തിട്ടുമായിരുന്നു. ഈ കാര്യം തന്നെ പാപ്പി വര്ക്കിയോടും പറയുന്നുണ്ടല്ലോ. ദുല്ഖറും ഫഹദും നിവിനും എന്നൊക്കെ പറഞ്ഞുള്ള പാട്ടും വഷളത്തരം തന്നെ.

      അങ്ങനെയിരിക്കെയാണ് പാപ്പി ,വര്ക്കിയുടെ വീട്ടിലേക്ക് വിവാഹാലോചനയുമായിട്ടെത്തുന്നത്.റിയ ഗര്ഭിണിയാണത്രേ. അതറിയുന്നതോടെ വര്ക്കി കല്യാണത്തിന് സമ്മതിച്ചെങ്കിലും റൊമാരിയോയും മേരിയും മറ്റും ഇടയുന്നു. ആഘോഷിക്കാന് കുപ്പിയുമായെത്തിയ കൂട്ടുകാരെ മേരി ആട്ടിയിറക്കുന്നു.

   അങ്ങനെ ഹരീഷ് കണാരന്റെ കഥാപാത്രമാണ് ഇതില് നിന്നും രക്ഷപ്പെടാനുള്ള വഴി റൊമാരിയോയ്ക് പറഞ്ഞുകൊടുക്കുന്നത്.അവളെ കല്യാണം കഴിക്കുക.പിറ്റേ ദിവസം തന്നെ അവളുടെ ആഭരണങ്ങളുമായി ഗള്ഫിലേക്ക് മുങ്ങുക.മൂന്ന് നാല് വര്ഷങ്ങള്ക്ക് ശേഷം തിരിച്ചുവരിക. ഇക്കാര്യം സ്വര്ഗ്ഗം എന്ന ഇടത്താവളത്തില് വച്ച് വെള്ളമടിച്ചുകൊണ്ടിരിക്കുന്പോള് റൊമാരിയോ കൂട്ടുകാരോട് പറയുകയാണ്. അവിടെയെത്തുന്ന റിയ ഇതെല്ലാം കേള്ക്കുന്നു.

    എന്നാല് റൊമാരിയോ ഉദ്ദേശ്ശിച്ചതുപോലെയല്ല കാര്യങ്ങള് പോയത്.അവളുടെ ഗര്ഭം കൂട്ടുകാരുടെ സഹായത്താല് റിയ നടപ്പാക്കിയതാണ്.ഗോവയിലേക്ക് പോയതും റിയയെ ബാംഗ്ളൂരുവില് നിന്ന് ഇവിടേക്ക് കൊണ്ടുവന്നതും റൊമാരിയോയുടേയും അവന്റെ അപ്പന് വര്ക്കിയുടേയും പ്ലാനായിരുന്നുവെങ്കില് ഇത് അവനെ കെട്ടാന് വേണ്ടി റിയ നടപ്പാക്കിയതാണ്. പ്രഗ്നന്സി ടെസ്റ്റില് അവള് വിജയിക്കുന്നതിന് കാരണം മൂത്രത്തില് ഹാര്പിക് കലര്ത്തുന്നതുകൊണ്ടാണു പോലും. ലസ്ബിയനായ ഷെറിന് ഇനി കല്യാണം കഴിഞ്ഞിട്ടേ പോകുന്നുള്ളൂ എന്നു പറയുന്നതും പാപ്പിയുടേയും മറ്റുള്ളവരുടേയും റിയാക്ഷനുകളുമെല്ലാം മനം പുരട്ടലുണ്ടാക്കുന്നത് തന്നെ. ഷെറിന് മുഖാന്തിരമാണ് ബാംഗ്ളൂരുവില് നിന്നും റിയയെ റൊമാരിയോയും വര്ക്കിയും പ്ലാന് ചെയ്ത് കൊണ്ടുവരുന്നത് എന്ന് പറയുന്നു.എന്നാല് പിന്നെ അവള് വര്ക്കിയെ ചവിട്ടുന്നതെന്തിനാണ്.ഇത് ആവര്ത്തിച്ച് കാണിക്കുന്നുമുണ്ട്.

     റൊമാരിയോയുടേയും റിയയുടേയും വിവാഹം നടക്കുന്നു.പഴയ പാട്ടുകളുടെ ഈ ണങ്ങള് കുത്തി നിറച്ച് അവസാനം ഒരു പാട്ടും.ഹണീബീയുടെ പ്രേതമാണിവിടെ സംവിധായകനെ വേട്ടയാടിയിരിക്കുന്നത്. അതിലുമുണ്ടല്ലോ ഇത്തരമൊരു കുണ്ടാമണ്ടിപ്പാട്ട്.അവസാനം ഇളിഭ്യനായ ഹരീഷ് കണാരനെ കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.കാരണം രഹസ്യങ്ങളെല്ലാമറിയുന്ന റൊമാരിയോ റിയയെ വിവാഹം ചെയ്യുന്നു.പണവും പണ്ടവും അടിച്ച് മാറ്റി ഇനി അയാള് ഗള്ഫിലേക്ക് പോകുന്നില്ല.

ലൈഫ് ഈസ് ഏ നോസിയ എന്ന് പറഞ്ഞത് സാര്ത്ര് ആണ്.അത് ഈ സിനിമക്ക് യോജിക്കുന്നതാണ്.ഛര്ദ്ദിവരുത്തുന്ന സിനിമ.ഭാവനാ വിലാസമില്ലാത്ത സംവിധായകന്റെ സിനിമ ,കുണ്ടാമണ്ടി സിനിമ. അതാണ് ചങ്ക്സ്


LATEST NEWS