ക്ലിന്‍റ്  -ഇതൊരു ഉജ്ജ്വല കലാസൃഷ്ടി തന്നെയാണ്.മലയാള സിനിമയുടെ സൗഭാഗ്യമാണ് ഈ സിനിമ. ചലച്ചിത്രകലയുടെ ഗാംഭീര്യം നമുക്കിതില്‍ ദര്‍ശിക്കാനാവും

Anilkumar Nalothukudy

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്ലിന്‍റ്  -ഇതൊരു ഉജ്ജ്വല കലാസൃഷ്ടി തന്നെയാണ്.മലയാള സിനിമയുടെ സൗഭാഗ്യമാണ് ഈ സിനിമ. ചലച്ചിത്രകലയുടെ ഗാംഭീര്യം നമുക്കിതില്‍ ദര്‍ശിക്കാനാവും

   ക്ലിന്റ്----- ഇതൊരു ഉജ്ജ്വല കലാസൃഷ്ടി തന്നെയാണ്.മലയാള സിനിമയുടെ സൗഭാഗ്യമാണ് ഈ സിനിമ. ചലച്ചിത്രകലയുടെ ഗാംഭീര്യം നമുക്കിതില് ദര്ശിക്കാനാവും

      മഹത്തായ കലാ സൃഷ്ടികളെല്ലാം ചെന്നു പതിക്കുന്നത് മനുഷ്യ മനസ്സിന്റെ ആഴങ്ങളിലാണ്. കവിതയായാലും കഥയായാലും നോവലായാലും നാടകമായാലും സിനിമയായാലും ഇപ്പറഞ്ഞതിന്ന് മാറ്റമൊന്നുമില്ല.എത്രവേണമെങ്കിലും ഉദാഹരണങ്ങള് ചൂണ്ടിക്കാണിക്കാനാവും. ഒറ്റപ്പത്തിയോടായിരമുടലുകള് കെട്ടുപിണഞ്ഞൊരു മണിനാഗം ,ചന്ദനലതയിലധോമുഖശയനം ചന്തമോടിങ്ങനെ ചെയ്യുന്പോള്,വിലസീ വിമലേ പനിനീര് ചൂടിയ നിന് ചികുരഭരം. എന്ന് ചങ്ങന്പുഴ പാടുന്പോഴും,രവി കിടന്നു ബസ്സ് വരാനായ് രവി കാത്തുകിടന്നു എന്ന് ഒ.വി.വിജയന് എഴുതുന്പോഴും ഇതാണ് സംഭവിക്കുന്നത്.അത് വായനക്കാരന്റെ മനസ്സിന്റെ ആഴങ്ങളിലാണ് ചെന്ന് പതിക്കുന്നത്. അജയനെന്ന പ്രതിഭാശാലിയുടെ ജീവിതത്തിലെ വിഹ്വലതകള് ആവിഷ്കരിച്ച അനന്തരം എന്ന അടൂര് സിനിമയും നമ്മെ കൊണ്ടുപോകുന്നത് ആഴങ്ങളിലേക്കാണ്.

  ഗോകുലം ഗോപാലന് നിര്മിച്ച് ഹരികുമാര് സംവിധാനം ചെയ്ത സിനിമ ക്ളിന്റിനെ ക്കുറിച്ച് പറയാനാണ് ആമുഖമായി ഇത്രയും പറഞ്ഞത്.കെ.വി.മോഹന്കുമാറും ഹരികുമാറും ചേര്ന്നാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.ഛായാഗ്രഹണം നിര്വ്വഹിച്ചിരിക്കുന്നത് മധു അന്പാട്ടാണ്. ഫോര്ട്ട്കൊച്ചിക്കാരനായ ക്ളിന്റ് എന്ന അത്ഭുത പ്രതിഭയുടെ ജീവിതകഥയാണ് ഹരികുമാര് ഈ സിനിമയിലൂടെ പറയുന്നത്.ഏഴുവയസ്സുവരെ ജീവിച്ചിരുന്ന ഈ അത്ഭുതബാലന് ഏതാണ്ട് ഇരുപത്തിഅയ്യായിരത്തോളം ചിത്രങ്ങള് വരച്ചിട്ടുണ്ട്.എന്തുകൊണ്ടും ഇങ്ങനെ ഒരു പ്രതിഭ ഈ കൊച്ചുകേരളത്തില് ജീവിച്ചിരുന്നു എന്ന പുറം ലോകം അറിയേണ്ടത് അത്യാവശ്യമാണ്.എന്നാല് ഇത് സച്ചിന് ടെണ്ടുല്ക്കറുടെ സിനിമയെ പോലെ വെറുമൊരു ഡോക്യുമെന്റെറിയുമല്ല.

   ജീവിച്ചിരിക്കുന്ന ക്ലിന്റിന്റെ അപ്പന് ജോസഫിനോടും അമ്മ ചിന്നമ്മയോടും സംവിധായകന് ഹരികുമാര് സംസാരിക്കുന്നിടത്തു നിന്നുമാണ് സിനിമ ആരംഭിക്കുന്നത്.ക്ലിന്റിന്റെ മുറിയിലേക്ക് സംവിധായകനെ ജോസഫ് കൂട്ടിക്കൊണ്ടുപോകുന്നു.മോനെ ക്ലിന്റെ ഇതാ സംവിധായകന് ഹരികുമാര് സാര് വന്നിരിക്കുന്നു വാതില് തുറക്കട്ടെ എന്ന് മുറിയുടെ വാതില്ക്കല് നിന്ന് ജോസഫ് ചോദിക്കുകയും ചെയ്യുന്നു. വാതില് തുറക്കുന്പോള് നാം കാണുന്നത് പ്രകാശത്തിന്റെ പൂരമാണ്. ആ പ്രകാശത്തിനുള്ളില് വിവിധ വര്ണ്ണങ്ങളുണ്ട്.

   ത്രിസന്ധ്യ നേരത്ത് വീട്ടിന് മുന്നിലുള്ള കനാലിന്റെ വക്കിലിരുന്ന് പടം വരക്കുന്ന ക്ലിന്റിലേക്കാണ് പിന്നീട് സംവിധായകന് പോകുന്നത്.പട്ടം പറത്തുന്ന കുട്ടികളേയും കാണാം.പറക്കുന്ന പട്ടങ്ങളുടെ ക്ലോസപ് കാണിച്ചിരുന്നു. അസ്തമനസൂര്യന്റെ പ്രതിബിംബവും നമുക്ക് കാണാം. ഉയരത്തില് പറക്കുന്ന പട്ടം ഉന്നതമായ മാനസിക നിലയിലാണ് കഥാപുരുഷന് എന്നു കാണിക്കാനും അസ്തമയസൂര്യന് അവസാനത്തെ സമയത്തെയും കാണിക്കാനും ഉപയോഗിച്ചിരിക്കുന്നു.ക്ലിന്റിന്റെ മനസ്സ് അങ്ങനെ ആയിരുന്നല്ലോ. അവന്റെ അവസാന നിമിഷങ്ങളില് ക്ലിന്റ് ചോദിക്കുന്നുണ്ടല്ലോ,പപ്പൂ ഇപ്പോള് സമയമെന്തായി.അപ്പോള് ജോസഫിന്റെ ഉത്തരം സന്ധ്യയായി മോനെ.

     സൂര്യോദയത്തെ പോലെ തന്നെ ശക്തമായ ബിംബമാണ് സൂര്യാസ്തമനവും.സിനിമയെ സംബദ്ധിച്ച് ഇതിലേതും മറ്റേതിന് പകരമായി ഉപയോഗിക്കാവുന്നതാണ്.അത് അതിന്റെ സാങ്കേതിക വശം മാത്രമാണ്.സന്ധ്യയുടെ ചിത്രം ക്ലിന്റ് വരക്കുന്നുമുണ്ട്.മാത്രമല്ല അമ്മ ചിന്നമ്മ(റിമ കല്ലിംഗല്) വന്ന് പറയുന്നുമുണ്ട്.നേരം ഇരുട്ടിയില്ലേ മോനെ ഇനി വീട്ടിനുള്ളിലിരുന്ന് വരക്കാം എന്ന്.അപ്പോള് അത് സന്ധ്യ തന്നെ.

     ജോസഫിനെ അവതരിപ്പിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദനാണ്.അയാള് സര്ക്കാര് ജീവനക്കാരനാണ്.യു.ഡി.ക്ളാര്ക്ക്.യു.ഡി ക്ളാര്ക്കിന്റെ ശംപളം കൊണ്ടാണ് അയാള് ജീവിച്ചു വരുന്നത്.ക്ലിന്റ് പഠിത്തം ഉപേക്ഷിച്ചിരിക്കുകയാണ്.വരയില് മാത്രമാണ് അവന്റെ ശ്രദ്ധ.അതിന് ഓഫീസിലെ സഹ പ്രവര്ത്തകരില് ചിലര്ക്ക് എതിര്പ്പുണ്ടെങ്കിലും ക്ലിന്റിന് വേണ്ടിയാണല്ലോ അയാളുടെയും ചിന്നമ്മയുടേയും ജീവിതം. ഓ പഠിച്ചിട്ടൊക്കെ ഇക്കാലത്ത് എന്നാ കിട്ടാനാ എന്ന് ഓഫീസിലെ ഒരാള് ചോദിക്കുന്നുണ്ട്.അത് മറ്റൊരു അഭിപ്രായം. ജോസഫ് സാറിന്റെ മകന് വരയ്കാനായ് ഓഫീസിലെ പ്യൂണ് വണ് സൈഡ് പേപ്പറുകള് നല്കുന്നുണ്ട്. രാത്രി എത്ര വൈകിയെത്തിയാലും ജോസഫ് മകന് കഥകള് പറഞ്ഞുകൊടുക്കും കവിതകള് ചൊല്ലിക്കൊടുക്കും. കുഞ്ഞുണ്ണി മാഷ് കലക്കി പപ്പു കലക്കി എന്നൊക്കെയുള്ള ക്ലിന്റിന്റെ സംഭാഷണങ്ങള് അവന്റെ എക്സ്ട്രാ ഓര്ഡിനറി മനസ്സിനെ കാണിക്കാനുദ്ദേശ്ശിച്ചുള്ളതാണ്. ഓലമ്മയോടുള്ള അവന്റെ സംഭാഷണത്തിലും അത് പ്രകടമാണ്.ഓലമ്മയായിട്ട് കെ.പി.എ.സി ലളിത അഭിനയിക്കുന്നു. “The Surrealist artists sought to channel the unconscious as a means to unlock the power of the imagination.” ഭാവനയുടെ ശക്തി പൂര്ണ്ണമായും അബോധമനസ്സിലാണ് എന്ന്.

      ഇപ്പറഞ്ഞതിനെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനാണ് അപ്പാപ്പന്റെ വീട്ടിലെത്തുന്ന ക്ലിന്റ് ആന്റണി അളിയന്റെ കളരിയില് കയറി അയാളുടെ മസ്സിലുണ്ടാക്കുന്ന സാധനങ്ങളൊക്കെ എടുത്ത് പരിശോധിക്കുന്നതും നീ വല്യ പടം വരക്കുന്ന ആളല്ലേ എന്നാല് എന്റെ പടമൊന്ന് വരച്ചേ എന്നാവശ്യപ്പെടുന്പോള് മുറ്റം മുഴുവനും പടം കൊണ്ട് നിറക്കുന്നതും. അപ്പാപ്പനായി ഗോകുലം ഗോപാലന് അഭിനയിക്കുന്നു.ക്ലിന്റിന്റെ പിറന്നാളിന് ക്ഷണിക്കാനെത്തിയതായിരുന്നു ജോസഫും ചിന്നമ്മയും. അപ്പാപ്പന് പഠിപ്പിച്ചുകൊടുക്കുന്ന മാജിക്, ക്ലിന്റ് തന്റെ കൂട്ടുകാര്ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്.അതവരെ അത്ഭുതപ്പെടുത്തുന്നു. ആദ്യമായി കഥകളികാണുന്ന ക്ലിന്റ് കഥകളി രൂപം വരക്കുന്നുണ്ടല്ലോ.ആ കഥകളി അമ്മയുടെ മുന്നില് നടിച്ചും കാണിക്കുന്നു.ഭാവനയുടെ ആഴം അബോധമനസ്സിലാണെന്ന് വ്യക്തമാക്കാന് ഇതൊക്കെ പോരെ.യഥാര്ത്ഥ കലാകാരന്റെ ഭാവന അയാളുടെ അബോധത്തില് നിന്നുമാണല്ലോ പിറവികൊള്ളുന്നത് എന്ന് കാണിക്കാന്.

        അമ്മുവിന്റെ മുഖത്തും കഥകളിച്ചായം തേക്കുന്നുണ്ട് ക്ലിന്റ്. അമ്മുവായി അക്ഷര കിഷോറെത്തുന്നു. അമ്മുവും ക്ലിന്റും തമ്മിലുള്ള ബന്ധം നോക്കുക. മനുഷ്യ മഹത്വത്തിന്റെ നൈര്മല്യതയാണ് നമുക്കവിടെ കാണാന് കഴിയുക. പുലി തന്റെ കുഞ്ഞിനെ കടിച്ച് പിടിച്ചെടുത്തുകൊണ്ട് പോകുന്നത് അമ്മു വിവരിച്ച് കൊടുക്കുന്നത് കേട്ടാണ് ക്ലിന്റ് ആ പടം വരക്കുന്നത്.തൃശ്ശൂര് പൂരം ക്ലിന്റ് കണ്ടിട്ടില്ല.എങ്കിലും കോഴിക്കോട് നടന്ന കോംപറ്റീഷനില് അവന് വരച്ച ആ പടത്തിനാണ് പ്രൈസ് കിട്ടിയത്.ഡല്ഹിയില് ശങ്കേഴ്സ് വീക്കിലി നടത്തുന്ന കോംപറ്റീഷനില് അവന് പങ്കെടുക്കാനായില്ലല്ലോ.അപ്പോഴാണ് ക്ലിന്റിന് അസുഖം പിടി പെടുന്നത്. അന്പലത്തില് പോകുന്ന ക്ലിന്റും ചിന്നമ്മയും അത്ഭുതം തന്നെ.മുപ്പത്തിനാല് വര്ഷം മുന്പ് ഇതെല്ലാം നടക്കും.മുപ്പത്തിനാല് വര്ഷം മുന്പ് മാത്രമേ തോട്ടത്തിനുള്ളിലൂടെ സുഹൃത്തുക്കള്ക്ക് വെറുതെ നടക്കുവാന് കഴിയുമായിരുന്നുള്ളൂ.ജോസഫും മോഹനനും(വിനയ് പോര്ട്ട്) തോട്ടത്തിലൂടെ നടക്കുന്നുണ്ടല്ലോ.

        അസുഖം ബാധിച്ച ക്ലിന്റും ഡോക്ടറും തമ്മിലുള്ള ഇന്ററാക്ഷന്സും മനുഷ്യ മഹത്വത്തിന്റെ ബഹിര്സ്ഫുരണമായാണ് അനുഭവപ്പെടുന്നത്. ഡോക്ടറാവുന്നത് ജോയ് മാത്യു ആണ്.ക്ലിന്റിന്റെ പിറന്നാളാഘോഷം ഒരു പാട്ടിന്റെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.പാട്ടിന്റെ അവസാനം ആകാശത്ത് പൂത്തിരി പൊട്ടുന്നു.അവിടേക്കാണ് ചിന്നമ്മയുടെ മോനേ നിലവിളി എത്തുന്നത്.നമ്മുടെ നെഞ്ചിലേക്ക് തന്നെയാണ് സംവിധായകന് അത് കോരി ഒഴിക്കുന്നത്. മറ്റൊരു പാട്ടും മനോഹരമായാണ് സംവിധായകന് ചിത്രീകരിച്ചിരിക്കുന്നത്.പടം വരച്ചതുപോലുള്ള മലനിരകളും വെള്ളച്ചാട്ടവും.അവിടെ നിന്നും തെളിഞ്ഞ് വരുന്ന യഥാര്ത്ഥ വെള്ളച്ചാട്ടവും മലനിരയും.പുഴയിലേക്ക് ക്ലിന്റ് കല്ലെടുത്തിടുന്പോള് അത് ചായക്കൂട്ടായ് മാറുന്നു.ഇതെല്ലാം ആ കുട്ടിയുടെ മനോനില വ്യക്തമാക്കാനുപകരിച്ചിട്ടുണ്ട്.ആനയുടെ രൂപങ്ങള് നടന്നു വരുന്നു.അതും അതിനായാണ് സൃഷ്ടിച്ചിരിക്കുന്നത്.

      അവസാനം അമ്മയുടെ മാറില് കിടന്നുകൊണ്ട് ക്ലിന്റ് പറയുന്നു.അമ്മേ ഞാനുറങ്ങാന് പോകുകയാണ്.ഞാനുണര്ന്നില്ലെങ്കില് അമ്മ കരയരുത്.ചിന്നമ്മ അതുകേട്ട് പൊട്ടിക്കരയുന്നു. പുറത്ത് മഴപെയ്യുന്നു.കാറ്റത്ത് ക്ലിന്റ് വരച്ച ചിത്രങ്ങള് പറന്നു പോകുന്നു.പിന്നീട് ബൈബിള് വായിക്കുന്ന ചിന്നമ്മ.അപ്പോഴേക്കും അവര്ക്ക് പ്രായമായിക്കഴിഞ്ഞിരുന്നു.അപ്പോഴും ആ മഴയുണ്ട്.അപ്പോള് പുറത്ത് ഒരു യുവാവിന്റെ രൂപം.ആരാത് എന്ന് ചോദിച്ചുകൊണ്ട് ജോസഫ് എഴുന്നേറ്റ് ചെല്ലുന്നു.ആരാണ് എന്റെ കുട്ടിയെ മഴയത്ത് നിറുത്തിയിരിക്കുന്നത് എന്നാണ് അടുത്ത ചോദ്യം.ഇല്ല അവിടാരുമില്ല എന്ന് ചിന്നമ്മയുടെ ആശ്വാസവചനം.അവര് ഒരുമിച്ച് വരാന്തയില് ചാരിയിരിക്കുന്നു.അവിടേക്ക് മിക്സ് ചെയ്ത് ഇന്ന് ജീവിച്ചിരിക്കുന്ന യഥാര്ത്ഥ ജോസഫും ചിന്നമ്മയും ചാരിയിരിക്കുന്നത് കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.

   ഇതൊരു ഉജ്ജ്വല കലാസൃഷ്ടി തന്നെയാണ്.മലയാള സിനിമയുടെ സൗഭാഗ്യമാണ് ഈ സിനിമ. ചലച്ചിത്രകലയുടെ ഗാംഭീര്യം നമുക്കിതില് ദര്ശിക്കാനാവും.ഉജ്ജ്വലമായ ഛായാഗ്രഹണം അതിന് മാറ്റു കൂട്ടുന്നു.മികച്ച സംവിധാനവുമുണ്ട് ഈ  സിനിമയില്.ക്ലിന്റായെത്തിയ കുട്ടി മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്.